സുസ്ഥിര വികസന ലക്ഷ്യങ്ങളും ഹിമാചൽ പ്രദേശും
![](http://upload.wikimedia.org/wikipedia/commons/thumb/d/df/Sustainable_Development_Goals.png/220px-Sustainable_Development_Goals.png)
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് 2030 ലെ കർമ്മപദ്ധതിയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതിയും ഉറപ്പാക്കാനായി ഇന്ത്യയിൽ ആരംഭിച്ച പദ്ധതികളിൽ ഹിമാചൽ പ്രദേശിന്റെ പങ്കും പ്രവർത്തനങ്ങളും വ്യക്തമാക്കുന്നതിനെ "സുസ്ഥിര വികസന ലക്ഷ്യങ്ങളും ഹിമാചൽ പ്രദേശും " എന്നതുകൊണ്ട് അർഥമാക്കുന്നു.[1] ഇന്ത്യ 2015ൽ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സ്വീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ട 2030 രൂപീകരിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, രാജ്യത്തിന്റെ ദേശീയ വികസന അജണ്ടയുടെ ഭൂരിഭാഗവും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) പ്രതിഫലിക്കുന്നു.[2][3] 2022 ൽ പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രകാരം നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) ദേശീയ സൂചികയിൽ ഹിമാചൽ പ്രദേശ് തമിഴ്‌നാടിനൊപ്പം രണ്ടാം സ്ഥാനം കരസ്ഥമാക്കി.[4][5] സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ 75 പോയിന്റുകൾ നേടി കേരളം ഒന്നാമതെത്തിയപ്പോൾ ഹിമാചൽപ്രദേശ് തമിഴ്‌നാട് എന്നിവ 66 പോയിന്റുകൾ നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.[6] ഗോവ മൂന്നാം സ്ഥാനവും, ഉത്തരാഖഡ്, കർണാടക എന്നിവ നാലും അഞ്ചും സ്ഥാനങ്ങളും കൈവരിച്ചു.[7]
പശ്ചാത്തലം
[തിരുത്തുക]ദാരിദ്ര്യം ഇല്ലാതാക്കുക, ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, ലിംഗസമത്വം, ഫെഡറൽ പോളിസി, നീതി ആയോഗ് തുടങ്ങിയ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) 56 നഗരപ്രദേശങ്ങളുടെ പട്ടികയിൽ ഹിമാചൽ പ്രദേശിലെ ഷിംല ദേശീയ സൂചികയിൽ ഒന്നാം സ്ഥാനത്താണ്.[8] നീതി ആയോഗും ജർമ്മനിയുടെ സാമ്പത്തിക സഹകരണ മന്ത്രാലയവും സംയുക്തമായി വികസിപ്പിച്ച SDG നഗര സൂചികയിൽ പറയുന്നതനുസരിച്ച് കൊയമ്പത്തൂർ, ചണ്ഡീഗഢ്, തിരുവനന്തപുരം, കൊച്ചി, പനജി, പൂനെ, തിരുച്ചിറപ്പള്ളി, അഹമ്മദാബാദ്, നാഗ്‌പൂർ എന്നീ നഗരങ്ങൾ ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഷിംലയെ പിന്തുടരുന്നു. ഈ നഗരപ്രദേശങ്ങൾ 100-ൽ 75.5 നും 69.79 നും ഇടയിൽ സ്‌കോർ ചെയ്‌ത് മുൻനിരക്കാരായി വിലയിരുത്തപ്പെട്ടു.[9]
അവലംബം
[തിരുത്തുക]- ↑ https://himachal.nic.in/WriteReadData/l892s/15_l892s/1499233704.pdf
- ↑ https://www.niti.gov.in/sites/default/files/2019-01/Himachal%20Pradesh.pdf
- ↑ https://planning.hp.gov.in/plgSDGsnew.aspx
- ↑ https://economictimes.indiatimes.com/news/economy/indicators/kerala-himachal-top-sustainable-development-goals-index/articleshow/73027234.cms?from=mdr
- ↑ https://timesofindia.indiatimes.com/city/chandigarh/himachal-ranks-2nd-in-achieving-sustainable-development-goals/articleshow/73037999.cms
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2023-08-10. Retrieved 2023-08-08.
- ↑ https://newsonair.com/2021/06/04/himachal-pradesh-ranks-2nd-in-country-in-sdg-india-index-and-dashboard/
- ↑ https://www.investindia.gov.in/siru/sdg-india-index-and-dashboard-shimla
- ↑ https://shimlamc.hp.gov.in/Awards/Index/55-shimla-ranks-no-1-in-sustainable-developme