Jump to content

സെപ്സിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെപ്സിസ്
സെപ്സിസ് മൂലം നിറം മാറ്റവും വ്രണവും വന്ന ചർമ്മം
ഉച്ചാരണം
സ്പെഷ്യാലിറ്റിInfectious disease
ലക്ഷണങ്ങൾ
സങ്കീർണത
സാധാരണ തുടക്കംമൂന്ന് മണിക്കൂർ മുതൽ ദിവസങ്ങളോളം
കാരണങ്ങൾഏതെങ്കിലും ഇൻഫെക്ഷനെ തുടർന്നുണ്ടാവുന്ന രോഗപ്രതിരോധ പ്രവർത്തനം[2][3]
അപകടസാധ്യത ഘടകങ്ങൾ[1]
ഡയഗ്നോസ്റ്റിക് രീതിSystemic inflammatory response syndrome (SIRS),[2] qSOFA [4]
പ്രതിരോധംinfluenza vaccination, vaccines, pneumonia vaccination
TreatmentIntravenous fluids, antimicrobials, vasopressors[1][5]
രോഗനിദാനം10 to 80% risk of death;[4][6] These mortality rates (they are for a range of conditions along a spectrum: sepsis, severe sepsis, and septic shock) may be lower if treated aggressively and early, depending on the organism and disease, the patient's previous health, and the abilities of the treatment location and its staff
ആവൃത്തിIn 2017 there were 48.9 million cases and 11 million sepsis-related deaths worldwide (according to WHO)

ഏതെങ്കിലും അണുബാധയോടുള്ള പ്രതികരണമായി ശരീരം സ്വന്തം കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്ന അപകടകരമായ അവസ്ഥയാണ് സെപ്സിസ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പരാജയപ്പെടുത്തുന്നതിനെ തുടർന്നാണ് ഇത് തുടങ്ങുന്നത്[7]. പനി, ഹൃദയമിടിപ്പ് വർദ്ധിക്കൽ, ശ്വസനനിരക്ക് കൂടൽ, അസ്വാസ്ഥ്യം എന്നീ ലക്ഷണങ്ങളാണ് സാധാരണ കാണപ്പെടുന്നത്. ന്യൂമോണിയയുടെ ഭാഗമായ ചുമ, വൃക്കയിലെ അണുബാധയെ തുടർന്നുള്ള മൂത്രവേദന എന്നിവയും ചില അണുബാധകളിൽ ലക്ഷണങ്ങളായി വരാറുണ്ട്. ചെറുപ്രായക്കാർ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കൊന്നും ചില സന്ദർഭങ്ങളിൽ ലക്ഷണങ്ങളൊന്നും കാണിക്കാറുമില്ല. പനി കാണുന്നതിന് പകരം ചിലപ്പോഴെങ്കിൽ ശരീരോഷ്മാവ് കുറഞ്ഞും കാണപ്പെടാറുണ്ട്. സെപ്സിസ് ഗുരുതരമാവുമ്പോൾ ശരീരാവയവങ്ങളുടെ പ്രവർത്തനത്തെയും രക്തപ്രവാഹത്തെയും ഗുരുതരമായി ബാധിക്കാറുണ്ട്[8]. കുറഞ്ഞ രക്തസമ്മർദ്ധം, രക്തത്തിൽ ലാക്റ്റേറ്റിന്റെ അളവ് കൂടൽ, മൂത്രം കുറയൽ എന്നിവയെല്ലാം രക്തപ്രവാഹം കുറയുന്നതിന്റെ ലക്ഷണമാണ്[8]. ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്ന ദ്രാവകാംശം തിരികെ നൽകിയിട്ടും രക്തസമ്മർദ്ധം ഉയരുന്നില്ലെങ്കിൽ അതിനെ സെപ്റ്റിക് ഷോക്ക് എന്ന് പറയുന്നു[8].

