സെൻ്റ് തോമസ് ദൈവാലയം പള്ളാത്തുരുത്തി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചരിത്രം
[തിരുത്തുക]കൈനകരി നങ്ങിച്ചി വീട് - ചക്കനാട്ടു വീട്ടുകാർ ഇരുനൂറുപറനിലം ചങ്ങനാശേരി അരമനയ്ക് ദാനമായി നൽകുകയുണ്ടായി. ഈ നിലം കൃഷി ചെയ്യുന്നതിനായി മുട്ടുങ്കൽ തോമ്മാ ചാണ്ടിയെ അരമന ഏൽപിച്ചു.അന്ന് ഇ പ്രദേശം ചേന്നങ്കരിപ്പള്ളിയുടെ അതിർത്തിയിലാണ് ഉൾപ്പെട്ടിരുന്നത്. യാത്രാസൗകര്യങ്ങൾ അധികമില്ലാതിരുന്ന അക്കാലത്തു ചേന്നങ്കരി, കൈനകരി എന്നിവിടങ്ങളിൽ പോയി ആധ്യാത്മികാവശ്യങ്ങൾ നിർവഹിക്കുക വളരെ പ്രയാസമുള്ള കാര്യമായിരുന്നു. അതിനാൽ പള്ളാത്തുരുത്തിയിൽ ഒരു ദൈവാലയം നിർമ്മിക്കുന്നതിന് മുട്ടുങ്കൽ തോമ്മാ ചാണ്ടി മുൻകൈയെടുത്തു പ്രവർത്തിച്ചു പോന്നു അദ്ദേഹത്തിന്റെ പരിശ്രമഫലമായി അരമനവക നിലത്തിന്റെ കുറെഭാഗം പള്ളിക്കുവേണ്ടി നികത്തി.അഭിവന്യ തോമസ് കുര്യാളശേരി മെത്രാന്റെ അനുവാദത്തോടുകൂടി 1918 -ൽ മാർത്തോമ്മാ ശ്ലിഹയുടെ നാമത്തിൽ ഒരു ചെറിയപള്ളി ഇവിടെ ആദ്യമായി സ്ഥാപിക്കപ്പെട്ടു .തിരുവിതാംകൂർ പ്രജാസഭാമെമ്പറായിരുന്ന തോമസ് ചാണ്ടി മുക്കാടനാണ് പള്ളി സ്‌ഥാപിക്കാനുള്ള ഗവണ്മെന്റനുവാദം വാങ്ങിയത്.
ദീർഘകാലം പള്ളാത്തുരുത്തിപ്പള്ളി ചങ്ങനാശേരി അതിരൂപതയുടെ ഒരു മിഷൻ സ്റ്റേഷനായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഈ പള്ളിയുടെ സ്ഥാപനത്തിനുശേഷം 12 വർഷക്കാലത്തോളോം ബഹു. പുത്തൻപുരയ്ക്കൽ അച്ഛനാണ് ഇതിന്റെ ചുമതല വഹിച്ചിരുന്നതു പിന്നീട് കുറേകാലം ചേന്നങ്കരിപള്ളിയെ ഇതിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചു. 1932 മുതൽ കുറെ കാലത്തേക്ക് ബഹു.കൊക്കോത്തച്ചൻ ഇവിടെ താമസിച്ചു ശുശ്രുഷ ചെയ്തുപോന്നു.അദ്ദേഹത്തിന് ശേഷം വീണ്ടും ചേന്നങ്കരിപള്ളിയെ ഇതിന്റെ ചുമതല ഏൽപ്പിച്ചു.പിന്നിട് സൗകര്യർത്ഥം കൈതവനപള്ളി വികാരിയച്ചനാണ് ഇതിന്റെ ചുമതല വഹിച്ചിരുന്നത്. 1975 -ൽ ലിറ്റിൽ സിസ്റ്റേഴ്സ് എന്ന സന്ന്യാസിനിസമൂഹം ഇവിടെ പ്രവർത്തനംആരംഭിച്ചു 1987 -ൽ കൂടുതൽ സൗകര്യാർത്ഥം പുതിയൊരു കെട്ടിടം സിസ്റ്റേഴ്സിനുവേണ്ടി അതിരൂപതയിൽനിന്നും പണിയിച്ചു.ഇപ്പോഴുള്ള പള്ളിയുടെ പണി ആരംഭിച്ചത് 1982 -ലാണ് ഈ നാട്ടിലെ ആളുകളുടെ സഹകരണത്തോടെ അതിരൂപതയുടെ നേതൃത്വത്തിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. ബഹു.ജോൺ പുരയ്ക്കലച്ചൻ ഇതിന് നേതൃത്വം നൽകി പൊന്നു. 1987 ജനുവരി 22 -)൦ തിയതി ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ മാർ ജോസഫ് പൗവ്വത്തിൽ പുതിയ പള്ളിയുടെ കൂദാശകർമ്മം നിർവ്വഹിച്ചു. തുടർന്നു പള്ളാത്തുരുത്തിപ്പള്ളി ഇടവകയായി ഉയർത്തപ്പെട്ടു. ബഹു.ജോസഫ് കാളാശ്ശേരി അച്ഛനാണ് സ്വതന്ത്ര ഇടവകയുടെ പ്രഥമവികാരി.പിന്നീട് ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിലച്ചൻ വികാരിയായിരുന്ന കാലത്തു ചെറിയൊരു പാരിഷ്ഹാൾ അച്ഛൻ ഇവിടെ പണിയുകയുണ്ടായി ഇപ്പോൾ 160 കുടുംബങ്ങൾ ഈ ഇടവകയിൽ ഉണ്ട്.
അവലംബം
[തിരുത്തുക]ചങ്ങനാശ്ശേരി അതിരൂപത ഇന്നലെ ഇന്ന് -||