സൈന്റ് ഹെലെന, അസൻഷൻ, ട്രിസ്റ്റൻ ഡാ കൂഞ്ഞ
സൈന്റ് ഹെലെന, അസൻഷൻ, ട്രിസ്റ്റൻ ഡാ കൂഞ്ഞ | |
---|---|
ദേശീയ മുദ്രാവാക്യം: "ലോയൽ ആൻഡ് അൺഷേക്കബിൾ" (സൈന്റ് ഹെലേന) ഔർ ഫൈത്ത് ഈസ് ഔർ സ്ട്രെങ്ത്" (ട്രിസ്റ്റൻ ഡാ കൂഞ്ഞ) | |
ദേശീയ ഗാനം: "ഗോഡ് സേവ് ദി ക്വീൻ" | |
തലസ്ഥാനം | ജെയിംസ്ടൗൺ, സെന്റ് ഹെലേന |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് |
ഭരണസമ്പ്രദായം | ബ്രിട്ടന്റെ വിദൂരപ്രദേശങ്ങൾ |
• ബ്രിട്ടീഷ് മൊണാർക്ക് | എലിസബത്ത് രാജ്ഞി II |
• സൈന്റ് ഹെലെന, അസൻഷൻ, ട്രിസ്റ്റൻ ഡാ കൂഞ്ഞ എന്നിവിടങ്ങളുടെ ഗവർണർ | മാർക്ക് ആൻഡ്രൂ കാർപ്സ് |
• അഡ്മിനിസ്ട്രേറ്റർ ഓഫ് അസൻഷൻ ഐലന്റ് | കോളിൻ വെൽസ് |
• അഡ്മിനിസ്ട്രേറ്റർ ഓഫ് ട്രിസ്റ്റൻ ഡാ കൂഞ്ഞ | ഷോൺ ബേൺസ് |
ബ്രിട്ടന്റെ അധിനിവേശപ്രദേശം | |
• സൈന്റ് ഹെലെന ചാർട്ടർ അംഗീകരിച്ചു | 1657 |
• ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം അവസാനിച്ചു | 1834 ഏപ്രിൽ 22[1] |
• അസൻഷൻ കൂട്ടിച്ചേർത്തു | 1922 സെപ്റ്റംബർ 12 |
• ട്രിസ്റ്റൻ ഡാ കൂഞ്ഞ കൂട്ടിച്ചേർത്തു | 1938 ജനുവരി 12 |
• നിലവിലുള്ള ഭരണഘടന | 2009 സെപ്റ്റംബർ 1 |
• ആകെ വിസ്തീർണ്ണം | 420 കി.m2 (160 ച മൈ) |
• 2008 census | 5,661 (219th) |
• ജനസാന്ദ്രത | 13.4/കിമീ2 (34.7/ച മൈ) |
നാണയവ്യവസ്ഥ | സൈന്റ് ഹെലേന പൗണ്ട് (ട്രിസ്റ്റൻ ഡാ കൂഞ്ഞയിൽ പൗണ്ട്) (SHP) |
സമയമേഖല | UTC+0 (GMT) |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | 290 247 (on Ascension) |
ഇൻ്റർനെറ്റ് ഡൊമൈൻ | .sh and .ac |
സൈന്റ് ഹെലെന, അസൻഷൻ, ട്രിസ്റ്റൻ ഡാ കൂഞ്ഞ[2] എന്നിവ ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള വിദൂര പ്രദേശങ്ങളാണ്. സൈന്റ് ഹെലേന, അസൻഷൻ ദ്വീപ്, ട്രിസ്റ്റൻ ഡാ കൂഞ്ഞ ദ്വീപുകൾ എന്നിവയാണ് ഭാഗങ്ങൾ. 2009 സെപ്റ്റംബർ 1 വരെ സൈന്റ് ഹെലേന ഡിപ്പൻഡൻസീസ് എന്നായിരുന്നു ഈ പ്രദേശങ്ങൾ അറിയപ്പെട്ടിരുന്നത്. പുതിയ ഭരണഘടന മൂന്നു ദ്വീപുകൾക്കും തുല്യസ്ഥാനം നൽകുന്നു. [3]
ഭരണപരമായ വേർതിരിവുകൾ
[തിരുത്തുക]ഭരണപരമായും ഭൂമിശാസ്ത്രപരമായും ഈ ഭൂപ്രദേശത്തെ മൂന്നായി കാണാം. ഓരോ പ്രദേശവും പ്രാദേശിക കൗൺസിലാണ് ഭരിക്കുന്നത്. സൈന്റ് ഹെലേന ലെജിസ്ലേറ്റീവ് കൗൺസിലിന്റെ തലവൻ ഗവർണറാണ്. ഗവർണറുടെ പ്രതിനിധികൾ അസൻഷനിലും ട്രിസ്റ്റൻ ഡാ കൂഞ്ഞയിലുമുള്ള കൗൺസിലുകളുടെ തലവന്മാരായിരിക്കും.
