Jump to content

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ
രൂപീകരണം1952
തരംGovernment Agency
ലക്ഷ്യംFilm
ആസ്ഥാനംMumbai, India
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
ചെയർപേഴ്സൺ
ലീല സാംസൺ
വെബ്സൈറ്റ്CBFC

ഭാരതസർക്കാറിന്റെ കീഴിലുള്ള ഇൻഫർമേഷൻ & ബ്രോഡ്‌‌കാസ്റ്റിങ്ങ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. സെൻസർ ബോർഡ് എന്ന് പൊതുവേ അറിയപ്പെടുന്ന ഈ സ്ഥാപനം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ചലച്ചിത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ എന്നിവ പോലുള്ള പൊതുപ്രദർശനം ആവശ്യപ്പെടുന്ന ദൃശ്യമാധ്യമങ്ങൾക്ക് 1952 ലെ സിനിമാട്ടോഗ്രാഫ് ആക്റ്റിന്റെ[1] അടിസ്ഥാനത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അർഹമായ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. അച്ചടിമാധ്യമങ്ങളെ അപേക്ഷിച്ച് കൂടുതൽ മനസ്സിനെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന മാദ്ധ്യമം എന്ന നിലയിൽ ചലച്ചിത്രങ്ങളെ സെൻസർ ചെയ്യേണ്ടതുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി.[2]

ഇപ്പോൾ നൽകിവരുന്ന സർട്ടിഫിക്കറ്റുകൾ

[തിരുത്തുക]
അക്ഷരം അക്ഷരസൂചന വിവരണം
U ആഗോളം എല്ലാ പ്രായക്കാർക്കും കാണാവുന്നത്.
U/A രക്ഷിതാക്കളുടെ കൂടെ ചില ദൃശ്യങ്ങൾ 14 വയസ്സിൽ താഴെ ഉള്ളവരെ ബാധിക്കാം. അതിനാൽ രക്ഷിതാക്കളുടെ കൂടെ കാണാവുന്നത്.
A പ്രായപൂർത്തി ആയവർക്ക് പ്രായപൂർത്തി ആയവർക്ക് മാത്രം കാണാവുന്നത്. സഭ്യമല്ലാത്ത ഭാഷാപ്രയോഗങ്ങൾ, മയക്കുമരുന്നിന്റെ ഉപയോഗം, ലൈംഗികദൃശ്യങ്ങൾ ഇവ ഉള്ള ചിത്രങ്ങൾക്ക് പൊതുവെ ഈ സർട്ടിഫിക്കറ്റ് നൽകിവരുന്നു.
S തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം തെരഞ്ഞെടുക്കപ്പെട്ട പ്രത്യേകവിഭാഗക്കാർക്ക് (ഉദാ: ഡോക്റ്റർമാർ)മാത്രം കാണാവുന്നത്.

സ്ഥാപനഘടന

[തിരുത്തുക]

ഒരു ചെയർപേഴ്സണും അതിനു കീഴിൽ അനൗദ്യോഗികാംഗങ്ങളും എന്നതാണ് സെൻസർ ബോർഡിന്റെ ഘടന. അംഗങ്ങളെ കേന്ദ്രസർക്കാർ നിയമിക്കുന്നു. മുംബൈയിൽ പ്രധാനകേന്ദ്രവും മറ്റ് ഒമ്പത് നഗരങ്ങളിൽ പ്രാദേശികകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. പ്രാദേശികകേന്ദ്രങ്ങൾ ഇവയാണ്.

പ്രാദേശികകേന്ദ്രങ്ങൾ ചലച്ചിത്രങ്ങൾ പരിശോധിക്കാൻ സഹായിക്കുന്നു. ജീവിതത്തിന്റെ വിവിധ തുറകളിൽ പെട്ട പ്രഗല്ഭമതികളെ പ്രാദേശികകേന്ദ്രത്തിന്റെ നടത്തിപ്പിനായി രണ്ട് വർഷക്കാലയളവിലേക്ക് കേന്ദ്രസർക്കാർ തെരഞ്ഞെടുക്കുന്നു.

ചെയർപേഴ്സൺ ആയിരുന്നവർ കാലഗണനാക്രമത്തിൽ

[തിരുത്തുക]
Sr. No. Name From To
1 സി. എസ്. അഗർവാൾ 15-01-1951 14-06-1954
2 ബി. ഡി. മിർചന്ദാനി 15-06-1954 09-06-1955
3 എം. ഡി. ഭട്ട് 10-06-1955 21-11-1959
4 ഡി. എൽ. കോത്താരി 22-11-1959 24-03-1960
5 ബി. ഡി. മിർചന്ദാനി 25-03-1960 01-11-1960
6 ഡി. എൽ. കോത്താരി 02-11-1960 22-04-1965
7 ബി. പി.ഭട്ട് 23-04-1965 22-04-1968
8 ആർ. പി. നായക് 23-04-1968 15-11-1969
9 എം. വി. ദേശായി 12-12-1969 19-10-1970
10 ആർ. ശ്രീനിവാസൻ 20-10-1970 15-11-1971
11 വീരേന്ദ്ര വ്യാസ് 11-02-1972 30-06-1976
12 കെ. എൽ. ഖാണ്ഡ്പൂർ 01-07-1976 31-01-1981
13 ഹൃഷികേശ് മുഖർജി 01-02-1981 10-08-1982
14 അപർണ്ണ മൊഹിലേ 11-08-1982 14-03-1983
15 ശരത് ഉപാസനി 15-03-1983 09-05-1983
16 സുരേഷ് മാത്തൂർ 10-05-1983 07-07-1983
17 വിക്രം സിങ്ങ് 08-07-1983 19-02-1989
18 മോറെശ്വർ വനമാലി 20-02-1989 25-04-1990
19 ബി. പി. സിംഗാൾ 25-04-1990 01-04-1991
20 ശക്തി സാമന്ത 01-04-1991 25-06-1998
21 ആശാ പരേഖ് 25-06-1998 25-09-2001
22 വിജയ് ആനന്ദ്[3] 26-09-2001 19-07-2002
23 അരവിന്ദ് ത്രിവേദി 20-07-2002 16-10-2003
24 അനുപം ഖേർ[4] 16-10-2003 13-10-2004
25 ശർമിള ടാഗോർ[5] 13-10-2004 31-03-2011
26 ലീല സാംസൺ 01-04-2011 Till Date

അവലംബം

[തിരുത്തുക]
  1. http://trivandrum.gov.in/~trivandrum/images/pdfs/cinematographact.pdf | 1952 ലെ സിനിമാട്ടോഗ്രാഫ് ആക്റ്റ്
  2. Central Board of Film Certification
  3. "Vijay Anand Quits". Archived from the original on 2012-06-16. Retrieved 2011-09-01.
  4. "Anupam Kher appointed as Chairman". Archived from the original on 2012-10-14. Retrieved 2011-09-01.
  5. Sharmila Tagore replaces Kher

പുറംകണ്ണികൾ

[തിരുത്തുക]

ഔദ്യോഗിക വെബ്‌സൈറ്റ്