സൈനിക് സ്കൂളുകൾ
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ, സൈനിക് സ്കൂൾ സൊസൈറ്റി സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതുമായ ഇന്ത്യയിലെ സ്കൂളുകളുടെ ഒരു സംവിധാനമാണ് സൈനിക് സ്കൂളുകൾ എന്നറിയപ്പെടുന്നത്. 1961 ൽ അക്കാലത്തെ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ.കൃഷ് മേനോൻ, ഇന്ത്യൻ മിലിട്ടറിയിലെ ഓഫീസർ കേഡർമാർക്കിടയിലെ പ്രാദേശികവും വർഗ്ഗപരവുമായ അസന്തുലിത്വം പരിഹരിക്കാനും, പൂനയിലെ ഖഡൿവാസ്‍ലയിലുള്ള നാഷണൽ ഡിഫൻസ് അക്കാദമിയിലേയ്ക്കും (എൻ ഡി എ) ഇന്ത്യൻ നാവിക അക്കാഡമി എന്നിവയിലേയ്ക്കുമുള്ള പ്രവേശനത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനുമായിട്ടാണ് ഇത്തരം സ്കൂളുകൾ ആവിഷ്ക്കരിച്ചത്. ഇന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി ആകെ 26 സൈനിക സ്കൂളുകൾ നിലവിലുണ്ട്.[1][2]
ഈ വിദ്യാലയങ്ങൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെയും പ്രതിരോധ വകുപ്പിന്റേയും പരിധിയിൽ വരുന്നതാണ്. 2008 ലെ കേന്ദ്ര ബജറ്റിൽ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരം, പ്രതിരോധ സേനയിലെ ഉയർന്ന തോതിലുള്ള കൊഴിഞ്ഞുപോക്കിനെ, പ്രത്യേകിച്ച് ഓഫീസർ തലത്തിൽ, പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുൻനിറുത്തി രാജ്യത്തു നിലവിലുള്ള ഓരോ സൈനിക് സ്കൂളിനും 2 കോടി രൂപവീതം വകയിരുത്തിയിരുന്നു.[3]
ചരിത്രം
[തിരുത്തുക]സൈനിക് സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള പ്രചോദനം ലഭിച്ചത്, അനേകം സേനാ മേധവികളെ ഭാരതത്തിനു സംഭാവന ചെയ്ത രാഷ്ട്രീയ ഇൻഡ്യൻ മിലിറ്ററി കോളെജിൽ (ആർഐഎംസി) നിന്നും ഒപ്പം ഇംഗ്ലണ്ടിലെ പബ്ലിക് സ്കൂൾ സംവിധാനത്തിൽനിന്നുമാണ്. സാധാരണ പൗരന്മാരുടെ പൊതു വിദ്യാലയമായി സൈനിക് സ്കൂളുകളെ കണക്കാക്കാവുന്നതാണ്. അർഹരായ വിദ്യാർത്ഥികൾക്ക് അവരുടെ വരുമാനമോ വംശ പശ്ചാത്തലമോ കണക്കിലെടുക്കാതെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ഇവിടെനിന്നു നേടാനാകുന്നു. പ്രതിരോധ സേനകളിൽ സേവനമനുഷ്ടിക്കുന്നവരുടെ കുട്ടികൾക്ക് സീറ്റുകളിൽ റിസർവ്വേഷനും സർക്കാർ ഉദ്യോഗസ്ഥരുടെ കുട്ടികൾക്ക് ആനുകൂല്യങ്ങളും ലഭിക്കുന്നു.
