സെൽഫ് പോർട്രെയിറ്റ് വിത്ത് എ ഹാർപ് (റോസ്-അഡെലെയ്ഡ് ഡ്ക്രൂക്സ്)
Self-Portrait with a Harp | |
---|---|
Artist | Rose-Adélaïde Ducreux |
Year | 1791 |
Medium | എണ്ണച്ചായം, canvas |
Dimensions | 193 സെ.മീ (76 ഇഞ്ച്) × 128.9 സെ.മീ (50.7 ഇഞ്ച്) |
Location | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
Accession No. | 67.55.1 |
Identifiers | The Met object ID: 436222 |
1791-ൽ റോസ്-അഡെലിയൈഡ് ഡ്ക്രൂക്സ് ചിത്രീകരിച്ച (സെൽഫ് പോർട്രയിറ്റ്) എണ്ണഛായാചിത്രമാണ് സെൽഫ് പോർട്രെയിറ്റ് വിത്ത് എ ഹാർപ്. ഈ ചിത്രം മെട്രോപൊളിറ്റൻ മ്യൂസിയത്തിന്റെ ശേഖരത്തിലാണ് കാണപ്പെടുന്നത്.[1]
ആദ്യകാല ചരിത്രവും സൃഷ്ടികളും
[തിരുത്തുക]ജോസഫ് ഡുക്രൂക്സിന്റെ മകൾ റോസ്-അഡെലിയൈഡ് ഡ്ക്രൂക്സിനെ, മേരി ആന്റൊനൈറ്റിൻറെ ഛായാചിത്രം വരയ്ക്കാൻ അവരുടെ അച്ഛൻ പരിശീലിപ്പിച്ചു. കാരണം കുടുംബം അക്കാഡമി റോയൽ ഡെ പീന്റോർ ആന്റ് ഡി സ്കൾപ്ചറിലെ അംഗങ്ങളല്ലാത്തതിനാൽ ഫ്രഞ്ച് വിപ്ലവത്തിന് മുൻപ് ഔദ്യോഗിക സലോണിലെ പ്രദർശനങ്ങൾ തടയുകയായിരുന്നു. 1791-ൽ സലോൺ മറ്റ് കലാകാരൻമാർക്ക് മുമ്പിൽ തുറന്നു. [2]സെൽഫ് പോർട്രെയിറ്റ് വിത്ത് എ ഹാർപ് ആദ്യ ചിത്രമായി ലൂവ്രേ സാലോണിൽ അവരുടെ പിതാവുമായി ചേർന്ന് അരങ്ങേറ്റമായി പ്രദർശിപ്പിച്ചു.[3]
പിന്നീട് ചരിത്രവും പ്രദർശനവും
[തിരുത്തുക]1902 ഏപ്രിൽ 22-നും ജൂലൈ 26-നും ഇടക്കുള്ള "ആർട്ടി ഗ്യാലറി ഓഫ് കോർപ്പറേഷൻ ഓഫ് ലണ്ടൻ" സംഘടിപ്പിച്ച 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച്-ഇംഗ്ലീഷ് ചിത്രകാരന്മാരുടെ തിരഞ്ഞെടുത്ത ചിത്രപ്രദർശനത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Self-Portrait with a Harp". Metropolitan Museum of Art. Retrieved 1 June 2017.
- ↑ "Portraits: Rose Decreux—Self-Portrait with Harp 1791". Barnard Teaches. New York City, New York: Barnard College. 4 April 2015. Archived from the original on 15 July 2016. Retrieved 1 June 2017.
- ↑ "Royalists to Romantics: Spotlight on Rose Adélaïde Ducreux". National Museum of Women in the Arts. Washington, D.C. 15 May 2012. Archived from the original on 7 March 2017. Retrieved 1 June 2017.