സെന്റ് സ്റ്റീഫൻസ് ഒർത്തഡോക്സ് കത്തീഡ്രൽ, കുടശ്ശനാട്
ദൃശ്യരൂപം
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഒർത്തഡോക്സ് കത്തീഡ്രൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിൽ പെട്ട ഇടവകയാണ്. ഈ പള്ളി സ്ഥിതി ചെയ്യുന്നത് കേരളത്തില ആലപ്പുഴ, പത്തനംതിട്ട ജില്ലാ അതിർത്തിയിലെ കുടശ്ശനാട് എന്ന ഗ്രാമത്തിലാണ്. ഒരു ചെറിയ കുന്നിൻ മുകളിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഈ പള്ളി സ്ഥാപിച്ചിരിക്കുന്നത് വി. സ്തെഫാനോസ് സഹദയുടെ നാമത്തിലാണ്. . ഇപ്പോൾ, വികാരിയായി സേവനം അനുഷ്ടിക്കുന്നത് റവ. ഫാ. ജോൺ വര്ഗീസ് ഉം അസിസ്റ്റന്റ് വികാരി റവ. ഫാ. മത്തായി സക്കറിയയും ആണ്. ഭാരതത്തിൽ ആദ്യമായി വി. സ്തെഫാനോസ് സഹദയുടെ തിരുശേഷിപ്പ് സ്ഥാപിച്ചത് ഈ ദേവാലയത്തിൽ ആണ്