Jump to content

സെലിൻ റെനൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെലിൻ റെനൂസ്
Engraving of Renooz circa 1905
ജനനം(1840-01-07)7 ജനുവരി 1840
മരണം22 ഫെബ്രുവരി 1928(1928-02-22) (പ്രായം 88)
ദേശീയതBelgian
തൊഴിൽWriter
അറിയപ്പെടുന്ന കൃതി
  • La Nouvelle Science
  • L'Ère de vérite

സെലിൻ റെനൂസ് (ജീവിതകാലം: 7 ജനുവരി 1840 - 22 ഫെബ്രുവരി 1928) പരിണാമം, ജ്ഞാനശാസ്ത്രം, ചരിത്രരചന എന്നിവയുൾപ്പെട്ട കൃതികളുടെ പേരിൽ അറിയപ്പെടുന്ന ഒരു ബെൽജിയൻ ഫെമിനിസ്റ്റ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്നു.

പ്രശ്‌നകരമായ ഒരു ദാമ്പത്യത്തിനും നാല് കുട്ടികളുടെ ജനനത്തിനും ശേഷം, റെനൂസ് തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് പാരീസിൽ രചനാപരമായ ഒരു ജീവിതം ആരംഭിച്ചു. പുസ്‌തകങ്ങൾ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, കത്തിടപാടുകൾ എന്നിവയുടെ സമൃദ്ധമായ പരമ്പര സൃഷ്ടിച്ച അവർ, സ്ത്രീകളെ അടിച്ചമർത്തുന്ന പുരുഷാധിപത്യ ഘടനകളെയും വീക്ഷണങ്ങളെയും തകർക്കുന്നതിനായി വാദിച്ചു. "നിയോസോഫിസം" എന്നറിയപ്പെടുന്ന അവളുടെ തത്ത്വചിന്ത, ശാസ്ത്രത്തോടുള്ള പുരുഷാധിപത്യമില്ലാത്ത ഒരു ബദൽ സമീപനത്തെ രൂപപ്പെടുത്തുകയും മാതൃദായക്രമം അനുയോജ്യമായ ഒരു സാമൂഹിക വ്യവസ്ഥയായി ഉയർത്തിക്കാട്ടുകയും ചെയ്തു. അവളുടെ പിന്നീടുള്ള കൃതികൾ ചരിത്രരചനാ മേഖലയിലേക്ക് നിയോസോഫിസ്റ്റ് സമീപനം കൊണ്ടുവരുകയും പുരുഷ കേന്ദ്രീകൃത സാമൂഹിക വിവരണങ്ങളെ വിമർശിക്കുകയും ചരിത്രസംഭവങ്ങൾക്ക് ഒരു പുതിയ ഫെമിനിസ്റ്റ് വ്യാഖ്യാനം നിർദ്ദേശിക്കുകയും ചെയ്തു.

ആദ്യകാല ജീവിതം

[തിരുത്തുക]

ലീജ് നഗരത്തിലാണ് റെനൂസ് ജനിച്ചത്.[1] അവളുടെ അമ്മ പാരീസിൽ നിന്നുള്ള വനിതയും[2] പിതാവ് 1830-ലെ ബെൽജിയൻ വിപ്ലവത്തിൽ നിർണായക പങ്ക് വഹിച്ച സർക്കാർ നിയമിച്ച നോട്ടറിയായ ഇമ്മാനുവൽ-നിക്കോളാസ് റെനോസും ആയിരുന്നു.[3]

അവലംബം

[തിരുത്തുക]
  1. "Céline Renooz (1840-1928)", data.bnf.fr, Bibliothèque nationale de France, retrieved 12 May 2015
  2. Carnoy, Henry (1987) [first published 1902–1909], Dictionnaire biographique international des écrivains, Hildesheim: Olms, pp. 245–7, ISBN 9783487410586
  3. Carnoy, Henry (1987) [first published 1902–1909], Dictionnaire biographique international des écrivains, Hildesheim: Olms, pp. 245–7, ISBN 9783487410586
"https://ml.wikipedia.org/w/index.php?title=സെലിൻ_റെനൂസ്&oldid=3898206" എന്ന താളിൽനിന്ന് ശേഖരിച്ചത്