സുസ്മിത ബാനർജി
സുസ്മിത ബാനർജി | |
---|---|
![]() | |
ജനനം | 1964 |
മരണം | (49 വയസ്സ്) പക്തിക, അഫ്ഗാനിസ്താൻ | സെപ്റ്റംബർ 5, 2013
മരണകാരണം | തീവ്രവാദി ആക്രമണം |
മറ്റ് പേരുകൾ | സായേദ് കമല |
തൊഴിൽ(s) | എഴുത്തുകാരി, ആരോഗ്യപ്രവർത്തക |
Notable work | കാബൂളിവാലാർ ബംഗാളി ബൗ |
ജീവിതപങ്കാളി | ജാൻബാസ് ഖാൻ |
ബന്ധുക്കൾ | ഗോപാൽ ബാനർജി (സഹോദരൻ) |
കാബൂളിവാലാർ ബംഗാളി ബൗ (എ കാബൂളിവാലാസ് ബംഗാളി വൈഫ്) എന്ന പുസ്തകത്തിലൂടെ പ്രശസ്തയായ ഇന്ത്യൻ എഴുത്തുകാരിയാണ് സുസ്മിത ബാനർജി. ഈ പുസ്തകം പിൽക്കാലത്ത് എസ്കേപ് ഫ്രം താലിബാൻ എന്ന പേരിൽ ചലച്ചിത്രമായി.[1][2]
അഫ്ഗാൻ പൗരനായ ജാൻബാസ് ഖാനാണ് സുസ്മിതയുടെ ഭർത്താവ്. 2013 സെപ്റ്റംബർ 5നു അഫ്ഗാനിസ്ഥാനിൽ വച്ച്, താലിബാൻ തീവ്രവാദികൾ എന്നു സംശയിക്കപ്പെടുന്നവരുടെ വെടിയേറ്റ് സുസ്മിത കൊലചെയ്യപ്പെട്ടു.[1][2]
ജീവിതരേഖ
[തിരുത്തുക]അഫ്ഗാനിസ്താൻകാരനായ ജാൻബാസ് ഖാനെ സുഷ്മിത പ്രണയിച്ചതും വിവാഹംകഴിച്ചതും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് . എന്നാൽ മതം മാറാതെ ജാൻബാസ് ഖാന്റെ യാഥാസ്ഥിതിക കുടുംബത്തോട് ഒത്തുപോകാനും സുസ്മിത പരിശ്രമിച്ചിരുന്നു. അഫ്ഗാനിസ്താനിലെ അരക്ഷിതരായ സ്ത്രീകൾക്കിടയിൽ ആരോഗ്യ പ്രവർത്തകയായിപ്രവർത്തിച്ചിരുന്ന അദ്ദേഹം അവിടുത്തെ സ്ത്രീകളുടെ ദാരുണജീവിതങ്ങൾ കുറിപ്പുകളായി എഴുതി വയ്ക്കുകയും ചെയ്തു. [3]
കൃതികൾ
[തിരുത്തുക]- കാബൂളിവാലാർ ബംഗാളി ബൗ (കാബൂളിവാലയുടെ ബംഗാളി ഭാര്യ) - ഓർമക്കുറിപ്പ്[4]
- മുല്ല ഒമർ, താലിബാൻ, ഒ അമി (മുല്ല ഒമർ, താലിബാൻ, അഫ്ഗാൻ പിന്നെ ഞാനും)(2000)
- ഏക് ബോർനോ മിഥ്യാ നോയി (ഒരു മണി കള്ളമില്ല)
- താലിബാനി അത്യചാർ - ദേഷേ ഒ ബിധേഷെ
- സബ്യാതാർ ശേഷ് പുണ്യബാനി[5][6]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ഇന്ത്യൻ എഴുത്തുകാരി സുസ്മിത ബാനർജി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു[പ്രവർത്തിക്കാത്ത കണ്ണി] മാതൃഭൂമി ദിനപത്രം
- ↑ 2.0 2.1 Indian writer Sushmita Banerjee shot dead in Afghanistan The Hindu Newspaper
- ↑ സുഷ്മിത ആരെയും പേടിച്ചില്ല, താലിബാനെപ്പോലും[പ്രവർത്തിക്കാത്ത കണ്ണി] - മാതൃഭൂമി ബുക്ക്സ്
- ↑ "അഫ്ഗാനിസ്താനിൽ ഇന്ത്യൻ എഴുത്തുകാരിയെ വെടിവെച്ചുകൊന്നു". മാതൃഭൂമി. Archived from the original on 2013-09-06. Retrieved 2013 സെപ്റ്റംബർ 6.
{{cite news}}
: Check date values in:|accessdate=
(help) - ↑ Mitra, Sumit (October 22, 2001). "On hostile tract : Tales of Taliban barbarism by Afghan's Bengali wife become a bestseller, being filmed". India Today.
- ↑ "Kabuliwala's wife turns director". The Times of India. 15 May 2002. Archived from the original on 2012-06-29. Retrieved 11 September 2013.