1960 ൽ സ്ഥാപിതമായ ഉത്തർപ്രദേശ് സൈനിക് സ്കൂൾ, ലഖ്നൗ, ഇത്തരത്തിലുള്ള ആദ്യ സ്കൂളായിരുന്നെങ്കിലും, ഇത് സൈനിക് സ്കൂൾ സൊസൈറ്റിക്ക് കീഴിലല്ല, മറിച്ച് ഇന്ത്യൻ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് (1860) പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഉത്തർപ്രദേശ് സൈനിക് സ്കൂൾസ് സൊസൈറ്റിയുടെ കീഴിലാണ്.[4] രാജ്യത്തിന്റെ പ്രതിരോധസേനയിലെ ഉദ്യോഗസ്ഥന്മാരായി മാറുവാൻ വിദ്യാർത്ഥികളെ തയ്യാറാക്കുക എന്നതാണ് സൈനിക് സ്കൂളുകളുടെ പ്രാഥമിക ലക്ഷ്യം.
ഒരു ദേശീയ പ്രവേശന പരീക്ഷയിലൂടെ തിളക്കമാർന്ന അക്കാദമിക് ബാക്ഗ്രൌണ്ടുള്ളതും, മികച്ച വാഗ്ദാനങ്ങളുമായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാനും, പാഠ്യേതര പ്രവർത്തനങ്ങളിൽ ഊന്നൽ നൽകിക്കൊണ്ട് അവരുടെ മൊത്തത്തിലുള്ള വ്യക്തിത്വത്തെ കൂടുതൽ ആകർഷകമാക്കാനും ഈ സ്കൂൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സൈനിക് സ്കൂളുകളുടെ പാഠ്യേതര വിഷയങ്ങളിൽ റണ്ണിംഗ് ട്രാക്കുകൾ, ക്രോസ് കൺട്രി ട്രാക്കുകൾ, ഇൻഡോർ ഗെയിമുകൾ, പരേഡ് ഗ്രൗണ്ട്, ബോക്സിംഗ് റിങ്ങുകൾ, വെടിവയ്പ് പരിശീലനങ്ങൾ, കനോയിംഗ് ക്ലബ്ബുകൾ, കുതിര സവാരി ക്ലബുകൾ, പർവ്വതാരോഹണ ക്ലബുകൾ, ട്രെക്കിങ്, ഹൈക്കിങ് ക്ലബ്ബ്, പ്രതിരോധ കോഴ്സുകൾ, ഫുട്ബോൾ, ഹോക്കി, ക്രിക്കറ്റ് ഫീൽഡുകൾ, വോളിബോൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ എന്നിവയും ഉൾപ്പെടുന്നു. കേഡറ്റുകൾ എൻ.സി.സി.യുടേയും ഭാഗമാണ്. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്ന ഒരു കേഡറ്റിന് എൻ.സി.സി. ബി സർട്ടിഫിക്കറ്റിന് അർഹത ഉണ്ടായിരിക്കുന്നതാണ്.
കേഡറ്റുകളെ ഹൌസുകളായി ക്രമീകരിച്ചിരിക്കുന്നു. പഠിക്കുന്ന ക്ലാസുകളനുസരിച്ച് അവർ സബ് ജൂനിയർ, ജൂനിയർ, സീനിയേഴ്സ് എന്നിങ്ങനെ തരം തിരിക്കപ്പെട്ടിരിക്കുന്നു. സ്പോർട്സ്, ഫിസിക്കൽ ട്രെയ്നിങ്, അക്കാദമിക്സ്, ക്രോസ്സ് കൺട്രി, ഡ്രിൽ അങ്ങനെ മറ്റു പല മത്സരങ്ങളിലും അവരുടെ ഹൌസ് ട്രോഫിക്കുവേണ്ടിയാണ് കേഡറ്റുകൾ മത്സരിക്കുന്നത്.
