സെബീന റാഫി
പ്രമുഖയായ മലയാള സാംസ്കാരിക പ്രവർത്തകയും അദ്ധ്യാപികയും എഴുത്തുകാരിയുമായിരുന്നു സെബീന റാഫി(6 ഒക്ടോബർ 1918 - 22 ജൂൺ 1990).
ജീവിതരേഖ
[തിരുത്തുക]ഗോതുരുത്ത് മനയ്ക്കിൽ കുടുംബാംഗമായിരുന്നു. അച്ഛൻ ജോസഫ്, അമ്മ മറിയാമ്മ. ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി.[1] ചരിത്രകാരനും സാഹിത്യകാരനുമായ പോഞ്ഞിക്കര റാഫിയുടെ ഭാര്യയാണ്. വളരെ ചെറുപ്പത്തിൽ തന്നെ ചവിട്ടുനാടകങ്ങൾ കണ്ടു വളരാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നു. ചവിട്ടുനാടകത്തിന്റെ ചരിത്രപരവും സാഹിത്യപരവുമായ വശങ്ങളെക്കുറിച്ചും ചവിട്ടുനാടക കർത്താക്കളെക്കുറിച്ചും പ്രാചീന നടന്മാരെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ചവിട്ടുനാടകം എന്ന കൃതി രചിച്ചു.[2] ചവിട്ടുനാടകത്തെക്കുറിച്ചുള്ള രേഖപ്പെടുത്തലുകളിൽ ആധികാരിക ഗ്രന്ഥമായി ഇതിനെ കണക്കാക്കുന്നു. പോഞ്ഞിക്കര റാഫിയുമൊത്ത് രചിച്ച കലിയുഗത്തിന് 1971-ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. ക്രിസ്തുമസ് സമ്മാനം, മാർക്സിസം: ഒരു തിരിഞ്ഞുനോട്ടം എമ്മാവൂസിലേക്കുള്ള യാത്രയും, ശുക്രദശയുടെ ചരിത്രം എന്നിവയാണ് കൃതികൾ. കൂടാതെ നിരവധി ലേഖനങ്ങൾ ആനുകാലീകങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]- ചവിട്ടുനാടകം
- കലിയുഗം (പോഞ്ഞിക്കര റാഫിയുമൊത്ത്)
- ക്രിസ്തുമസ് സമ്മാനം
- മാർക്സിസം ഒരു തിരിഞ്ഞുനോട്ടം, എമ്മാവൂസിലേക്കുള്ള യാത്രയും
- ശുക്രദശയുടെ ചരിത്രം (പോഞ്ഞിക്കര റാഫിയുമൊത്ത്)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-26. Retrieved 2011-12-26.
- ↑ http://www.mathrubhumi.com/online/malayalam/news/story/242465/2010-04-04/kerala[പ്രവർത്തിക്കാത്ത കണ്ണി]