സെൻട്രം വിസ്കുണ്ടെ & ഇൻഫോമാറ്റിക്ക
തരം | National research institute |
---|---|
സ്ഥാപിതം | 1946 |
പ്രസിഡന്റ് | Prof.dr. A.G. de Kok |
കാര്യനിർവ്വാഹകർ | ~200 |
സ്ഥലം | Amsterdam, Netherlands |
വെബ്‌സൈറ്റ് | www |
സെൻട്രം വിസ്കുണ്ടെ & ഇൻഫോമാറ്റിക്ക(English: "National Research Institute for Mathematics and Computer Science"), ഗണിതശാസ്ത്രം, സൈദ്ധാന്തിക കമ്പ്യൂട്ടർ എന്നീ രംഗങ്ങളിലെ ഗവേഷണ കേന്ദ്രമാണ്. നെതർലാൻഡ്സ് ഓഫ് സയൻറിഫിക്ക് റിസേർച്ച് (NWO) ൻറെ ഭാഗമാണ് ആംസ്റ്റർഡാം സയൻസ് പാർക്കിൽ സ്ഥിതി ചെയ്യുന്നത്. പൈത്തൺ പ്രോഗ്രാമിങ് ഭാഷയുടെ സൃഷ്ടി ഇവിടെയാണ് നടന്നത്. യൂറോപ്യൻ റിസേർച്ച് കൺസോർഷ്യം ഫോർ ഇൻഫോമാറ്റിക്സ് ആൻഡ് മാത്തമാറ്റിക്സിൻറെ (ERCIM)സ്ഥാപക അംഗമായിരുന്നു.
ആദ്യകാല ചരിത്രം
[തിരുത്തുക]ജൊഹാനസ് വാൻ ഡെർ കോർപ്റ്റ്, ഡേവിഡ് വാൻ ഡാൻസിഗ്, ജുർജൻ കൊക്സ്മ, ഹെൻഡിക് ആൻറണി ക്രാമെർസ്, മാർസെൽ മിനേർട്ട്, ജാൻ അർണൊൾഡസ് ഷൗട്ടൺ എന്നിവർ 1946 ൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം.ഇത് യഥാർത്ഥത്തിൽ ആദ്യം ഗണിതശാസ്ത്ര കേന്ദ്രം(ഡച്ച്: മാത്തമറ്റിഷ് സെൻട്രം) ആയി രുന്നു. ഡെൽട്ട വർക്സ് പോലുള്ള വലിയ ഡച്ച് എഞ്ചിനീയറിങ് പ്രോജക്ടുകളെ സഹായിക്കുന്നതിന് ഗണിതശാസ്ത്ര പ്രവചന മാതൃകകളെ വികസിപ്പിച്ചെടു ക്കുകയായിരുന്നു ആദ്യകാല ദൗത്യം. ഈ കാലഘട്ടത്തിൽ, ഗണിതശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോക്കസ് എഫ് 27 ഫ്രണ്ട്ഷിപ്പ് വിമാനത്തിൻറെ രൂപകൽപ്പനയ്ക്ക് സഹായകമായി, 2006 ൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ ഡച്ച് രൂപകൽപ്പനയായി വോട്ട് ചെയ്തു. താമസിയാതെ കമ്പ്യൂട്ടർ സയൻസ് ഘടകങ്ങൾ വികസിപ്പിച്ചെടുത്തു. നെതർലൻഡിൽ കമ്പ്യൂട്ടർ സയൻസ് (ഇൻഫോമാറ്റിക്ക) സ്ഥാപകനായി കണക്കാക്കപ്പെടുന്ന അദ്രിയൻ വാൻ വിൻജംഗാഡെൻ ഏതാണ്ട് ഇരുപത് വർഷക്കാലം ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഡയറക്ടറായിരുന്നു. എഡ്സ്ഗർ ഡിസ്ക്സ്ട്രാ സിജിഐ(CGI)യിൽ അൽഗോരിതം, ഔപചാരിക രീതികൾ എന്നിവയുടെ പ്രാരംഭ സ്വാധീനം ചെലുത്തി. ആദ്യത്തെ ഡച്ച് കംപ്യൂട്ടറുകൾ, ഇലക്ട്രോണിക്കൽ എക്സ് 1, ഇലക്ട്രോണിക്കൽ എക്സ് 8 എന്നിവ ഈ കേന്ദ്ര ത്തിൽ രൂപകൽപ്പന ചെയ്തിരുന്നു. ഇലക്ട്രോലിക്ക യന്ത്രങ്ങൾ നിർമ്മിക്കുന്ന തിനുള്ള ഒരു ഉപോൽപ്പന്നം ആയിട്ടാണ് നിർമ്മിച്ചത്.
