സൈനികവിമാനം
ഒരു രാജ്യത്തിന്റെ സൈന്യം യുദ്ധത്തിനോ, ഗതാഗത സൗകര്യങ്ങൾക്കോ ഉപയോഗിക്കുന്ന വിമാനങ്ങളെയും, ഹെലികോപ്റ്ററുകളെയും സൈനികവിമാനം എന്ന് പറയുന്നു. സൈനികവിമാനങ്ങളിൽ ശത്രുരാജ്യത്തിന്റെ സേനയെയോ, അവരുടെ മറ്റ് ആസ്ഥികളെയോ ആക്രമിച്ച് നശിപ്പിക്കാൻ ഉപയോഗിക്കുന്ന വിമാനങ്ങളെ യുദ്ധവിമാനം എന്ന് വിളിക്കുന്നു. സൈനികരെയോ, സൈന്യത്തിന് ആവശ്യമുള്ള സാമഗ്രികളെയോ കടത്താൻ ഉപയോഗിക്കുന്ന വിമാനങ്ങളെ മിലിട്ടറി ട്രാൻസ്പോർട്ട് എന്ന് പറയുന്നു. യുദ്ധവിമാനങ്ങൾ പ്രധാനമായും നാല് തരം ഉണ്ട്, അവ ആക്രമണ വിമാനം, പോർവിമാനം , ബോംബർ വിമാനം, ഇലക്ട്രോണിക് ആക്രമണവിമാനം എന്നിവയാണ്.
ആക്രമണ വിമാനം
[തിരുത്തുക]കാലാൾപ്പട (infantry), യന്ത്രവൽകൃത കാലാൾപ്പട (mechanised infantry), കവചിത സേന (armour unit) എന്നിവയെ ആക്രമിക്കാൻ ഉപയോഗിക്കുന്ന വിമാനങ്ങളാണ് ആക്രമണ വിമാനങ്ങൾ. ആക്രമണ വിമാനങ്ങളിൽ സാധാരണ വലിയ ഇനം തോക്കുകളും സൂക്ഷ്മലക്ഷ്യ മിസ്സൈലുകളും, ബോംബുകളും (precision guided munitions) ഘടിപ്പിച്ചിട്ടുണ്ടാവും. ഭാരിച്ച ഇനം തോക്കുകൾ വഹിക്കുന്നത്കൊണ്ട് ഇവയെ ഗൺഷിപ്പ് (gunship) എന്നും പറയും.
പോർവിമാനം
[തിരുത്തുക]പോർവിമാനങ്ങളുടെ പ്രധാന ഉപയോഗം മറ്റ് യുദ്ധ വിമാനങ്ങളെ ആക്രമിക്കുകയാണ്. പോർവിമാനങ്ങൾ മറ്റുള്ള യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞവയും, വർദ്ധിച്ച ഗതിനിയന്ത്രണ (manoeuvrability) ശേഷിയുള്ളവയുമായിരിക്കും. പോർവിമാനങ്ങൾക്ക് വായുവിൽനിന്ന് കരസേനകളെ ആക്രമിക്കാനുപയോഗിക്കുന്ന ആക്രമണ വിമാനമായും പ്രവർത്തിക്കാനുള്ള ശേഷിയുണ്ടാവും. കൂടുതലും ഈ ഇരട്ട ഉപയോഗത്തിനുള്ള (dual use) ശേഷി വിമാനത്തിൽ സജ്ജമാക്കുന്ന വെടിക്കോപ്പുകളെ (munitions) അപേക്ഷിച്ചിരിക്കും. സൂക്ഷ്മലക്ഷ്യ മിസ്സൈലുകളും, ബോംബുകളും (precision guided munitions) ഘടിപ്പിച്ചാൽ മിക്കവാറും എല്ലാ പോർവിമാനങ്ങളും ആക്രമണവിമാനമായി ഉപയോഗിക്കാം [1]
ബോംബർ വിമാനം
[തിരുത്തുക]ശത്രുരാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഉയരത്തിൽ നിന്ന് ബോംബുകൾ വർഷിക്കാൻ ഉപയോഗിക്കുന്ന വിമാനങ്ങളാണ് ബോംബർ വിമാനങ്ങൾ. ഇത്തരം വിമാനങ്ങൾ വലിപ്പം കൂടിയവയും കൂടുതൽ ഭാരം വഹിക്കാൻ കഴിവുള്ളതുമായിരിക്കും. പറക്കുന്ന വേഗം താരതമ്യേന കുറവായിരിക്കും, ഗതിനിയന്ത്രണ ശേഷിയും (manoeuvrability) കുറവായിരിക്കും, പോർവിമാനങ്ങളുടെ ആക്രമണം ചെറുക്കാനുള്ള ശേഷി കുറവാണ് അത് കാരണം ബോംബിടാൻ പോകുമ്പോൾ സുരക്ഷയ്ക്ക് ഒന്ന് രണ്ട് പോർവിമാനങ്ങളുണ്ടാവും. [2]
ഇലക്ട്രോണിക് ആക്രമണവിമാനം
[തിരുത്തുക]ശക്തിയുള്ള റേഡിയോ തരംഗങ്ങൾ പുറപ്പെടുവിച്ച് ശത്രുസൈന്യത്തിന്റെ റാഡാറും, മറ്റ് വാർത്താവിനിയമ ഉപകരണങ്ങളുടെയും പ്രവർത്തനം തടസ്സപ്പെടുത്താൻ ഉപയോഗിക്കുന്ന വിമാനങ്ങളാണിവ. ഇതിനുള്ളിൽ ആയുധങ്ങളെക്കാൾ കൂടുതൽ പലത്രത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണുണ്ടാവുക. AWACS പോലെ മൊബൈൽ റാഡാർ വഹിക്കുന്ന വിമാനങ്ങളും ഈ കൂട്ടത്തിൽ പെടും.