ഭരണ പ്രദേശം |
വിസ്തീർണ്ണം കിലോമീറ്റർ2 |
ജനസംഖ്യ | ഭരണകേന്ദ്രം |
---|---|---|---|
സൈന്റ് ഹെലെന | 122 | 4,255 | ജെയിംസ്ടൗൺ, സൈന്റ് ഹെലേന |
അസൻഷൻ ദ്വീപ് | 91 | 1,122 | ജോർജ്ടൗൺ, അസൻഷൻ ദ്വീപ് |
ട്രിസ്റ്റൻ ദ കൂണ | 207 | 284 | എഡിൻബറ ഓഫ് ദി സെവൻ സീസ് |
ആകെ | 420 | 5,661 | ജെയിംസ്ടൗൺ, സൈന്റ് ഹെലേന |
സൈന്റ് ഹെലേന ദ്വീപ് 8 ജില്ലകളായി തിരിക്കപ്പെട്ടിട്ടുണ്ട്.
ചരിത്രം
[തിരുത്തുക]1502 മുതൽ 1504 വരെയുള്ള സമയത്ത് പോർച്ചുഗീസ് പര്യവേക്ഷകർ കണ്ടെത്തിയതാണ് ഈ ദ്വീപുകളെല്ലാം. പിന്നീട് ഇവ ബ്രിട്ടന്റെ കോളനികളായി മാറി.
പോർച്ചുഗീസ് കണ്ടെത്തൽ
[തിരുത്തുക]പോർച്ചുഗീസ് നാവികർ കണ്ടെത്തുന്ന സമയത്ത് സൈന്റ് ഹെലേന മനുഷ്യവാസമില്ലാത്തതും വൃക്ഷനിബിഡമായതും ശുദ്ധജലമുള്ളതുമായ ഒരു ദ്വീപായിരുന്നു. അവർ വളർത്തുമൃഗങ്ങളും, ഫലവൃക്ഷങ്ങളും മറ്റും ഇവിടെക്കൊണ്ടുവരുകയും ഒരു ചാപ്പലും ഒന്നോ രണ്ടോ വീടുകളും നിർമ്മിക്കുകയും ചെയ്തു. ഇവിടെ സ്ഥിരതാമസം തുടങ്ങിയില്ലെങ്കിലും ഭക്ഷണം ശേഘരിച്ചുവയ്ക്കാനും ഏഷ്യയിൽ നിന്ന് തിരിച്ചുവരവെ ഒന്നിച്ചുചേരാനുമുള്ള ഒരു സ്ഥലമെന്നനിലയിൽ ഇതിന് തന്ത്രപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. സർ ഫ്രാൻസിസ് ഡ്രേക്ക് എന്ന ഇംഗ്ലീഷുകാരൻ തന്റെ ലോകം ചുറ്റിയുള്ള സഞ്ചാരത്തിനിടെ (1577–1580) ഈ ദ്വീപ് കണ്ടിരിക്കാൻ നല്ല സാദ്ധ്യതയുണ്ട്. [4] ഇംഗ്ലീഷ് പര്യവേഷകർ വീണ്ടും ഇവിടെയെത്തി. ഈ ദ്വീപിന്റെ സ്ഥാനം വ്യാപകമായി മനസ്സിലായപ്പോൾ ഇംഗ്ലീഷ് യുദ്ധക്കപ്പലുകൾ ഇവിടെ ഇന്ത്യയിൽ നിന്നും മടങ്ങിവരുന്ന പോർച്ചുഗീസ് കപ്പലുകളെ ആക്രമിക്കാൻ കാത്തു കിടക്കുമായിരുന്നു.. ഡച്ച് റിപ്പബ്ലിക്കും ഈ ദ്വീപ് സ്ഥിരമായി സന്ദർശിക്കാൻ തുടങ്ങി. 1633-ൽ ഡച്ചുകാർ ഈ ദ്വീപിൽ ഔദ്യോഗികമായി അവകാശവാദമുന്നയിച്ചുവെങ്കിലും സ്ഥിരതാമസം ആരംഭിച്ചില്ല. 1651-ഓടെ കേപ് ഓഫ് ഗുഡ് ഹോപ്പിലുള്ള കോളനിയെ കൂടുതലാശ്രയിക്കാൻ തുടങ്ങിയതോടെ ഈ ദ്വീപ് ഉപേക്ഷിക്കപ്പെട്ടു.