പ്രധാനമായും ബാക്റ്റീരിയകൾ മൂലമുള്ള അണുബാധകളെ ചെറുക്കാനായി ശരീരം നടത്തുന്ന പ്രതിരോധമായ കോശജ്വലനമാണ് സെപ്സിസിന് കാരണം. ഫംഗസ്, വൈറൽ, പ്രോട്ടോസോവൻ തുടങ്ങിയ അണുബാധകളും സെപ്സിസിന് കാരണമായേക്കാം. ശ്വാസകോശം, മസ്തിഷ്കം, മൂത്രനാളി, ചർമ്മം, ആന്തരികാവയവങ്ങൾ എന്നിവയിലാണ് സാധാരണ സെപ്സിസിന് കാരണമായേക്കാവുന്ന അണുബാധകൾ ആരംഭിക്കാറുള്ളത്.

ചെറുപ്രായം, വാർദ്ധക്യം, കാൻസർ-പ്രമേഹം പോലുള്ള രോഗങ്ങൾ മൂലമോ, പൊള്ളലോ ഗുരുതര പരിക്കുകളോ മൂലമോ സംജാതമാവുന്ന പ്രതിരോധശേഷിക്കുറവ് എന്നിവയെല്ലാം സെപ്സിസിനുള്ള സാധ്യത കൂട്ടുന്നു.

സിസ്റ്റമിക് ഇൻഫ്ലമേറ്ററി റെസ്പോൺസ് സിൻഡ്രോം (SIRS) മാനദണ്ഡങ്ങളിൽ രണ്ടെണ്ണം കാണുന്നെങ്കിൽ സെപ്സിസ് ആണ് രോഗാവസ്ഥ എന്ന് നിർണ്ണയിക്കുന്നതിനായി 2016 വരെ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും അതിന് ശേഷം, സീക്വെൻഷ്യൽ ഓർഗൻ ഫെയിലർ അസ്സെസ്മെന്റ് സ്കോർ എന്ന സംവിധാനം ഉപയോഗപ്പെടുത്തി വരുന്നു. SOFA സ്കോർ എന്നും ക്വിക്ക് സോഫ സ്കോർ (qSOFA) എന്ന് ഈ സംവിധാനം വിളിക്കപ്പെടുന്നു.

ശ്വസന നിരക്കിലെ വർദ്ധന, ബോധത്തിൽ വരുന്ന വ്യതിയാനങ്ങൾ, രക്തസമ്മർദ്ധം കുറയൽ എന്നിവയാണ് qSOFA പ്രകാരം സെപ്സിസിനുള്ള മൂന്ന് മാനദണ്ഡങ്ങൾ. ഇതിൽ രണ്ടെണ്ണമെങ്കിലും കാണപ്പെട്ടാൽ, സെപ്സിസ് ഉണ്ട് എന്ന് കണക്കാക്കാവുന്നതാണ്. മരുന്നുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി രക്തപരിശോധന നടത്തുന്നതാണ് നിർദ്ദേശിക്കപ്പെട്ട രീതി. രക്തപരിശോധനയിൽ അണുബാധ കണ്ടെത്തപ്പെട്ടില്ലെങ്കിൽ പോലും ചികിത്സകളുമായി മുന്നോട്ടുപോകേണ്ടതുണ്ട്. അണുബാധ എവിടെയാണെന്ന് കണ്ടെത്താനായി മെഡിക്കൽ ഇമേജിങ് ഉപയോഗപ്പെടുത്തുന്നു[8]. സെപ്സിസിന്റെ അതേ ലക്ഷണങ്ങൾ പലപ്പോഴും മറ്റു ചില രോഗങ്ങൾ മൂലവും കാണപ്പെടാവുന്നതാണ്. ഹാർട്ട് ഫെയിലർ, അനാഫിലാക്സിസ്, അഡ്രിനൽ ഇൻസഫിഷ്യൻസി, രക്തം കുറയൽ, പൾമനെറി എംബോളിസം എന്നിവ ഉദാഹരണമാണ്.

