Jump to content

സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊച്ചി നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് മേരീസ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ (സെന്റ് മേരീസ് സിജിഎച്ച്എസ് സ്കൂൾ ). എറണാകുളം മാർക്കറ്റിനോടു ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1920-ലാണ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ആരംഭിച്ചത്. എറണാകുളം രൂപതാ അധ്യക്ഷനായിരുന്ന മാർ ലൂയിസ് പഴയപറമ്പിൽ സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്തു. 1919-ൽ തുടങ്ങാൻ അനുമതി ലഭിച്ച സ്കൂളിന് 1920-ൽ തറക്കല്ലിട്ടു. എൽപി സ്കൂളാണ് ആദ്യം ആരംഭിച്ചത്. ജൂൺ മാസത്തിൽ അദ്ധ്യയനം ആരംഭിച്ചു. 1934-ൽ ഹൈസ്കൂളായി ഉയർത്തി. മിസിസ് എ.എ. ഐസക്ക്, സിസ്റ്റർ കൊച്ചുത്രേസ്യ എന്നിവരായിരുന്നു സ്കൂളിന്റെ ആദ്യ ഭരണാധികാരികൾ. 1930-ൽ നിർധനരായ പെൺകുട്ടികളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമായി ബാലികാരാം സ്ഥാപിച്ചു. 1940-ൽ ബോർഡിങും 1945-ൽ നഴ്സറിയും ആരംഭിച്ചു. കേരള വിദ്യാഭ്യാസ നിയമം നിലവിൽ വന്നതോടെ ഇംഗ്ലിഷ് മീഡിയം മലയാളം മീഡിയമാക്കി. എന്നാൽ സമാന്തരമായി ഇംഗ്ലിഷ് വിദ്യാഭ്യാസവും ആരംഭിച്ചു. 2000-ൽ ഹയർ സെക്കണ്ടറി ആയി ഉയർത്തി. ഇപ്പോൾ ഓരോ ക്ലാസിനും 4 ഡിവിഷൻ ഇംഗ്ലീഷും 1 ഡിവിഷൻ മലയാളവും മീഡിയം ആണ്. 7-ാം ക്ലാസ് വരെയാണ് ആൺകുട്ടികൾക്ക് ഇവിടെ പഠിക്കാൻ സാധിക്കുന്നത്. കേരളത്തിൽ ഏറ്റവുമധികം ജൂത വിദ്യാർത്ഥികൾ ഇവിടെ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 2020-ൽ 1870 വിദ്യാർഥികൾ സ്കൂളിൽ പഠിച്ചു.

1945-ൽ വിശുദ്ധ അൽഫോൻസാമ്മ, 1963-ൽ മദർ തെരേസ എന്നിവർ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്. പൂർവ്വ വിദ്യാർഥിയായിരുന്ന മുത്തുമണി സോമസുന്ദരം ഇവിടെ വിദ്യാർത്ഥിയായിരുന്നു.

അവലംബം

[തിരുത്തുക]
  • മെട്രോ മനോരമ, കൊച്ചി എഡിഷൻ, 2020 ഫെബ്രുവരി 5.