സൂര്യതാപീകരണം
പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ സൗരോർജ്ജമുപയോഗിച്ച് കീടങ്ങളെയും സസ്യങ്ങൾക്ക് രോഗമുണ്ടാക്കുന്നതരം മണ്ണിലുള്ള രോഗകാരികളായ ഫംഗസ്, ബാക്റ്റീരിയ, നെമറ്റോഡുകൾ എന്നിവയെയും നിയന്ത്രിക്കാനുള്ള ഒരു മാർഗ്ഗമാണ് സൂര്യതാപീകരണം[1] അല്ലെങ്കിൽ സോയിൽ സോളറൈസേഷൻ. കളകളുടെ വിത്തുകളെയും നശിപ്പിക്കാൻ ഇത് സഹായകമാണ്. സുതാര്യമായ പോളിത്തീൻ കൊണ്ട് മണ്ണ് മൂടി സൗരോർജ്ജത്തെ കേന്ദ്രീകരിച്ചാണ് ഇത് സാധിക്കുന്നത്. മണ്ണിൽ ഭൗതിക, രാസ, ജൈവ മാറ്റങ്ങൾ ഈ മാർഗ്ഗത്തിലൂടെ ഉണ്ടാകും.
മണ്ണ് അണുവിമുക്തമാക്കൽ
[തിരുത്തുക]1976-ൽ ആദ്യമായി പരാമർശിക്കപ്പെട്ട ഒരു പുതിയതരം അണുവിമുക്തമാക്കൽ രീതിയാണ് സോയിൽ സോളറൈസേഷൻ. കാറ്റനും മറ്റുള്ളവരുമാണ് ആദ്യമായി ഈ രീതി മുന്നോട്ടുവച്ചത്. കൃഷിക്കുമുൻപായി മണ്ണിനെ തയ്യാറാക്കുന്ന ഒരു രീതിയെന്ന നിലയിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. കിളച്ചശേഷം ഒരു സുതാര്യമായ പോളിത്തീൻ ഷീറ്റുപയോഗിച്ച് മണ്ണ് മൂടിയിടുകയാണ് ചെയ്യുന്നത്. ചൂടുമൂലം കീടങ്ങൾ നശിക്കുന്നു.
മണ്ണിലെ മാലിന്യങ്ങൾ നീക്കം ചെയ്യുക
[തിരുത്തുക]കാഡ്മിയം കലർന്ന മണ്ണിൽ ഒരു സോളാർ സെല്ലുപയോഗിച്ച് വൈദ്യുത മണ്ഡലം ഉണ്ടാക്കി ശുദ്ധീകരിക്കുന്ന പദ്ധതി 2008-ൽ പഠനവിധേയമാക്കപ്പെടുകയുണ്ടായി. മലിനമായ മണ്ണിൽ നിന്ന് കാഡ്മിയം വേർതിരിച്ച് ഈ മാർഗ്ഗത്തിലൂടെ നീക്കം ചെയ്യുകയാണ് ചെയ്തത്. [2]
കൊറിയയിൽ ബെൻസീൻ കലർന്ന മണ്ണും ഭൂഗർഭജലവും സൗരോർജ്ജമുപയോഗിച്ച് നീക്കം ചെയ്യുന്നത് പരീക്ഷിക്കപ്പെട്ടിരുന്നു. ഒരു മാർഗ്ഗത്തിലൂടെ 98% ബെൻസീൻ നശിപ്പിക്കാൻ സാധിച്ചു.[3]
ചരിത്രം
[തിരുത്തുക]ഇന്ത്യയിൽ പുരാതനകാലത്തുതന്നെ ഇത്തരം മാർഗ്ഗങ്ങൾ പരീക്ഷിക്കപ്പെട്ടിരുന്നു. 1939-ൽ ബ്രോഷെവോയ് തിയെലാവിയോപ്സിസ് ബാസികോള (Thielaviopsis basicola) നിയന്ത്രണത്തിനായി സൗരതാപം ഉപയോഗപ്പെടുത്തിയിരുന്നു.
മണ്ണിൽ ആവികയറ്റുക, ഫ്യൂമിഗേഷൻ എന്നീ രീതികൾ അണുനശീകരണത്തിനായി പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നു. മദ്ധ്യപൂർവ്വദേശത്തെ ജോർദ്ദാൻ താഴ്വാരത്തെ നിരീക്ഷണങ്ങളാണ് ഈ മാർഗ്ഗം കണ്ടുപിടിക്കപ്പെടുന്നതിന് കാരനമായത്. 1977-ൽ കാലിഫോർണിയ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ ഈ മാർഗ്ഗമുപയോഗിച്ച് പരുത്തിക്കൃഷിയിൽ വെർട്ടിസില്ലിയത്തെ നിയന്ത്രിക്കാൻ സാധിച്ചതായി അവകാശപ്പെട്ടു.