പരിചരണം

[തിരുത്തുക]

സെപ്സിസ് ബാധിച്ചാൽ ഇൻട്രാവെനസ് ഫ്ലൂയിഡുകളും ആന്റിമൈക്രോബിയലുകളും ഉപയോഗപ്പെടുത്തി അടിയന്തരമായി ചികിത്സ ആരംഭിക്കേണ്ടതായി വരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് രോഗിയുടെ ചികിത്സകൾ സാധാരണ നടത്താറുള്ളത്. രക്തസമ്മർദ്ധം താഴെ പോകുന്നത് തടയാനായി ഫ്ലൂയിഡുകൾ പര്യാപ്തമല്ലാതെ വരുമ്പോൾ, രക്തസമ്മർദ്ധം വർദ്ധിപ്പിക്കാനായി മരുന്നുകൾ കൂടി നൽകാറുണ്ട്. ശ്വാസകോശം, വൃക്കകൾ എന്നിവയുടെ ശരിയായ പ്രവർത്തനം നടക്കുന്നില്ലെങ്കിൽ, മെക്കാനിക്കൽ വെന്റിലേറ്റർ, ഡയാലിസിസ് എന്നിവ ആവശ്യമായി വരാം. രക്തചംക്രമണത്തെ നിരീക്ഷിക്കാനും നേരെയാക്കാനുമായി സെൻട്രൽ വെനസ് കത്തീറ്റർ, ആർട്ടെറൽ കത്തീറ്റർ എന്നിവ സ്ഥാപിക്കാറുണ്ട്[8]. ഹൃദയത്തിന്റെ പ്രവർത്തനക്ഷമതയും ഓക്സിജൻ നിലയും പരിശോധിച്ചും രക്തയോട്ടത്തിന്റെ തോത് മനസ്സിലാക്കാവുന്നതാണ്[8]. സ്ട്രെസ്സ് അൾസർ, പ്രഷർ അൾസർ, ഡീപ് വെയിൻ ത്രോംബോസ്സിസ് എന്നിവയൊക്കെ രോഗിയിൽ വരാതിരിക്കാനുള്ള പ്രതിരോധനടപടികൾ ആവശ്യമാണ്[8]. രക്തത്തിലെ ഷുഗർ നില ഇൻസുലിൻ വഴി നിയന്ത്രിക്കുന്നത് ചില രോഗികളിൽ പ്രയോജനപ്പെട്ടേക്കാം[8]. കോർട്ടിക്കോസ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും അല്ലെന്നുമുള്ള പഠനങ്ങൾ നിലനിൽക്കുന്നുണ്ട്[9].

തീവ്രത

[തിരുത്തുക]

രോഗത്തിൻ്റെ തീവ്രതയനുസരിച്ച് വ്യത്യസ്ഥമായ ഗുരുതരാവസ്ഥകൾ ഇതിനുണ്ട്[6]. സാധാരണ സെപ്‌സിസ് മൂലമുള്ള മരണ സാധ്യത 30% ആണ്. തീവ്രമായ സെപ്സിസ് ആണെങ്കിൽ മരണസാധ്യത 50% വരെ ഉയരാം. സെപ്റ്റിക് ഷോക്ക് എന്ന അതിഗുരുതരാവസ്ഥയിൽ ഇത് 80% വരെയെത്താം[6].

