സൂസൻ ഹേഹർസ്റ്റ്
സൂസൻ ഹേഹർസ്റ്റ് | |
---|---|
ജനനം | |
മരണം | ഓഗസ്റ്റ് 7, 1909 | (പ്രായം 88)
കലാലയം | ഫിലാഡൽഫിയ കോളേജ് ഓഫ് ഫാർമസി |
തൊഴിൽ | വൈദ്യൻ, ഫാർമസിസ്റ്റ്, അധ്യാപിക |
സൂസൻ ഹേഹർസ്റ്റ് (ജീവിതകാലം: ഡിസംബർ 25, 1820 - ഓഗസ്റ്റ് 7, 1909) ഒരു അമേരിക്കൻ ഫിസിഷ്യനും ഫാർമസിസ്റ്റും അദ്ധ്യാപകനുമായിരുന്നു.ഇംഗ്ലീഷ്:Susan Hayhurst. അമേരിക്കൻ ഐക്യനാടുകളിൽ ഫാർമസി ബിരുദം നേടിയ ആദ്യ വനിതയായി അവർ അറിയപ്പെടുന്നു.[1]
ജീവിതരേഖ
[തിരുത്തുക]പെൻസിൽവാനിയയിലെ ബക്സ് കൗണ്ടിയിലെ മിഡിൽടൗൺ ടൗൺഷിപ്പിൽ ക്വാക്കേഴ്സുമാരായ തോമസ്, മാർത്ത ഹേഹർസ്റ്റ് ദമ്പതികളുടെ മകളായി സൂസൻ ഹേഹർസ്റ്റ് ജനിച്ചു.[2] ഡെലവെയറിലെ വിൽമിംഗ്ടണിലെ സ്കൂളിൽ വിദ്യാഭ്യാസത്തിന് ചേർന്ന ഹേഹർസ്റ്റ് ഗണിതശാസ്ത്രത്തിൽ മികവ് പുലർത്തിയിരുന്നു. ചെറുപ്പത്തിൽത്തന്നെ അവൾ ബക്സ് കൗണ്ടിയിലെ കൺട്രി സ്കൂളുകളിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. കെമിസ്ട്രിയിലും ഫിസിയോളജിയിലും താൽപ്പര്യം പ്രകടിപ്പിച്ച അവർ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ ചേരുകയും 1857-ൽ അവിടെനിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടുകയും ചെയ്തു.[3][4]
1857 മുതൽ 1867 വരെയുള്ള കാലത്ത് ഫിലാഡൽഫിയയിലെ ഫ്രണ്ട്സ് സ്കൂളിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച അവർ, കുറച്ചുകാലം സ്വന്തമായും സ്കൂൾ പ്രവർത്തിപ്പിക്കുകയും, അതിൽ അവളുടെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും പങ്കെടുക്കുകയും ചെയ്തു.[5] അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത്, പെൻസിൽവാനിയ റിലീഫ് അസോസിയേഷന്റെ സപ്ലൈസ് കമ്മിറ്റിയുടെ ചെയർമാനായി അവർ നിയമിക്കപ്പെട്ടു.[6]
1876-ൽ, ഫിലാഡൽഫിയയിലെ വുമൺസ് ഹോസ്പിറ്റലിലെ ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിന്റെ മേധാവിയായി ഹേഹർസ്റ്റ് ചുമതലയേറ്റു. ഈ വിഷയത്തെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനായി, അവർ ഫിലാഡൽഫിയ കോളേജ് ഓഫ് ഫാർമസിയുടെ പ്രഭാഷണങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ഡോ. ക്ലാര മാർഷൽ മുമ്പ് അങ്ങനെ ചെയ്തിരുന്നുവെങ്കിലും,[7] കോളേജിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് അപൂർവമായിരുന്ന അക്കാലത്ത്, അവളുടെ 150-ാം ക്ലാസിലെ ഏക സ്ത്രീ ഹേഹർസ്റ്റ് ആയിരുന്നു. എന്നിരുന്നാലും കോളേജ് ഭരണകൂടം എതിർപ്പ് പ്രകടിപ്പിക്കാതിരിക്കുകയും 1883-ൽ 63-ാം വയസ്സിൽ അവർ തന്റെ കോഴ്സുകൾ പൂർത്തിയാക്കിയപ്പോൾ ഫാർമസിയിൽ ഡിപ്ലോമ ലഭിക്കുകയും ചെയ്തു.[8][9]
