Jump to content

സൂസൻ ലാ ഫ്ലെഷ് പിക്കോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂസൻ ലാ ഫ്ലെഷ് പിക്കോട്ട്
Dr. Susan La Flesche Picotte
ജനനം(1865-06-17)ജൂൺ 17, 1865
Omaha Reservation, United States
മരണംസെപ്റ്റംബർ 18, 1915(1915-09-18) (പ്രായം 50)
Walthill, Nebraska, United States
ദേശീയതOmaha, Ponca, Iowa, French, and Anglo-American descent
കലാലയംHampton Institute
Woman's Medical College of Pennsylvania
തൊഴിൽPhysician
അറിയപ്പെടുന്നത്First Indigenous woman to become a physician in the United States
മാതാപിതാക്ക(ൾ)Joseph La Flesche and Mary Gale
ബന്ധുക്കൾSusette La Flesche (sister) Francis La Flesche (half-brother)

സൂസൻ ലാ ഫ്ലെഷെ പിക്കോട്ട് (ജൂൺ 17, 1865 - സെപ്റ്റംബർ 18, 1915, ഒമാഹ) [1] 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ ജീവിച്ചിരുന്ന ഒരു തദ്ദേശീയ അമേരിക്കൻ ഡോക്ടറും സമൂഹ്യ പരിഷ്കർത്താവുമായിരുന്നു. ഇംഗ്ലീഷ്:Susan La Flesche Picotte. മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ തദ്ദേശീയ ജനങ്ങളിൽ ഒരാളായും അവർ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) പൊതുജനാരോഗ്യത്തിനും ഒമാഹ ഗോത്രത്തിലെ അംഗങ്ങൾക്ക് ഔപചാരികവും നിയമപരവുമായ ഭൂമി അനുവദിക്കുന്നതിനു വേണ്ടിയും അവർ പ്രചാരണം നടത്തി.

പിക്കോട്ട് ഒരു സജീവ സാമൂഹിക പരിഷ്കർത്താവും വൈദ്യനുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ മിതത്വ പ്രസ്ഥാനത്തിന്റെ ഭാഗമായി അവൾ ഫിസിഷ്യനായി ജോലി ചെയ്തിരുന്ന റിസർവേഷനിൽ മദ്യപാനം നിരുത്സാഹപ്പെടുത്താൻ അവർ പ്രവർത്തിച്ചു. പബ്ലിക് ഹെൽത്ത് കാമ്പെയ്‌നിന്റെ ഭാഗമായി, അക്കാലത്ത് പ്രത്യേകിച്ച് ചികിത്സ ഒന്നുമില്ലാതിരുന്ന ക്ഷയരോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി പിക്കോട്ട് പ്രചാരണം നടത്തി. ഓഫീസ് ഓഫ് ഇന്ത്യൻ അഫയേഴ്‌സിന്റെ ബ്യൂറോക്രസിയിൽ ഒമാഹ സമൂഹത്തിനു സ്വാധീനം ചെലുത്താനും അവരുടെ ഭൂമി വിറ്റതിന് അവർക്കുള്ള പണം സ്വീകരിക്കാൻ സഹായിക്കനും അവർ പ്രവർത്തിച്ചു.

ജീവിതരേഖ

[തിരുത്തുക]

കിഴക്കൻ നെബ്രാസ്കയിലെ ഒമാഹ റിസർവേഷനിൽ 1865 ജൂണിലാണ് സൂസൻ ലാ ഫ്ലെഷെ ജനിച്ചത്. അവളുടെ മാതാപിതാക്കൾ സാംസ്കാരികമായി ഒമാഹ ഗോത്രക്കാരും, യൂറോപ്യൻ-തദ്ദേശീയ വംശപരമ്പരയുള്ളവരായിരുന്നു. അവർ ഒമാഹ റിസർവേഷന്റെ അതിരുകൾക്കപ്പുറത്ത് കുറേക്കാലം ജീവിച്ചിരുന്നവരായിരുന്നു. 1845-1846 കാലഘട്ടത്തിൽ അവർ വിവാഹിതരായി. [2]