2017-ൽ ഏകദേശം 4.9 കോടി ആളുകളെ സെപ്സിസ് ബാധിച്ചിരുന്നതിൽ 1.1 കോടി ആളുകൾ മരണപ്പെടുകയുണ്ടായി. ലോകത്ത് ആ വർഷം നടന്ന മരണങ്ങളിൽ അഞ്ചിലൊന്നും സെപ്സിസ് മൂലമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു[10][6]. രോഗം വർദ്ധിച്ചുവരുന്നതായി കാണുന്നുണ്ട്[8]. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് സെപ്സിസ് കൂടുതലായി കാണപ്പെടുന്നത് മുൻകാലങ്ങളിൽ സെപ്റ്റികീമിയ, ബ്ലഡ് പോയിസനിങ് എന്നെല്ലാം വിളിക്കപ്പെട്ടിരുന്നെങ്കിലും ഇന്ന് ആ വാക്കുകളൊന്നും ഉപയോഗത്തിലില്ല.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Sepsis Questions and Answers". cdc.gov. Centers for Disease Control and Prevention (CDC). 22 May 2014. Archived from the original on 4 December 2014. Retrieved 28 November 2014.
  2. 2.0 2.1 Jui J, et al. (American College of Emergency Physicians) (2011). "Ch. 146: Septic Shock". In Tintinalli JE, Stapczynski JS, Ma OJ, Cline DM, Cydulka RK, Meckler GD (eds.). Tintinalli's Emergency Medicine: A Comprehensive Study Guide (7th ed.). New York: McGraw-Hill. pp. 1003–14. ISBN 9780071484800.
  3. Deutschman CS, Tracey KJ (April 2014). "Sepsis: current dogma and new perspectives". Immunity. 40 (4): 463–475. doi:10.1016/j.immuni.2014.04.001. PMID 24745331.
  4. 4.0 4.1 Singer M, Deutschman CS, Seymour CW, Shankar-Hari M, Annane D, Bauer M, et al. (February 2016). "The Third International Consensus Definitions for Sepsis and Septic Shock (Sepsis-3)". JAMA. 315 (8): 801–810. doi:10.1001/jama.2016.0287. PMC 4968574. PMID 26903338.
  5. Rhodes A, Evans LE, Alhazzani W, Levy MM, Antonelli M, Ferrer R, et al. (March 2017). "Surviving Sepsis Campaign: International Guidelines for Management of Sepsis and Septic Shock: 2016". Intensive Care Medicine. 43 (3): 304–377. doi:10.1007/s00134-017-4683-6. PMID 28101605.
  6. 6.0 6.1 6.2 6.3 "Assessing available information on the burden of sepsis: Global estimates of incidence, prevalence and mortality". Journal of Global Health. 2 (1): 010404. June 2012. doi:10.7189/jogh.01.010404. PMC 3484761. PMID 23198133. {{cite journal}}: Invalid |display-authors=2 (help)
  7. "Pathological Alteration and Therapeutic Implications of Sepsis-Induced Immune Cell Apoptosis". Cell Death & Disease. 10 (10): 782. 2019. doi:10.1038/s41419-019-2015-1. PMC 6791888. PMID 31611560.
  8. 8.0 8.1 8.2 8.3 8.4 8.5 8.6 8.7 8.8 "Surviving Sepsis Campaign: International Guidelines for Management of Severe Sepsis and Septic Shock: 2012". Critical Care Medicine. 41 (2): 580–637. February 2013. doi:10.1097/CCM.0b013e31827e83af. PMID 23353941. {{cite journal}}: Invalid |display-authors=2 (help)
  9. Annane, D; Bellissant, E; Bollaert, PE; Briegel, J; Keh, D; Kupfer, Y; Pirracchio, R; Rochwerg, B (6 December 2019). "Corticosteroids for treating sepsis in children and adults". The Cochrane Database of Systematic Reviews. 12: CD002243. doi:10.1002/14651858.CD002243.pub4. PMC 6953403. PMID 31808551.
  10. Rudd, Kristina E; Johnson, Sarah Charlotte; Agesa, Kareha M; Shackelford, Katya Anne; Tsoi, Derrick; Kievlan, Daniel Rhodes; Colombara, Danny V; Ikuta, Kevin S; Kissoon, Niranjan (January 2020). "Global, regional, and national sepsis incidence and mortality, 1990–2017: analysis for the Global Burden of Disease Study". The Lancet. 395 (10219): 200–211. doi:10.1016/S0140-6736(19)32989-7. PMC 6970225. PMID 31954465.
"https://ml.wikipedia.org/w/index.php?title=സെപ്സിസ്&oldid=4113424" എന്ന താളിൽനിന്ന് ശേഖരിച്ചത്