Jump to content

സെന്റോറിയം എറിത്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെന്റോറിയം എറിത്രിയ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Gentianaceae
Genus: Centaurium
Species:
C. erythraea
Binomial name
Centaurium erythraea
Synonyms
  • Gentiana centaurium L.
  • Erythraea centaurium
  • Centaurium minus
  • Centaurium umbellatum
Centaurium erythraea, as depicted in 6th-century Leiden manuscript of Pseudo-Apuleius' Herbarius

ജെന്റിയാനാസി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനമാണ് സെന്റൗറിയം എറിത്രിയ. കോമൺ സെഞ്ച്വറി, യൂറോപ്യൻ സെഞ്ചൂറി എന്നീ പേരുകളിലും അറിയപ്പെടുന്നു.[1] ഇതിനെ “ഫിവെർ ഫുള്ളി”, “ജെന്റിയൻ” അല്ലെങ്കിൽ “സെഞ്ചൂറി” എന്നും വിളിക്കുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇത് പൂവിടുന്നു.

വിവരണം

[തിരുത്തുക]

അര മീറ്റർ ഉയരത്തിൽ എത്തുന്ന നിവർന്നുനിൽക്കുന്ന ദ്വിവത്സര സസ്യമാണിത്. ഇലകളുള്ളതും നിവർന്നുനിൽക്കുന്നതുമായ ഒരു ചെറിയ തണ്ട് ബേസൽ റോസറ്റിൽ നിന്ന് വളരുന്നു. ത്രികോണാകൃതിയിലുള്ള ഇലകൾ തണ്ടിൽ വിപരീതദിശയിൽ ക്രമീകരിക്കുകയും നിവർന്നുനിൽക്കുന്ന പൂങ്കുലകൾ തണ്ടിൽ നിന്ന് പുറത്തുവന്ന് സമാന്തരമായി വളരുകയും ചെയ്യുന്നു. ഓരോ പൂങ്കുലയിലും ധാരാളം പൂക്കൾ കാണപ്പെടുന്നു. പുഷ്പം പിങ്ക് കലർന്ന ലാവെൻഡറും ഒരു സെന്റിമീറ്റർ കുറുകെ പരന്നതുമാണ് മഞ്ഞ നിറത്തിലുള്ള ആന്തറുകളും കാണപ്പെടുന്നു. ഫലം സിലിണ്ടറിന്റെ ആകൃതിയിലുള്ള കാപ്സ്യൂൾ ആണ്.

ഉപയോഗങ്ങൾ

[തിരുത്തുക]

യൂറോപ്പിന്റെ പല ഭാഗങ്ങളിലും യൂറോപ്യൻ സെഞ്ച്വറി ഒരു ഔഷധസസ്യമായി ഉപയോഗിക്കുന്നു. പ്രധാനമായും ചായയായി തയ്യാറാക്കിയ പാനീയം ഗ്യാസ്ട്രിക്, കരൾ രോഗങ്ങളുള്ള രോഗികൾക്ക് പ്രയോജനകരമായ ഔഷധഗുണങ്ങൾ ഉണ്ടെന്ന് കരുതുന്നു.[2]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Kumarasamy, Y.; Nahar, L.; Cox, P. J.; Jaspars, M.; Sarker, S. D. (2003). "Bioactivity of secoiridoid glycosides from Centaurium erythraea". Phytomedicine. 10. urbanfischer.de: 344–347. doi:10.1078/094471103322004857. Retrieved 7 November 2014.
  2. "Centaury, Herbal medicine: Summary for the Public" (PDF). European Medicines Agency. 2 February 2016. Archived from the original (PDF) on 2023-02-23. {{cite web}}: Cite has empty unknown parameter: |dead-url= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സെന്റോറിയം_എറിത്രിയ&oldid=4111795" എന്ന താളിൽനിന്ന് ശേഖരിച്ചത്