സൈക്ലമെൻ കൗം
Cyclamen coum | |
---|---|
A form with plain leaves at an estate in Dorset, England | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Subgenus: | |
Series: | |
Binomial name | |
Cyclamen coum |
സൈക്ലമെൻ ജനുസ്സിലെയും പ്രിമുലേസി കുടുംബത്തിലെയും പൂച്ചെടികളുടെ ഒരു ഇനം ആണ് സൈക്ലമെൻ കൗം. ഈസ്റ്റേൺ സോബ്രെഡ് എന്നും ഇതറിയപ്പെടുന്നു.[1] ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകളും പിങ്ക് പുഷ്പങ്ങളും ഉള്ള ഇവ 5 മുതൽ 8 സെന്റിമീറ്റർ വരെ (2-3 ഇഞ്ച്) വളരുന്ന ഒരു കിഴങ്ങുവർഗ്ഗ സസ്യമാണ്. ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലും പൂക്കൾ ഉണ്ടാകുന്നതിനാൽ ഈ സസ്യം ഉദ്യാനനിർമ്മാണത്തിന് ഉപയോഗിക്കുന്നു.[2]
പദോൽപ്പത്തി
[തിരുത്തുക]കൗം എന്ന സ്പീഷീസ് പേര് കൂടുതലും സൂചിപ്പിക്കുന്നത് കോവ അല്ലെങ്കിൽ ക്വവ് (കിഴക്കൻ സിലീഷ്യയിലെ ഒരു പുരാതന പ്രദേശം, ഇപ്പോൾ അർമേനിയയുടെയും തെക്കുകിഴക്കൻ തുർക്കിയുടെയും ഭാഗമാണ്), പ്രദേശത്തെയാണ്. കോസ് ദ്വീപിൽ ഈ സ്പീഷീസ് വളരുന്നില്ല.[3]
വിതരണം
[തിരുത്തുക]സൈക്ലമെൻ കൗം രണ്ട് പ്രദേശങ്ങളിലെ സ്വദേശിയാണ്. പ്രധാന ശ്രേണി കരിങ്കടലിനു ചുറ്റുമാണ്. ബൾഗേറിയ മുതൽ വടക്കൻ തുർക്കി വരെ കൊക്കേഷ്യ, ക്രിമിയൻ ഉപദ്വീപ് വരെയും മെഡിറ്ററേനിയന് സമീപം തുർക്കിയിലെ ഹതേ പ്രവിശ്യ മുതൽ ലെബനൻ വഴി വടക്കൻ ഇസ്രായേൽ വരെയും ഇവ വ്യാപിച്ചിരിക്കുന്നു.
സൈക്ലമെൻ കൗം subsp..കൗം പ്രധാന ശ്രേണിയുടെ പടിഞ്ഞാറൻ ഭാഗത്തും തെക്കൻ പ്രദേശത്തും കാണപ്പെടുന്നു. സൈക്ലമെൻ കൗം subsp.. കൗകാസികം കൊക്കേഷ്യ ഉൾപ്പെടെയുള്ള കിഴക്കൻ ഭാഗത്ത് കാണപ്പെടുന്നു.
വിവരണം
[തിരുത്തുക]കിഴങ്ങിന്റെ അടിഭാഗത്തിന്റെ മധ്യഭാഗത്ത് നിന്ന് മാത്രം വേരുകൾ ഉത്പാദിപ്പിക്കുന്നു.[4] ഇത് ഏകദേശം 6.5 മീ. (2.6 ഇഞ്ച്) കുറുകെ മാത്രമേ വളരുന്നുള്ളൂ.
