സെമിനോൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Seminole portraits | |
Total population | |
---|---|
est. 18,600 Seminole Nation of Oklahoma 15,572 enrolled Seminole Tribe of Florida Miccosukee Tribe of Indians of Florida | |
Regions with significant populations | |
United States ( Oklahoma, Florida, Georgia) | |
Languages | |
English, Mikasuki, Creek | |
Religion | |
Protestant, Catholic, Green Corn Ceremony | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Miccosukee, Choctaw, Muscogee (Creek) |
സെമിനോൾ (Seminole) അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിൽ പതിനെട്ടാം നൂറ്റാണ്ടിൽ വസിച്ചിരുന്ന തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരിലെ ഒരു വർഗ്ഗമാണ്. ഇവരുടെ ആവിർഭാവം വ്യത്യസ്ത അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളുടെ ഇടയിൽ നിന്നായിരുന്നു, പ്രത്യേകിച്ച് ഇന്നത്തെ ജോർജ്ജിയയിലും അലാബാമയിലുമുള്ള ക്രീക്ക് വർഗ്ഗത്തിൽ നിന്ന്.
ഇവർ ഫെഡറലായി അംഗീകരിക്കപ്പെട്ട മൂന്ന് വ്യത്യസ്ത ഗോത്രങ്ങളിലുൾപ്പെട്ടതും അതേസമയം തികച്ചും സ്വതന്ത്രവുമായ വർഗ്ഗമാണ്. ഈ വർഗ്ഗത്തിലെ കൂടുതലാളുകളും ഒക്ലാഹോമയിൽ അധിവസിക്കുകയും ഒരു ചെറിയ ന്യൂനപക്ഷം മാത്രം ഫ്ലോറിഡയിലും വസിക്കുന്നു. സെമിനോൾ എന്ന പേര് “cimarrón” എന്ന സ്പാനിഷ് വാക്കിൻറെ അപഭ്രംശ്ശബ്‌ദമാണ്. ഈ വാക്കിൻറെ അർത്ഥം "റൺഎവേ" അല്ലെങ്കിൽ "വൈൽഡ് വൺ" എന്നൊക്കെയാണ്.
അമേരിക്കൻ ഭൂഖണ്ഡങ്ങളിലേയ്ക്കുള്ള യൂറോപ്യൻ കുടിയേറ്റങ്ങളുടെ ആദ്യ ദശകങ്ങളിൽ സെമിനോൾ വർഗ്ഗക്കാർ മറ്റ് ക്രീക്ക് ഗ്രൂപ്പുകളേക്കാൾ കൂടുതലായി സ്വതന്ത്രവും തങ്ങളുടെ സ്വന്തം സ്വത്വ ബോധം തിരിച്ചറിയുന്നവരുമായിരുന്നു. വളരെ അഭിവൃദ്ധിപ്രാപിച്ച ഒരു വാണിജ്യശൃംഖല ബ്രിട്ടീഷ് അധിനിവേശകാലത്തും രണ്ടാം സ്പാനീഷ് അധിനിവേശകാലത്തും ( ഏതാണ്ട് 1767–1821 കാലത്ത്) ഇവരുടെയിടെയിൽ നിലനിന്നിരുന്നു. ഇക്കാലത്ത് ഈ വർഗ്ഗം തൽപ്രദേശത്ത് പടർന്നു പന്തലിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്യൻ ആഫ്രിക്കൻ മിശ്രവർഗ്ഗക്കാരും (free black people) ഒളിച്ചോടിവന്ന മറ്റ് ആഫ്രിക്കൻ അടിമകളും സെമിനോൾ വില്ലേജുകൾക്കു സമീപം തമ്പടിച്ചിരുന്നു. പിൽക്കാലത്ത് ഇവർ ബ്ലാക്ക് സെമിനോളുകൾ എന്നറിയ്പ്പെട്ടു. ഇവരുടെയിടെയിൽ ആഫ്രോ-സെമിനോൾ ക്രിയോൾ (Afro-Seminole Creole) ഭാക്ഷ വികാസം പ്രാപിച്ചിരുന്നു. പത്തൊമ്പാതാം നൂറ്റാണ്ടിൽ ഇന്ത്യൻ ടെറിറ്ററിയിലേയ്ക്കു നീക്കം ചെയ്യപ്പെടുന്ന കാലത്തുടനീളം ഈ ഭാക്ഷയാണ് ഇക്കൂട്ടർ സംസാരിച്ചിരുന്നത്.
സെമിനോൾ സംസ്കാരം പ്രധാനമായും ഉരുത്തിരിഞ്ഞുവന്നത്, ക്രീക്ക് വംശത്തിൽനിന്നാണ്. ഇവരുടെ പ്രധാന ആഘോഷം ഗ്രീൻ കോൺ നൃത്തമാണ് (Green Corn Dance). മറ്റു പരമ്പരാഗതമായ പ്രധാന ആചാരങ്ങൾ ബ്ലാക്ക് ഡ്രിങ്ക് (black drink) ഉപയോഗിക്കുക, അനുഷ്ടാനങ്ങൾക്ക് പുകയില ഉപയോഗിക്കുക എന്നിവയൊക്കെയാണ്. ഫ്ലോറിഡയിലെ പരിതഃസ്ഥിതിയിൽ ഇവർ നാടൻ ശീലങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു. തുറസായ സ്ഥലം രൂപീകരിച്ചെടുക്കുകയും ചിക്കീസ് (chickees) എന്നറിയപ്പെട്ടിരുന്നു ഓലമേഞ്ഞ വീടുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ചരിത്രപരമായി സെമിനോൾ ജനങ്ങൾ മസ്കോഗ്യൻ ഭാക്ഷാകുടുബത്തിൽപ്പെട്ട മിക്കാസുകി (Mikasuki ), ക്രീക്ക് ഭാക്ഷകളായിരുന്നു സംസാരിച്ചിരുന്നത്.