1983-ൽ നെതർലൻഡിൽ കമ്പ്യൂട്ടർ സയൻസ് ഗവേഷണത്തെ ഊന്നിപ്പറയുന്നതിന് ഗവൺമെന്റിൻറെ യത്‌നത്തെ പ്രതിഫലിപ്പിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് അതിൻറെ പേര് സിഡബ്ള്യൂ(CWI) ആയി മാറ്റി. [1]
സമീപകാല ഗവേഷണം
[തിരുത്തുക]ഓപ്പറേഷൻസ് റിസേർച്ച്, സോഫ്റ്റ് വെയർ എൻജിനീയറിങ്, വിവര പ്രക്രിയ, ജീവ ശാസ്ത്രം, ലോജിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഗണിതശാസ്ത്ര ആപ്ലിക്കേഷൻസ് തുടങ്ങിയ മേഖലകളിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. സിഡബ്ല്യൂഐ(CWI)യിൽ നിന്നും അടുത്തിടെ നടത്തിയ ഗവേഷണ ഫലങ്ങൾ ഡച്ച് റെയിൽവേ സംവിധാനത്തിന് വേണ്ടിയുള്ള പുതിയ ഷെഡ്യൂളിംഗ് അൽഗോരിതത്തിന്റെ വികസനം നടപ്പിൽ വരുത്തി(ലോകത്തിലെ ഏറ്റവും തിരക്കേറിയ റയിൽ ശൃംഖലകളിൽ ഒന്നാണ് നെഡേർലാൻഡ്സ് സ്പൂവർജീൻ). പൈത്തൺ പ്രോഗ്രാമിങ് ഭാഷയുടെ വികസനം നടപ്പിലാക്കിയത് ഗൈഡോ വാൻ റോസ്സം ആണ്. തുടക്കം മുതൽ ഗൂഗിൾ സെർച്ച് പ്ലാറ്റ്ഫോമിന്റെ വികസനത്തിൽ പൈത്തൺ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മാത്രമല്ല, സിസ്റ്റം ശക്തിപ്പെടുകയും പരിണമിക്കുകയും ചെയ്യുന്നതിനാൽ അത് തുടരുന്നു.[2] എസ്പിഎസ്എസ്(SPSS) പോലുള്ള പാക്കേജുകൾ ഉപയോഗിക്കുന്ന പല വിവരവിനിമയ സാങ്കേതികവിദ്യകളും ആദ്യം സിഡബ്ലിയൂഐ സ്പിൻഓഫ്(CWI spinoff)എന്ന ഡേറ്റ ഡിസ്റ്റിലറീസ് വികസിപ്പി ച്ചെടുത്തു.[3][4] ലാൻകസ്റ്റർ പുരസ്കാരം(INFORMS വാർഷിക പുരസ്കാരം), ഗോഡെൽ പുരസ്ക്കാരം (ACM SIGACT നൽകിയത്)അല്ലെങ്കിൽ സ്പിനോസ പുരസ്ക്കാരം പോലുള്ള ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര ഗവേഷണ അവാർഡുകൾ ഈ ഇൻസ്റ്റിറ്റ്യൂട്ട് നേടി. അതിൻറെ മുതിർന്ന ഗവേഷകർ മിക്ക ഡച്ച് യൂണിവേഴ്സിറ്റികളിലും പാർട്ട് ടൈം പ്രൊഫസ്സർമാരായുണ്ട്. 