33 വർഷത്തോളം വുമൺസ് ഹോസ്പിറ്റലിലെ ഫാർമസ്യൂട്ടിക്കൽ ഡിപ്പാർട്ട്‌മെന്റിൽ ഹേഹർസ്റ്റ് തന്റെ തസ്തികയിൽ തുടർന്നു. സാധനങ്ങൾ വാങ്ങുന്നതിനും നിർമ്മിക്കുന്നതിനും മേൽനോട്ടം വഹിച്ച അവർ, വിദേശ രാജ്യങ്ങളിലേക്കുള്ള മിഷനറിമാരെ സഹായിക്കുകയും 65 വനിതാ ഫാർമസിസ്റ്റുകളുടെ മാർഗദർശിയായി പ്രവർത്തിക്കുകയും ചെയ്തു.[10] ന്യൂ സെഞ്ച്വറി ക്ലബ്, ന്യൂ സെഞ്ച്വറി ഗിൽഡ്, അമേരിക്കൻ അക്കാദമി ഓഫ് പൊളിറ്റിക്കൽ ആൻഡ് സോഷ്യൽ സയൻസ്, വുമൺസ് സഫ്രേജ് സൊസൈറ്റി ഓഫ് ഫിലാഡൽഫിയ തുടങ്ങിയ വിവിധ സംഘടനകളിൽ അവർ അംഗമായിരുന്നു.[11]
1909 ആഗസ്റ്റ് 7 ന് ഫിലാഡൽഫിയയിൽ വെച്ച് നാല് ദിവസം നീണ്ട അസുഖത്തെ തുടർന്ന് സൂസൻ ഹേഹർസ്റ്റ് മരിച്ചു.[12][13] ഫിലാഡൽഫിയ കോളേജ് ഓഫ് ഫാർമസി 1910 നവംബർ 15-ന് അവരുടെ ബഹുമാനാർത്ഥം ഒരു അനുസ്മരണ ചടങ്ങ് നടത്തുകയും അവരുടെ ഛായാചിത്രം മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.[14]
അവലംബം
[തിരുത്തുക]- ↑ "Susan Hayhurst". American Journal of Pharmacy. 83. Philadelphia College of Pharmacy and Science: 32–39. 1911. Retrieved November 29, 2016 – via Google Books.
- ↑ "Death Takes Noted Woman Physician". The Philadelphia Inquirer. August 8, 1909. p. 14. Retrieved April 4, 2019 – via newspapers.com.
- ↑ "Susan Hayhurst". American Journal of Pharmacy. 83. Philadelphia College of Pharmacy and Science: 32–39. 1911. Retrieved November 29, 2016 – via Google Books.
- ↑ "Susan Hayhurst, pioneer female pharmacist, circa 1889". ExplorePAhistory.com. Retrieved November 29, 2016.
- ↑ "Susan Hayhurst, pioneer female pharmacist, circa 1889". ExplorePAhistory.com. Retrieved November 29, 2016.
- ↑ "First Woman Graduate Pharmacist Dead". The Pharmaceutical Era. Vol. 42. D. O. Haynes & Company. August 12, 1909. p. 186. Retrieved November 29, 2016 – via Google Books.
- ↑ "Class News". Alumni Report. 34 (3). Philadelphia College of Pharmacy Alumni Association: 68. 1897. Retrieved November 29, 2016 – via Google Books.
- ↑ "Susan Hayhurst, pioneer female pharmacist, circa 1889". ExplorePAhistory.com. Retrieved November 29, 2016.
- ↑ Henderson, Metta Lou; Worthen, Dennis B. (March 8, 2002). American Women Pharmacists: Contributions to the Profession. CRC Press. p. 10. ISBN 9780789010926. Retrieved November 29, 2016 – via Google Books.