വൃത്താകൃതിയിലുള്ളതോ വൃക്കയുടെ ആകൃതിയിലുള്ളതോ നീളമുള്ള ഹൃദയത്തിന്റെ ആകൃതിയിലുള്ളതോ ആയ ഇലകൾ ഓൾ-സിൽവർ, ഓൾ-ഗ്രീൻ, അല്ലെങ്കിൽ സിൽവർ എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ പച്ച ഹസ്റ്റേറ്റ് (ആരോഹെഡ് ആകൃതിയിലുള്ളത്) അല്ലെങ്കിൽ "ക്രിസ്മസ് ട്രീ" പാറ്റേണിൽ കാണപ്പെടുന്നു. അഗ്രം മിനുസമാർന്നതോ മൃദുവായ അരത്തോടുകൂടിയോ കാണപ്പെടുന്നു. പക്ഷേ സൈക്ലമെൻ ഹെഡെറിഫോളിയത്തിലെന്നപോലെ ഒരിക്കലും കോണോടുകൂടിയോ കൂർത്തോ കാണപ്പെടുന്നില്ല.
മറ്റേതൊരു സൈക്ലെമെൻ സ്പീഷിസുകളിൽ നിന്നും വ്യത്യസ്തമായി ഏതാണ്ട് വൃത്താകൃതിയിൽ ദളങ്ങളുള്ള പൂക്കൾ തടിച്ചുകുറുകിയതാണ്. ശൈത്യകാലം മുതൽ വസന്തകാലം വരെ അവ പൂക്കുന്നു. ദളങ്ങൾ മജന്ത, പിങ്ക് അല്ലെങ്കിൽ വെളുപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്നു. ദളങ്ങളുടെ ആരംഭസ്ഥാനത്ത് താഴെ ചെറിയ വെള്ള അല്ലെങ്കിൽ പിങ്ക് പുള്ളി കാണപ്പെടുന്നു.
-
leaf in autumn
-
opening flower bud
-
light pink flower
-
dark pink flower
-
white flower (f. pallidum)
-
ripening seed pod
കൃഷി
[തിരുത്തുക]സൈക്ലെമെൻ കൗം സൈക്ലമെൻ ഹെഡെറിഫോളിയത്തേക്കാൾ സാവധാനത്തിൽ വളരുന്നു. [5] സി. കൗം subsp. കൗം എഫ്. കൗം പ്യൂട്ടർ ഗ്രൂപ്പ് [6] റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റിന്റെ അവാർഡ് നേടിയിരുന്നു (2017-ൽ സ്ഥിരീകരിച്ചു ) [7]
കാഠിന്യം
[തിരുത്തുക]സി. ഹെഡെറിഫോളിയം, സി. പർപുരാസെൻസ് എന്നിവയ്‌ക്കൊപ്പം, സി. കൗം ഏറ്റവും കഠിനമായ സൈക്ലെമെൻ ഇനങ്ങളിൽ ഒന്നാണ്. −19 ° F (−28 ° C) താപനിലയിൽ വരെ ഇത് ന്യൂയോർക്കിലെ പ്രദേശത്ത് നന്നായി വളരുന്നു.
ചിത്രശാല
[തിരുത്തുക]-
leaf in autumn
-
opening flower bud
-
light pink flower
-
dark pink flower
-
white flower (f. pallidum)
-
ripening seed pod
അവലംബം
[തിരുത്തുക]- ↑ "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 25 January 2015. Retrieved 2014-10-17.
- ↑ RHS A-Z encyclopedia of garden plants. United Kingdom: Dorling Kindersley. 2008. p. 1136. ISBN 1405332964.
- ↑ Cyclamen coum subsp. coum Pink Silverleaf at Paghat's Garden
- ↑ "BULB LOG 31 --- 30th July 2008" (photos of a tuber). Scottish Rock Garden Club.
- ↑ "RHS Plant Selector - Cyclamen coum". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "RHS Plant Selector - C. coum subsp. coum f. coum Pewter Group". Retrieved 18 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 22. Retrieved 24 January 2018.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Cyclamen Society
- Pacific Bulb Society
- Botany Photo of the Day Archived 2011-04-08 at the Wayback Machine — University of British Columbia Botanical Garden