ഇംഗ്ലണ്ടിന്റെയും ബ്രിട്ടന്റെയും കോളനിവൽക്കരണം
[തിരുത്തുക]1657-ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സൈന്റ് ഹെലേന ഭരിക്കാനുള്ള അനുമതി ഒളിവർ ക്രോംവെൽ നൽകുകയുണ്ടായി. [5] 1658-ൽ ദ്വീപിൽ കോട്ട കെട്ടാനും കൃഷിക്കാരെ കുടിയിരുത്താനും കമ്പനി തീരുമാനിച്ചു. ആദ്യ ഗവർണർ 1659-ൽ സ്ഥാനമേറ്റു. ബർമുഡയ്ക്ക് ശേഷം സൈന്റ് ഹെലേന ബ്രിട്ടന്റെ ഏറ്റവും പഴയ കോളനിയായി (ഇപ്പോഴും നിലവിലുള്ളത്) കണക്കാക്കുന്നത് ഈ തീയതി കാരണമാണ്. ,ധാരാളം വീടുകളും പണിയുകയുണ്ടായി. പിന്നീട് രാജാവായ ജെയിംസ് രണ്ടാമന്റെ പേരിലാണ് പട്ടണത്തിന് ജെയിംസ്ടൗൺ എന്ന് പേരിട്ടത്.
ക്രമേണ എല്ലാ ദ്വീപുകളും ബ്രിട്ടന്റെ നിയന്ത്രണത്തിലായിമാറി. ഇംഗ്ലണ്ട് 1707-ൽ ഗ്രേറ്റ് ബ്രിട്ടൻ രാജ്യത്തിന്റെ ഭാഗമായി. നെപ്പോളിയനെ 1815 ഒക്ടോബർ മുതൽ 1821 മേയ് 5 വരെ ഇവിടെ തടവിൽ പാർപ്പിച്ചിരുന്നു. 1834-ൽ ഇന്ത്യാഗവണ്മെന്റിന്റെ നിയമപ്രകാരം സൈന്റ് ഹെലേന ബ്രിട്ടന്റെ ക്രൗൺ കോളനിയായി മാറി. [1] അസെൻഷൻ ദ്വീപ് റോയൽ നേവി 1815-ൽ കടന്നുചെല്ലുന്നതുവരെ ജനവാസമുള്ള പ്രദേശമായിരുന്നില്ല. കൽക്കരി സൂക്ഷിക്കുന്ന സ്ഥലമെന്ന നിലയിൽ ഇതിനു പ്രാധാന്യമുണ്ടായിരുന്നു. ഇതേ ആവശ്യത്തിന് ട്രിസ്റ്റൻ ഡാ കൂഞ്ഞ ദക്ഷിണാഫ്രിക്കയുടെ കോളനിയായി 1816-ൽ ഏറ്റെടുത്തു. ഇതിനു തൊട്ടുമുൻപ് ഒരു ചെറിയ കാലത്ത് ഇവിടെ ഒരു അമേരിക്കൻ പര്യവേഷകസംഘം താമസമുണ്ടായിരുന്നുവത്രേ. അവർ ഐലന്റ്സ് ഓഫ് റിഫ്രഷ്മെന്റ് എന്നായിരുന്നു ട്രിസ്റ്റൻ ഡാ കൂഞ്ഞയെ വിളിച്ചിരുന്നത്.