സൈനിക് സ്കൂൾ സൈസൈറ്റി
[തിരുത്തുക]പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു സംഘടനയാണ് സൈനിക് സ്കൂളുകൾ സൊസൈറ്റി എന്നത്. സൈനിക് സ്കൂൾ സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ബോഡി, ഒരു ബോർഡ് ഓഫ് ഗവർണേർസിൽ നിക്ഷിപ്തമാണ്. ഇത് പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിലാണ് പ്രവർത്തിക്കുന്നത്. സൈനിക് സ്കൂളുകളുടെ കാര്യങ്ങളിൽ കൂടുതൽ സൂക്ഷ്മമായ മേൽനോട്ടവും നിയന്ത്രണവും സാദ്ധ്യമാക്കുന്നതിനായി പ്രതിരോധ സെക്രട്ടറി ചെയർമാനായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിക്കുന്നു.
സൊസൈറ്റിയുടെ ദൈനം ദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് (GOC-in-C അഥവാ general officer commanding-in-chief ) ആണ്. ഇൻസ്പെക്ടിങ് ഓഫീസർമാർ, അണ്ടർ സെക്രട്ടറി, സൈനിക് സ്കൂൾ സൊസൈറ്റി, എസ്.ഒ (സൈനിക് സ്കൂൾ സെൽ) എന്നിവരുടെ സഹായത്തോടെയാണ് അദ്ദേഹം ഇതു നിർവ്വഹിക്കുന്നത്. ഈ സെല്ലിനു ജീവനക്കാരെ നൽകുന്നത് MoD ആണ്. സ്കൂളിന്റെ പ്രാദേശിക ഭരണനിർവ്വഹണം ഒരു ലോക്കൽ ബോർഡ് ഓഫ് അഡ്മിനിസ്ട്രേഷൻ ആണ് നടത്തുന്നത്. അതിന്റെ ചെയർമാൻ സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്ന ബന്ധപ്പെട്ട കമാൻഡിൻറെ GOC-in-C ആണ്.
സൈനിക് സ്കൂളുകൾ
[തിരുത്തുക]സൈനിക് സ്കൂൾ സൊസൈറ്റിയുടെ ,MOD കീഴിലുള്ള നിലവിലെ സൈനിക് സ്കൂളുകൾ
സംസ്ഥാനം | സ്ഥാനം | രൂപികരണം |
---|---|---|
ഹരിയാന[5] | കുൻജ്പുര | 24-ജൂലൈ-1961 |
മഹാരാഷ്ട്ര[6] | സത്താറ | 23-ജൂൺ-1961 |
പഞ്ചാബ് | കപൂർത്തല | 08-ജൂലൈ-1961 |
ഗുജറാത്ത്[7] | Balachadi | 08-ജൂലൈ-1961 |
രാജസ്ഥാൻ [8] | ചിത്തോർഗഡ് | 07-ആഗസ്റ്റ്-1961 |
ആന്ധ്ര പ്രദേശ്[9] | Korukonda | 18-ജനുവരി-1962 |
കേരളം[10] | കഴക്കൂട്ടം, തിരുവനന്തപുരം | 26-ജനുവരി-1962 |
പശ്ചിമ ബംഗാൾ[11] | പുരുളിയ | 29-ജനുവരി-1962 |
ഒഡിഷ [12] | ഭുവനേശ്വർ | 01-ഫെബ്രുവരി-1962 |
തമിഴ്നാട്[13] | അമരാവതിനഗർ | 16-ജൂലൈ-1962 |
മദ്ധ്യപ്രദേശ്.[14] | Rewa | 20-ജൂലൈ-1962 |
ത്ധാർഖണ്ഡ് [15] | Tilaiya | 16-സെപ്റ്റംബർ-1963 |
കർണ്ണാടക [16] | ബീജാപ്പൂർ | 16-സെപ്റ്റംബർ-1963 |
ആസാം [17] | Goalpara | 12-നവംബർ-1964 |
ഉത്തർഖണ്ഡ് [18] | Ghorakhal | 21-മാർച്ച്-1966 |
ജമ്മു & കാശ്മീർ [19] | Nagrota | 22-ആഗസ്റ്റ്-1970 |
മണിപ്പൂർ [20] | ഇംഫാൽ | 07-ഒക്ടോബർ-1971 |
ഹിമാചൽ പ്രദേശ് [21] | Sujanpur Tira | 02-ജൂലൈ-1978 |
ബീഹാർ[22] | നളന്ദ | 12-ഒക്ടോബർ-2003 |
ബീഹാർ [23] | ഗോപാൽഗഞ്ച് | 12-ഒക്ടോബർ-2003 |
നാഗാലാൻറ് [24] | Punglwa | 02-ഏപ്രിൽ-2007 |
കർണാടക[25] | കൊടക് | 18-ഒക്ടോബർ-2007 |
ചത്തീസ്ഗഡ്[26] | അംബികാപൂർ | 01-സെപ്റ്റംബർ-2008 |
ഹരിയാന[27] | റെവാരി | 29-ആഗസ്റ്റ്-2009 |