സൂസന്റെ പിതാവ്, അയൺ ഐ എന്നും വിളിച്ചിരുന്ന ജോസഫ് ലാ ഫ്ലെഷെ, പോങ്കയിൽ നിന്നുള്ളവരും ഫ്രഞ്ച് കനേഡിയൻ പൈതൃകമുള്ളവരുമായിരുന്നു. അദ്ദേഹം മിസോറിയിലെ സെന്റ് ലൂയിസിൽ വിദ്യാഭ്യാസം നേടിയെങ്കിലും ചെറുപ്പത്തിൽ തന്നെ ഒമാഹ റിസർവേഷനിലേക്ക് മടങ്ങി. സാംസ്കാരികമായി ഒമാഹക്കരൻ എന്ന് അദ്ദേഹത്തെ വിളിഹ്ചിരുന്നു. 1853-ൽ അദ്ദേഹത്തെ ചീഫ് ബിഗ് എൽക്ക് ദത്തെടുത്തുക്കുകയും പിൻഗാമിയാക്കുകയും ചെയ്തു. 1855-ഓടെ ലാ ഫ്ലെഷെ ഒമാഹ ഗോത്രത്തിന്റെ പ്രധാന നേതാവായി. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അയൺ ഐ ഒരു നിശ്ചിത അളവിലുള്ള സ്വാംശീകരണത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തന്റെ ജനങ്ങളെ സഹായിക്കാൻ ശ്രമിച്ചു, പ്രത്യേകിച്ച്. ഒമാഹകൾക്കിടയിൽ ചില സംഘർഷങ്ങൾക്ക് കാരണമായ ഭൂമി അനുവദിക്കൽ നയത്തിലൂടെ. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

സൂസന്റെ അമ്മ, മേരി ഗേൽ, ഫോർട്ട് അറ്റ്കിൻസണിൽ നിലയുറപ്പിച്ച ഒരു വെളുത്ത വർഗ്ഗക്കരനായ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി സർജനായ ഡോ. ജോൺ ഗേലിന്റെയും ഒമാഹ/ ഒട്ടോ / അയോവ പൈതൃകമുള്ള സ്ത്രീയായ നിക്കോമിയുടെയും മകളായിരുന്നു. [3] [4] പ്രമുഖ നെബ്രാസ്ക രോമവ്യാപാരിയും രാഷ്ട്രതന്ത്രജ്ഞനുമായ പീറ്റർ എ സർപ്പിയുടെ രണ്ടാനമ്മ കൂടിയായിരുന്നു ഗേൽ. [5] അവളുടെ ഭർത്താവിനെപ്പോലെ മേരി ഗേലും ഒമാഹക്കാരിയായിരുന്നു. വൾക്ക് ഫ്രഞ്ചും ഇംഗ്ലീഷും മനസ്സിലായിരുന്നുവെങ്കിലും ഒമാഹ ഒഴികെ മറ്റൊരു ഭാഷയും സംസാരിക്കാൻ അവൾ വിസമ്മതിച്ചു. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

റഫറൻസുകൾ

[തിരുത്തുക]
  1. "Susan La Flesche Picotte First Indigenous Female Physician". Nebraska Studies. Retrieved 28 May 2019.
  2. Agonito, Joseph (2016). Brave Hearts: Indian Women of the Plains (in ഇംഗ്ലീഷ്). Rowman & Littlefield. p. 159. ISBN 9781493019069. Retrieved 17 July 2017.
  3. Agonito, Joseph (2016). Brave Hearts: Indian Women of the Plains (in ഇംഗ്ലീഷ്). Rowman & Littlefield. p. 159. ISBN 9781493019069. Retrieved 17 July 2017.
  4. Johansen, Bruce Elliott (2010). Native Americans Today: A Biographical Dictionary (in ഇംഗ്ലീഷ്). ABC-CLIO. p. 155. ISBN 9780313355547. Retrieved 17 July 2017.
  5. (Thesis). {{cite thesis}}: Missing or empty |title= (help)