ബ്രിട്ടനിൽ നിന്നുള്ള സ്വതന്ത്ര്യത്തിനു ശേഷം അമേരിക്കൻ ഐക്യനാടുകൾ 1819 ൽ സ്പെയിനിൽ നിന്ന് ഫ്ലോറിഡ സ്വന്തമാക്കി. ഇവിടെയുണ്ടായിരുന്ന യൂറോപ്യൻ കുടിയേറ്റക്കാർ സെമിനോൾ വർഗ്ഗക്കാരുടെ ഭൂമികൾ നേടിയെടുക്കുന്നതിൽ ശ്രദ്ധ ചെലുത്തി. 1818 മുതൽ 1858 വരെയുണ്ടായ സെമിനോൾ യുദ്ധങ്ങളുടെ സമയത്ത് 1823 ലെ മൌൾട്രി ക്രീക്ക് ഉടമ്പടിയനുസരിച്ച് (Treaty of Moultrie Creek) സെമിനോളുകൾ ഫ്ലോറിഡ ഉപദ്വീപിൻറെ മദ്ധ്യത്തിലുള്ള വിശാലമായ റിസർവ്വേഷനിലേയ്ക്ക് ഒതുക്കപ്പെടുകയും പിന്നീട് 1832 ലെ പെയ്‍നെസ് ലാൻറിംഗ് ഉടമ്പടി (Treaty of Payne's Landing -1832) പ്രകാരം പൂർണ്ണമായി ഈ പ്രദേശങ്ങളിൽ നിന്നു കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു. 1842 ആയപ്പോഴേയ്ക്കും ഭൂരിഭാഗം സെമിനോൾ വർഗ്ഗക്കാരും മിസിസിപ്പി നദിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഇന്ത്യൻ ടെറിറ്ററിയിലേയക്കു ബലാൽക്കാരമായും നിർബന്ധപൂർവ്വമായും നീക്കം ചെയ്യപ്പെട്ടു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ഒക്ലാഹോമയിലുള്ള സെമിനോളുകൾ കോൺഫെഡറസിയോടൊപ്പം (അടിമത്തത്തെ അനുകൂലിക്കുന്ന 7 സംസ്ഥാനങ്ങൾ; തെക്കൻ കരോലിന, മിസിസിപ്പി, ഫ്ലോറിഡ, അലാബാമ, ജോർജ്ജിയ, ലൂയിസിയാന, ടെക്സാസ് എന്നിവ) സഖ്യകക്ഷിയായി. ഇന്ന് റിസർവേഷനിൽ അധിവസിക്കുന്ന സെമിനോളുകൾ “സെമിനോൾ നേഷൻ ഓഫ് ഒക്ലാഹോമ” എന്ന പേരിൽ ഫെഡറലായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സെമിനോളുകളിലെ മറ്റു ഗോത്രങ്ങൾ അംഗീകാരമില്ലാത്ത സംഘങ്ങളായി തുടരുന്നു.
മൂന്നാമത്തെ സെമിനോൾ യുദ്ധത്തിനു ശേഷം (1855–1858) ഏകദേശം 200 സെമിനോൾ വർഗ്ഗക്കാർ മാത്രമാണ് ഫ്ലോറിഡയിൽ അവശേഷിച്ചത്. ഇവർ തങ്ങളുടെ പരമ്പരാഗത ആചാരാനുഷ്ടാനങ്ങളെ പ്രത്യുത്ഥാനം ചെയ്യുന്നതിൽ ശ്രദ്ധിച്ചിരുന്നു. പത്തൊമ്പതാ നൂറ്റാണ്ടിൻറെ അവസാനത്തിൽ ഫ്ലോറിഡയിൽ അവശേഷിച്ച സെമിനോൾ വർഗ്ഗക്കാർ ഐക്യനാടുകളുമായി പരിമിതമായി തങ്ങളുടെ ബന്ധം പുനസ്ഥാപിക്കുകയും 1930 ൽ 5,000 എക്കർ (20 km2) റിസർവേഷൻ ഭൂമി നേടുകയും ചെയ്തു. 1940 വരെ ചുരുക്കം സെമിനോകൾ മാത്രമാണ് റിസർവ്വേഷനിലേയ്ക്കു മാറുവാൻ സന്നദ്ധരായത്. 1950 ൽ ഇവർ “സെമിനോൾ ട്രൈബ് ഓഫ്‍ ഫ്ലോറിഡ” എന്ന പേരിൽ ഫെഡറലായി അംഗീകരിക്കപ്പെടുകയും ചെയ്തു. തമൈമി ട്രെയിലിന് (Tamiami Trail) സമീപമുള്ള കൂടുതൽ തദ്ദേശീയ ജനങ്ങൾ 1962 ൽ “മിക്കാസുക്കീ ട്രൈബ്” (Miccosukee) എന്ന പേരിൽ ഫെഡറലായി അംഗീകരിക്കപ്പെട്ടു.
1950 കളിൽ ഒക്ലാഹോമയിലും ഫ്ലോറിഡയിലുമുള്ള സെമിനോൾ വർഗ്ഗക്കാർ സമർപ്പിച്ച ഗോത്ര ഭൂമിയ്ക്കു മുകളിലുള്ള അവകാശവാദങ്ങൾ യോജിപ്പിച്ച് 1976 ലെ ഒത്തുതീർപ്പു വ്യവസ്ഥയിൽ പരിഗണിക്കപ്പെട്ടു. ഗോത്രങ്ങളുമായുള്ള ചർച്ചകൾക്കു പരസമാപ്തിയായത് 1990 ൽ മാത്രമാണ്.