പണ്ടുകാലത്ത് ഏറ്റവും തണുത്ത മാസങ്ങളിലായിരുന്നു സൂര്യതാപം ഈ ആവശ്യത്തിനുപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഏറ്റവും ചൂടുള്ള മാസങ്ങളിൽ പോളിത്തീൻ ഷീറ്റുപയോഗിച്ച് സൂര്യതാപീകരണം നടത്തുകയാണ് എന്ന വ്യത്യാസമുണ്ട്. 1976-ലെ പ്രസിദ്ധീകരണത്തിനുശേഷം ആദ്യ പത്ത് വർഷങ്ങളിൽ 24 രാജ്യങ്ങളിലെങ്കിലും ഇത് പഠനവിധേയമാക്കി.[4] 50-ലധികം രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഈ മാർഗ്ഗമുപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കാത്ത കീടങ്ങളെ കണ്ടെത്തുകയുണ്ടായി.
ചെയ്യേണ്ടവിധം
[തിരുത്തുക]തുറസ്സായതും നല്ലതുപോലെ കിളച്ചതും പൊടിരൂപത്തിലുള്ള മണ്ണുള്ളതുമായിരിക്കണം. വേനൽമഴ മൂലം തടത്തിൽ വെള്ളം ഒഴുകിയെത്തുകയോ, തടം കെട്ടിനിൽക്കുകയോ ചെയ്യരുത്. ഉദ്ദേശിക്കുന്ന സ്ഥലം കിളച്ച് കല്ലും കട്ടയും മാറ്റി നിരപ്പാക്കി ആവശ്യാനുസരണം ജൈവവളം ചേർത്ത് ഒരു ചതുരശ്രമീറ്ററിന് അഞ്ചുലിറ്റർ ക്രമത്തിൽ നനച്ചശേഷം 100-150 ഗേജുള്ള പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മണ്ണിൽ പുതയിടുകയാണ് ചെയ്യുന്നത്. കാറ്റിൽ നീങ്ങിപ്പോകാതിരിക്കാനും വായുകടക്കാതിരിക്കാനുമായി അരികിൽ മണ്ണിട്ടുമൂടേണ്ടതാണ്. 20-30 ദിവസം കഴിഞ്ഞ് കൃഷിക്കായി ഷീറ്റ് മാറ്റാം.[1]
കൂടുതൽ രോഗകാരികളായ അണുക്കൾ മണ്ണിനടിയിൽ ആഴത്തിലുണ്ടെങ്കിൽ 30 ദിവസത്തിന് പകരം അറുപതോ അറുപത്തഞ്ചോ ദിവസം ഇത് ചെയ്യാം.[1]
റിസോഴ്സുകൾ
[തിരുത്തുക]- http://books.google.com/books?printsec=frontcover&vid=ISBN0849368685#v=onepage&q&f=false
- http://www.agri.huji.ac.il/~katan/applic.html
- http://solar.uckac.edu/ Archived 2011-10-01 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 രവീന്ദ്രൻ, തൊടീക്കളം. "സൂര്യതാപീകരണം എന്ത്? എങ്ങനെ?". ദേശാഭിമാനി. Archived from the original on 2013-07-14. Retrieved 2013 ജൂലൈ 14.
{{cite news}}
: Check date values in:|accessdate=
(help) - ↑ Yuan S, Zheng Z, Chen J, Lu X (2008). "Use of solar cell in electrokinetic remediation of cadmium-contaminated soil". J. Hazard. Mater. 162 (2–3): 1583–7. doi:10.1016/j.jhazmat.2008.06.038. PMID 18656308.
{{cite journal}}
: Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link) - ↑ Cho IH, Chang SW (2008). "The potential and realistic hazards after a solar-driven chemical treatment of benzene using a health risk assessment at a gas station site in Korea". J Environ Sci Health a Tox Hazard Subst Environ Eng. 43 (1): 86–97. doi:10.1080/10934520701750090. PMID 18161562.
{{cite journal}}
: Unknown parameter|month=
ignored (help) - ↑ J. Katan et al. The first decade (1976–1986) of soil solarization (solar heating): A chronological bibliography. Phytoparasitica. 1987 Volume 15, Number 3, 229-255, doi:10.1007/BF02979585