എസ് ദുർഗ
സെക്സി ദുർഗ | |
---|---|
സംവിധാനം | സനൽകുമാർ ശശിധരൻ[1] |
നിർമ്മാണം | അരുണ മാത്യു ഷാജി മാത്യു |
തിരക്കഥ | തിരക്കഥയില്ല |
അഭിനേതാക്കൾ | രാജശ്രീ കണ്ണൻ നായർ സുജീഷ് കെ.എസ്. ബൈജു നെറ്റോ അരുൺ സോൾ വേദ് ബിലാസ് നായർ നിസ്താർ അഹമ്മദ് സുജിത്ത് കോയിക്കൽ വിഷഅണു ജിത്ത് |
സംഗീതം | ബാസിൽ ജോസഫ് |
ഛായാഗ്രഹണം | പ്രതാപ് ജോസഫ് |
ചിത്രസംയോജനം | സനൽകുമാർ ശശിധരൻ |
സ്റ്റുഡിയോ | ചിത്രാഞ്ജലി |
റിലീസിങ് തീയതി |
|
രാജ്യം | ഇൻഡ്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 85 minutes |
2017 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് എസ് ദുർഗ. ഈ സിനിമക്ക് സെക്സി ദുർഗ എന്നാണ് മുൻപ് പേര് ഇട്ടിരുന്നത്. എന്നാൽ ഈ പേര് ദുർഗാ ദേവിയെ അപമാനിക്കുന്നതാണ് എന്ന ആരോപണത്തെ തുടർന്ന്, അത് മതവികാരം വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് എസ് ദുർഗ എന്ന പേരിലാണ് സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് അനുവദിച്ചത്. [2] നെതർലന്റസിലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ ഈ സിനിമ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. [3] [4]
ഉള്ളടക്കം
[തിരുത്തുക]ഒരു രാത്രി യാത്രയിൽ ദുർഗയ്ക്കും അവളുടെ കാമുകൻ കബീറിനും നേരിടേണ്ടി വരുന്ന സങ്കീർണവും ആശങ്കയുണർത്തുന്നതുമായ സാഹചര്യങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഈ ചിത്രത്തിന് എഴുതപ്പെട്ട ഒരു കഥയും തിരക്കഥയും ഇല്ല. പ്രതാപ് ജോസഫാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- രാജശ്രീ
- കണ്ണൻ നായർ
- സുജീഷ് കെ.എസ്.
- ബൈജു നെറ്റോ
- അരുൺ സോൾ
- വേദ്
- ബിലാസ് നായർ
- നിസ്താർ അഹമ്മദ്
- സുജിത്ത് കോയിക്കൽ
- വിഷ്ണു ജിത്ത്
പുരസ്കാരങ്ങൾ
[തിരുത്തുക]- എൻ.എഫ്.ഡി.സി. ഫിലിം ബസാർ ഡി - ഐ അവാർഡ് [5]
̈* നെതർലന്റസിലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ ഹിവോസ് ടൈഗർ അവാർഡ് (2017)
ഭീഷണി
[തിരുത്തുക]ചിത്രത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരനെ ഹിന്ദു സ്വാഭിമാൻ സഭയുടെ പ്രസിഡന്റ് രാഹുൽ ശ്രീവാസ്തവ ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രത്തിന്റെ പേര് 'സെക്‌സി ദുർഗ' എന്നായതിനാൽ മതവികാരം വൃണപ്പെടുത്തുന്നു കാട്ടിയാണ് ഭീഷണി. ചിത്രം ദുർഗാ ദേവിയുമായി ഒരു തരത്തിലും ബന്ധപ്പെടുന്നില്ലന്ന് സംവിധായകൻ വിശദീകരിച്ചിരുന്നു. [6]
അവലംബം
[തിരുത്തുക]- ↑ "Sexy Durga, a new film by Kerala director". Chennai, India: Hindusthan Times. 23 February 2016.
- ↑ "സെക്സി ദുർഗയെന്ന സിനിമയുടെ പേരിൽ കത്തിവെച്ച് സെൻസർ ബോർഡ് ". Panaji, India: Hindustan times. 25 November 2016.
- ↑ "At NFDC Film Bazaar, Sexy Durga is a powerful take on fear". Panaji, India: Hindustan times. 25 November 2016.
- ↑ "Hivos Tiger Competition 2017". IFFR.com]. 3 January 2017. Archived from the original on 2017-09-27. Retrieved 2017-02-07.
{{cite news}}
: Cite has empty unknown parameter:|4=
(help) - ↑ "Facebook Launches Film Bazaar Awards". variety.com. 25 November 2016.
- ↑ https://www.azhimukham.com/sexy-durga-movie-rotterdam-festival-hindutwa-outfit-threaten-sanal-kumar-sasidharan/