സെറോ കോറ ദേശീയോദ്യാനം
സെറോ കോറ ദേശീയോദ്യാനം | |
---|---|
![]() View of the Park and hills | |
Location | Amambay Department, Paraguay |
Nearest city | Pedro Juan Caballero |
Area | 5.538 ha |
Established | 1976 |
സെറോ കോറ ദേശീയോദ്യാനം, പരാഗ്വേയിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശമാണ്. ഈ ഉദ്യാനത്തിൻറെ വിസ്തീർണ്ണം 5,538 ഹെക്ടറാണ്. ബ്രസീലിൻറെ അതിർത്തിയിൽ, ഡിപാർട്ട്മെൻറ് തലസ്ഥാനമായ പെട്രോ ജുവാൻ കാബല്ലെറോയിൽനിന്ന് 45 കിലോമീറ്റർ ദൂരത്തിൽ ആമാമ്പേ ഡിപ്പാർട്ട്മെൻറിലാണ് ഇതു സ്ഥിതിചെയ്യുന്നത്. 1976 ഫെബ്രുവരി 11 ന് രൂപീകരിക്കപ്പെട്ട സെറോ കോറ, ഒരു പ്രകൃതിദത്ത റിസർവ്വും അതുപോല തന്നെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശവുമാണ്. 1870 മാർച്ച് 1-ന് പരാഗ്വേ യുദ്ധത്തിന്റെ അവസാന പോരാട്ടം നടന്ന സ്ഥലമായിരുന്നു ഈ പ്രദേശം. നിരവധി ചരിത്ര സ്മാരകങ്ങൾ, മ്യൂസിയം, അക്വിഡാബാൻ നദിയിലെ ഒരു വിനോദ കേന്ദരം എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. ചരിത്ര പശ്ചാത്തലത്തിന് പുറമേ, പ്രദേശത്തിന് ചുറ്റുമുള്ള കുന്നിൻ ചെരുവുകളിലെ ഗുഹകളിൽ കാണപ്പെടുന്ന പുരാതന ശിലാ ലിഖിതങ്ങൾ സന്ദർശിക്കുവാൻ നിരവധി സന്ദർശകർ എത്തുന്നു.