Jump to content

സുസ്ഥിര വികസന ലക്ഷ്യങ്ങളും ഝാർഖണ്ഡും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതികളിൽ ഝാർഖണ്ഡിന്റെ പങ്കും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നതിനെ "സുസ്ഥിര വികസന ലക്ഷ്യങ്ങളും ഝാർഖണ്ഡും" എന്നതുകൊണ്ട് അർഥമാക്കുന്നു.[1] ഇന്ത്യ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയുടെ ഭൂരിഭാഗവും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പ്രതിഫലിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ പുരോഗതി വിലയിരുത്തുന്ന ദേശീയ സൂചികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഝാർഖണ്ഡ്.[2]

പശ്ചാത്തലം

[തിരുത്തുക]

സുസ്ഥിര വികസന ലക്ഷ്യ സൂചിക 2020-21 ന്റെ മൂന്നാം പതിപ്പിൽ ഏറ്റവും പിന്നിലായി സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ്. NITI ആയോഗിന്റെ റിപ്പോർട്ട് പ്രകാരം സീറോ ഹംഗർ പാരാമീറ്ററിൽ ഏറ്റവും അവസാനം ഇടംപിടിച്ചതും ഝാർഖണ്ഡ് ആണ്. 2020ലെ സ്കോറായ 53ൽ നിന്ന് 2021ൽ 56 എന്ന നിലയിലേക്ക് ഝാർഖണ്ഡിന്റെ മൊത്തത്തിലുള്ള സ്‌കോറുകൾ നേരിയ പുരോഗതി കൈവരിച്ചതായി റിപ്പോർട്ട് പറയുന്നു.[3]

സീറോ ഹംഗർ പാരാമീറ്ററിൽ, 2019-20 ലെ സൂചികയുമായി താരതമ്യപ്പെടുത്തുമ്പോൾ ഝാർഖണ്ഡിന്റെ മൂന്ന് സ്‌കോർ പോയിന്റുകൾ കുറഞ്ഞു. പാരാമീറ്ററിൽ സംസ്ഥാനം 19 സ്കോർ നേടി, ഇത് രാജ്യത്തെ ഏറ്റവും താഴ്ന്നതാണ്. 2019-20ൽ ജാർഖണ്ഡിന്റെ സ്കോർ 22 ആയിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.[4]

വെല്ലുവിളികളും പ്രതിസന്ധികളും

[തിരുത്തുക]

ഝാർഖണ്ഡിൽ 42.16 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് എന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രധാന വെല്ലുവിളിയായി കണക്കാക്കപ്പെടുന്നു. വിഭവശേഷിയിൽ വളരെ പിന്നോക്കം നിൽക്കുന്ന ബീഹാർ,ഝാർഖണ്ഡ്. ആസാം എന്നീ സംസ്ഥാനങ്ങളുടെ പ്രകടനം ദേശീയ സുസ്ഥിര വികസന സൂചികയെ സാരമായി ബാധിക്കുന്നുണ്ട്.[5] [6] നീതി ആയോഗിന്റെ പഠന റിപ്പോർട്ടുകൾ അനുസരിച്ച് നിരീക്ഷണവിധേയമാക്കിയ രാജ്യത്തെ 56 നഗരങ്ങളിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് ഝാർഖണ്ഡിലെ ധൻബാദ് ആണ്.[7]

അവലംബം

[തിരുത്തുക]
  1. https://www.hindustantimes.com/cities/ranchi-news/jharkhand-second-worst-performer-in-niti-aayog-s-sdg-index-101622736491524.html
  2. https://www.outlookindia.com/business/india-can-t-eradicate-poverty-without-industrialization-of-states-like-bihar-jharkhand-chhattisgarh-news-224337
  3. https://www.hindustantimes.com/cities/ranchi-news/jharkhand-second-worst-performer-in-niti-aayog-s-sdg-index-101622736491524.html
  4. https://www.firstpost.com/india/india-slips-to-117th-spot-on-un-sustainable-development-goals-index-jharkhand-bihar-are-worst-performers-9689421.html
  5. https://lagatar24.com/jharkhand-bihar-up-poorest-states-in-india-niti-aayogs-poverty-index/167671/
  6. https://www.zeebiz.com/india/news-niti-aayog-sdg-india-index-2020-21-rankings-full-list-alert-check-top-worst-performers-states-and-uts-know-why-it-matters-157978
  7. https://thelogicalindian.com/trending/shimla-tops-nitis-1st-sustainable-development-goal-index-dhanbad-worst-among-56-cities-32111[പ്രവർത്തിക്കാത്ത കണ്ണി]