ആന്ധ്ര പ്രദേശ്[28] | കാലികിരി | 20-ആഗസ്റ്റ്-2014 |
നിർദ്ദിഷ്ട സൈനിക് സ്കൂളുകൾ
[തിരുത്തുക]- Sainik School, Silchar, Assam
- Sainik School, Golaghat, Assam
- Sainik School, Sambalpur, Odisha[29][30]
- Sainik School, Alwar, Rajasthan[31]
- Sainik School, Chhingchhip, Mizoram
- Sainik School, Matanhail, Jhajjar (Hr.)
- Sainik school, Jhansi, Uttar pradesh
അവലംബം
[തിരുത്തുക]- ↑ official website of ministry of defence, government of india
- ↑ "Sainik Schools Society".
- ↑ Budget bounty lifts spirits at Sainik schools The Economic Times, March 5, 2008
- ↑ "Sainik Schools Society".
- ↑ "Sainik School Kunjpura - kunjeyans.org". Archived from the original on 2010-07-17. Retrieved 2017-10-31.
- ↑ "Official website of Sainik School, Satara".
- ↑ Official website of Sainik School, Balachadi
- ↑ "Official website of Sainik School, Chittorgarh". Archived from the original on 2006-07-08. Retrieved 2017-10-31.
- ↑ "Sainik School Korukonda - Home".
- ↑ "Official website of Sainik School, Kazhatoottam". Archived from the original on 2010-08-30. Retrieved 2017-10-31.
- ↑ "Sainik School Purulia".
- ↑ "SainikSchool Bhubaneswar - (Seva, Kartyab, Gyana, Virta)".
- ↑ "Sainik School Amaravathinagar - Index".
- ↑ ":: SAINIK SCHOOL REWA ::".
- ↑ "SAINIK SCHOOL TILAIYA".
- ↑ "SAINIK SCHOOL BIJAPUR".
- ↑ Sainik School Goalpara, Assam
- ↑ "Official website of Sainik School Ghorakhal". Archived from the original on 2017-10-28. Retrieved 2017-10-31.
- ↑ "Sainik School Nagrota – Gyan, Veerta, Anushasan".
- ↑ "c_about_sainik_schools".
- ↑ "Welcome To Sainik School Sujanpur Tira".
- ↑ "HOME". Archived from the original on 2017-10-30. Retrieved 2017-10-31.
- ↑ Official website of Sainik School, Gopalganj
- ↑ "Sainik School Punglwa (Nagaland)".
- ↑ "Sainik School Kodagu".
- ↑ "Welcome to SAINIK SCHOOL AMBIKAPUR, CHHATTISGARH".
- ↑ Administrator. "Welcome to Sainik School Rewari".
- ↑ "Kalikiri Sainik School". Archived from the original on 2017-10-31. Retrieved 2017-10-31.
- ↑ "Second Sainik School near Sambalpur soon - The Times of India". Archived from the original on 2013-01-03. Retrieved 2017-10-31.
- ↑ "The Pioneer".
- ↑ "In-principle approval for 3 Sainik schools in UP, 2 in Rajasthan". Zee News (in ഇംഗ്ലീഷ്). 2014-07-25.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)