170 ഓളം പ്രൊഫസർമാർ അതിൻറെ ചരിത്രത്തിൽ ഭാഗമായിട്ടുള്ള സ്ഥാപനമാണ്. നിരവധി സിഡബ്ല്യൂഐ(CWI)ഗവേഷകരെ റോയൽ നെതർലൻഡ്സ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസസ്, അക്കാദമി യൂറോപ്പേ, അല്ലെങ്കിൽ നൈറ്റ്സ് ഓഫ് ദ ഓർഡർ ഓഫ് ദ നെതർലൻഡ്സ് ലയൺ എന്നിവയിൽ അംഗങ്ങളായിട്ടുണ്ട്.[5]
യൂറോപ്യൻ ഇൻറർനെറ്റ്
[തിരുത്തുക]യൂറോപ്പിൽ ഇൻറർനെറ്റ് ഉപയോഗിക്കുന്ന ആദ്യകാല ഉപയോക്താവായിരുന്നു സിഡബ്ല്യൂഐ(CWI). ഇൻറർനെറ്റുമായി പിന്നീട് വികസിപ്പിച്ച എൻഎസ്എഫ്നെറ്റ് (NSFnet)എന്ന നെറ്റ് വർക്കിൽ യൂറോപ്പിലെ ആദ്യത്തെ കണക്ഷൻ 1988 നവംബർ 17 ന് പീറ്റ് ബേർർട്ടീമായാൽ സിഡബ്ല്യൂഐ(CWI)യിൽ സ്ഥാപിക്കപ്പെട്ടു. cwi.nl ആയിരുന്നു ആദ്യത്തെ ദേശീയ ഡൊമെയ്ൻ നാമം.[6]
ആംസ്റ്റർഡാം ഇൻറർനാഷണൽ എക്സ്ചേഞ്ച് (അംഗങ്ങളും ത്രൂപുട്ട്(throughput-ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു മാധ്യമത്തിലൂടെ കടന്നുപോകുന്ന വിവരങ്ങൾ) ട്രാഫിക്കും അനുസരിച്ച് ലോകത്തെ ഏറ്റവും വലിയ ഇൻറർനെറ്റ് എക്സ്ചേഞ്ചു കളിൽ ഒന്ന്)അടുത്തുള്ള എസ്എആർഎ(SARA)(ഒരു CWI സ്പിൻ-ഓഫ്), എൻഐ കെഎച്ച്ഇഎഫ്(NIKHEF)സ്ഥാപനങ്ങൾ എന്നിവയിലാണ് സ്ഥിതി ചെയ്യുന്നത്. ബെനീ ലക്സ് രാജ്യങ്ങളുടെ വേൾഡ് വൈഡ് വെബ് കൺസോർഷ്യം (W3C) ഓഫീസ് സി ഡബ്ല്യൂഐ(CWI)യിൽ സ്ഥിതിചെയ്യുന്നു.[7]
സ്പിൻ-ഓഫ് കമ്പനികൾ
[തിരുത്തുക]സിഡബ്ല്യൂഐ(CWI)സമൂഹത്തിൻറെ നിയോഗത്തിൽ ഗവേഷകർ തുടർച്ചയായ പരിശ്രമങ്ങൾ നടത്തി. പ്രധാനമായും വാണിജ്യ കമ്പനികളുമായി സഹകരിച്ച്, സ്പിൻ-ഓഫ് ബിസിനസ്സുകൾ സൃഷ്ടിക്കുകയാണ്. 2000 ൽ സിഡബ്യൂഐ സ്ഥാപിച്ചത് "സിഡബ്ല്യൂഐ ഇൻകുബേറ്റർ ബി.വി.", ഹൈ ടെക്ക് സ്പിൻ-ഓഫ് കമ്പനികളെ സൃഷ്ടിക്കുന്നതിനുള്ള ഒരു സമർപ്പിത കമ്പനിയാണ്.[8] സിഡബ്യൂഐ സ്പിനോഫുകളിൽ ചിലത് ഇവയാണ്: [9]
- 1956: ഇലക്ട്രോലോജിക്ക, മാർഗ്ഗം തെളിച്ച(pioneering)ഡച്ച് കമ്പ്യൂട്ടർ നിർമ്മാതാക്കളാണ്.
