സെന്റ് ജോൺസ് ഹിന്ദു ക്ഷേത്രം
സെന്റ് ജോൺസ് ഹിന്ദു ക്ഷേത്രം St. John's Hindu Temple | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | 26 ഒഎന്നി ലെയിൻ സെന്റ്. ജോൺസ്, ന്യൂഫൗണ്ട് ലാൻഡ് ആന്റ് ലാബ്രഡോർ, കാനഡ A1A 5H2 |
നിർദ്ദേശാങ്കം | 47°36′13″N 52°43′14″W / 47.603588°N 52.72046°W |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | കൃഷ്ണൻ |
പ്രവിശ്യ | ന്യൂഫൗണ്ട് ലാൻഡ് ആന്റ് ലാബ്രഡോർ |
രാജ്യം | കാനഡ |
വെബ്സൈറ്റ് | https://sites.google.com/site/hindutemplestjohns/ |
വാസ്തുവിദ്യാ വിവരങ്ങൾ | |
സ്ഥാപകൻ | സ്വാമി ചിന്മയാനന്ദ |
പൂർത്തിയാക്കിയ വർഷം | 1995 |
കാനഡയിലെ സെന്റ് ജോൺസ്, ന്യൂഫൗണ്ട്‌ലാന്റ് ആന്റ് ലാബ്രഡോറിൽ സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് സെന്റ് ജോൺസ് ഹിന്ദു ക്ഷേത്രം. 1975-ൽ ഹൈന്ദവർ മൗണ്ട് പേളിൽ ഒരു ഹിന്ദു ക്ഷേത്രം സ്ഥാപിച്ചു. സ്വാമി ചിൻമയാനന്ദൻ ദാനം ചെയ്ത ഒരു കൃഷ്ണ വിഗ്രഹം സ്വാമി ദയാനന്ദ അനാച്ഛാദനം ചെയ്തു. ചിൻമയ മിഷൻ സെന്റ് ജോൺസ് എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടനയായി ക്ഷേത്രം പ്രവർത്തിക്കുന്നു.[1] 1995-ൽ സെന്റ് ജോൺസിന്റെ കിഴക്കേ അറ്റത്ത് ഒരു പുതിയ ക്ഷേത്രം നിർമ്മിക്കപ്പെട്ടു. അവിടെ ഭൂരിഭാഗം ഹിന്ദുക്കളും താമസിക്കുന്നു. പിന്നീട് അതിനെ ഹിന്ദു ടെമ്പിൾ സെന്റ് ജോൺസ് അസോസിയേഷൻ എന്ന് പുനർനാമകരണം ചെയ്തു. എല്ലാ പ്രധാന ഹിന്ദു ഉത്സവങ്ങളും ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നു. നിരവധി പ്രാദേശിക വംശീയ-സാംസ്കാരിക, കമ്മ്യൂണിറ്റി പദ്ധതികളിലും പരിപാടികൾക്കും ക്ഷേത്രം വേദിയാകുന്നു. ഞായറാഴ്ചകളിൽ രാവിലെ കുട്ടികൾ പൂജ നടത്താറുണ്ട്. കൂടാതെ മറ്റ് സ്കൂൾ കുട്ടികളും ഈ ക്ഷേത്രം പതിവായി സന്ദർശിക്കാറുണ്ട്.[2][3]
അവലംബം
[തിരുത്തുക]- ↑ Dunsinger, Jane (1980) I Find I Have Music In Me": One Man's Approach to Festivity. Canadian Journal for Traditional Music.
- ↑ "Doors Open: St. John's Participating Communities". Archived from the original on 2007-06-29. Retrieved 2019-09-25.
- ↑ Kimor-Paine, Rachael A Visit to the Hindu Temple. Archived 2011-07-06 at the Wayback Machine Newfoundland Quarterly, Volume 97 Number 1.
- Antaya-Moore, D, Kostelyk, A and Badley,K (2004) Who Am I?: A Teacher's Guide. Chapter 3. Thomson Canada (Nelson). ISBN 0-17-620109-2
- Breakwater Books (2002) Directions: Faiths of Friend Series: Book 2. Pages 47–54. St. John's. ISBN 1-55081-180-0