- 1971: വെരി യുനിവേഴ്സിറ്റൈറ്റ് ആംസ്റ്റർഡാമിലെ ഡാറ്റ പ്രവർത്തന കേന്ദ്രമായി സ്ഥാപിച്ച എസ്എആർഎ(SARA), ആംസ്റ്റർഡാമിലെ സർവകലാശാലയും, സിഡബ്ല്യൂഐ(CWI)യും.
- 1990: ഡിജിക്യാഷ്, ഡേവിഡ് ചൗം സ്ഥാപിച്ച ഇലക്ട്രോണിക് മണി കോർപ്പറേഷൻ.
- 1994: എൻഎൽനെറ്റ്, ഒരു ഇൻറർനെറ്റ് സേവന ദാതാവ്.
- 1994: എൽ.ബി. (അന്നു ലോസ്റ്റ് ബോയ്സ് ഇൻറർനാഷണൽ) ഏറ്റെടുത്തിരിക്കുന്ന ജനറൽ ഡിസൈൻ / സത്താമ ആംസ്റ്റർഡാം.
- 1995: വിവര ശേഖരണം ലക്ഷ്യമിട്ട അനലിറ്റിക് ഡാറ്റാബേസ് സോഫ്റ്റ് വെയറിൻറെ ഡേറ്റ ഡിസ്ട്രില്ലീറീസ്, ഒടുവിൽ എസ്പിഎസ്എസ്സിൻറെ (SPSS) ഭാഗമാക്കുകയും ഐബിഎം സ്വന്തമാക്കുകയും ചെയ്തു.
- 1996: സ്റ്റിച്ചിംഗ് ഇൻറർനെറ്റ് ഡോമെയിൻ രജിസ്ട്രേറ്ററി നെലേർലാൻഡ് (എസ്ഐഡിഎൻ), the.nl ഉന്നത നിലവാരത്തിലുള്ള ഡൊമെയ്ൻ രജിസ്ട്രാർ ആണ്.
- 2000: സോഫ്റ്റ് വെയർ മെച്ചപ്പെടുത്തൽ ഗ്രൂപ്പ് (SIG), ഒരു സോഫ്റ്റ് വെയർ മെച്ചപ്പെടുത്തൽ നടത്തുന്നതും ലെഗസി കോഡ് അനലിസ്റ്റ് കമ്പനിയുമാണ്.
- 2008: മോനറ്റ്ഡിബി(MonetDB)ഹൈടെക് ഡാറ്റാബേസ് ടെക്നോളജി കമ്പനിയും, മോനറ്റ്ഡിബി കോളം-സ്റ്റോറിൻറെ ഡവലപ്പറുമാണ്.
- 2008: വിക്ടർവെറീസ് എന്ന അനലിറ്റിക്കൽ ഡേറ്റാബേസ് ടെക്നോളജി കമ്പനി, ഇൻഗ്രെസ് കോർപ്പറേഷനുമായി(ഇപ്പോൾ ആക്റ്റീയൻ)സഹകരിച്ചാണ് ഇത് സ്ഥാപിച്ചത്.
- 2010: ഇൻഫോർമേഷൻ റിസേർവ് സ്പെഷ്യലിസ്റ്റുകൾക്കായി സെർച്ച് ടെക്നോളജി നൽകുന്ന കമ്പനിയായ സ്പിൻഗ്(Spinque).
- 2013: മൊനറ്റ്ഡിബി സൊലൂഷൻസ്, ഒരു ഡാറ്റാബേസ് സർവീസസ് കമ്പനി ആണ്.
- 2016: ഊർജ്ജ മേഖലക്കായി ഡിമാൻഡ് പ്രതികരണ സേവന സാങ്കേതിക സ്ഥാപനമാണ് സെയ്ത(seita).
സോഫ്റ്റ് വെയറും ഭാഷകളും
[തിരുത്തുക]- എബിസി പ്രോഗ്രാമിങ് ഭാഷ
- അൽഗോൾ 60
- ആൽഗോൾ 68
- അൽമ-0, ഒരു മൾട്ടി പരാഡിഗം കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷ
- എഎസ്എഫ് + എസ്ഡിഎഫ്(ASF + SDF) മെറ്റാ എൻവയോൺമെൻറ്, പ്രോഗ്രാമിങ് ലാങ്വേജ് സ്പെസിഫിക്കേഷൻ ആൻഡ് പ്രോട്ടോടൈപ്പിംഗ് സിസ്റ്റം, ഐഡിഇ(IDE)ജനറേറ്റർ
- കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്
- മൊണെറ്റ്ഡിബി
- നെറ്റ്ഹാക്ക്
- പൈത്തൺ പ്രോഗ്രാമിങ് ഭാഷ
- റാസ്ക്കൽഎംപിഎൽ(RascalMPL), പൊതു ഉദ്ദേശ്യ മെറ്റാ പ്രോഗ്രാമിങ് ഭാഷ
- ആർഡിഎഫ്എ(RDFa)
- സ്മിൽ(SMIL)
- വാൻ വിൻജംഗെർഡൻ
- വ്യാകരണം(van Wijngaarden grammar)
- എക്സ്ഫോംസ്(XForms)
- എക്സ്.എച്.റ്റി.എം.എൽ(XHTML)
- എക്സ്എംഎൽ ഇവൻറ്സ്(XML Events)
ശ്രദ്ധേയരായ വ്യക്തികൾ
[തിരുത്തുക]- തിയോ ബീമെൽമാൻസ്
- പിയറ്റ് ബീറ്റിമാ
- ഗെരിറ്റ് ബ്ലാവ്
- ഹ്യൂഗോ ബ്രാൻട്ട് കോർസ്റ്റിയസ്
- ആൻഡ്രീസ് ബ്രൌവർ
- ഹാരി ബുഹ്ർമാൻ
- റൊണാൾഡ് ക്രാമറർ
- എഡ്സർ ഡിജ്ക്സ്ട്ര
- പീറ്റർ വാൻ എമേഡ് ബോസ്
- റിച്ചാർഡ് ഡി. ഗിൽ
- ഡിക്ക് ഗ്റൂൺ
- മാർട്ടിൻ എൽ. കെർസ്റ്റൻ
- കെസ് കോസ്റ്റർ
- മോനിക് ലോറന്റ്
- ജാൻ കാറൽ ലെൻസ്ട്ര
- ബാരി മയിലൂക്സ്
- ലാംബെർട്ട് മെർട്ടൻസ്
- റോബ് മോക്കൻ
- സ്റ്റീവൻ പെംബർട്ടൺ
- ഹെർമൻ ടെ റിയൽ
- ഗൈഡോ വാൻ റോസ്സം
- അലക്സാണ്ടർ ഷേർജ്വർ
- ജാൻ എച്ച്. വാൺ ഷുപ്പൻ
- പോൾ വിറ്റാനി
- മാർക്ക് വൂർഹോവ്
- അദ്രിയൻ വാൻ വിൻജംഗെർഡൻ
അവലംബം
[തിരുത്തുക]- ↑ Bennie Mols: ERCOM: The Centrum voor Wiskunde en Informatica turns 60. In: Newsletter of the European Mathematical Society, No. 56 (September 2007), p. 43 (online)
- ↑ "Quotes about Python". Python.org. Retrieved 2012-07-13.
- ↑ "SPSS and Data Destileries". Python.org. Archived from the original on 2015-02-24. Retrieved 2015-02-24.
- ↑ Sumath, S; Sivanandam, S.N. (2006). Introduction to Data Mining and its Applications. Springer Berlin Heidelberg. p. 743. ISBN 978-3-540-34350-9. Retrieved 2015-02-24.
- ↑ "Lex Schrijver receives EURO Gold Medal 2015". cwi. 2013-04-25. Retrieved 2018-02-19.
- ↑ (in Dutch) De geschiedenis van SIDN Archived 2013-07-27 at the Wayback Machine. (History of SIDN), Official website of SIDN
- ↑ "The World Wide Web Consortium - Benelux Office". W3C. Retrieved 2014-07-08.
- ↑ "Spin-off companies' details". CWI Amsterdam. Archived from the original on 2014-07-14. Retrieved 2014-07-08.
- ↑ "Spin-off companies". CWI Amsterdam. Archived from the original on 2014-07-03. Retrieved 2014-07-08.