1922 സെപ്റ്റംബറിലാണ് മൂന്നു ദ്വീപുകളും രാഷ്ട്രീയമായി ഐക്യത്തിലെത്തിയത്. സെപ്റ്റംബർ 12-ന് അസൻഷനും സൈന്റ് ഹെലേനയുടെ ആശ്രിതരാജ്യമായി യോജിച്ചു. ട്രിസ്റ്റൻ ഡാ കൂഞ്ഞ 1938 ജനുവരി 12-ന് മറ്റു ദ്വീപുകളോട് യോജിച്ചു. 2009 സെപ്റ്റംബർ 1-ന് മറ്റു ദ്വീപുകൾ സൈന്റ് ഹെലേനയോളം തന്നെ പദവിയുള്ളവയായി മാറി.
രണ്ടാം ലോകമഹായുദ്ധവും അതിനു ശേഷമുള്ള സൈനികസാനിദ്ധ്യവും
[തിരുത്തുക]രണ്ടാം ലോക മഹായുദ്ധസമയത്ത് അച്ചുതണ്ടുശക്തികളുടെ നാവികഭീഷണിക്കെതിരേ റോന്തുചുറ്റി നിരീക്ഷണം നടത്താനും നറ്റും സൈന്റ് ഹെലേനയും അസൻഷൻ ദ്വീപും ഉപയോഗിക്കപ്പെട്ടിരുന്നു. ആദ്യം കടലിൽ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ഫ്ലൈയിംഗ് ബോട്ടുകൾ ഉപയോഗിച്ചായിരുന്നു നിരീക്ഷണം നടത്തിയിരുന്നത്. പിന്നീട് വിമാനത്താവളങ്ങൾ നിർമ്മിക്കപ്പെട്ടു.
അമേരിക്കയും ബ്രിട്ടനും അസൻഷൻ ദ്വീപിലെ വിമാനത്താവളം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ജി.പി.എസ് സാറ്റലൈറ്റുകളുടെ ഒരു ഗ്രൗണ്ട് സ്റ്റേഷൻ ഇവിടെയാണ്. കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള ചാരവൃത്തിക്കും ഈ ദ്വീപ് ഉപയോഗിക്കപ്പെടുന്നുണ്ട്.
ഭൂമിശാസ്ത്രം
[തിരുത്തുക]വളരെ വലിയ പ്രദേശമാണെങ്കിലും ഗ്രീന്വിച്ച് മീൻ ടൈമാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്.
അസൻഷൻ ദ്വീപ് ഭൂമദ്ധ്യരേഘാപ്രദേശത്തിനടുത്തുള്ളതരം ഭൂപ്രകൃതിയുള്ള സ്ഥലമാണ്. മഴ കൂടുതലുള്ള സ്ഥലമാണിത്. സൈന്റ് ഹെലേനയുടെ തീരപ്രദേശങ്ങളിൽ ജലലഭ്യത കുറവാണ്. ട്രിസ്റ്റൻ ഡാ കൂഞ്ഞയിലെ ക്വീൻ മേരീസ് പീക്ക് ആണ് ഏറ്റവും ഉയരമുള്ള സ്ഥലം (2,062 മീറ്റർ).
എല്ലാ ദ്വീപുകളും അഗ്നിപർവ്വതപ്രവർത്തനത്താലാണുണ്ടായതെങ്കിലും ട്രിസ്റ്റൻ ഡാ കൂഞ്ഞമാത്രമാണ് ഇപ്പോഴും പ്രവർത്തനക്ഷമം.
സമുദ്രാതിർത്തി
[തിരുത്തുക]തീരത്തുനിന്ന് 22 കിലോമീറ്റർ വരെയാണ് സമുദ്രാതിർത്തി. പ്രത്യേക സാമ്പത്തിക മേഖല 200 കിലോമീറ്റർ ദൂരം വരെ നീളുന്നുണ്ട്. മൂന്നു ദ്വീപുകളുടെയും സാമ്പത്തികമേഖലകൾ തമ്മിൽ സ്പർശിക്കുന്നില്ല. ബ്രിട്ടന്റേതിനാക്കാളും വലുതാണ് ഈ സാമ്പത്തിക മേഖലകൾ.
ഭാഗം | കിലോമീറ്റർ2 | |
---|---|---|
അസെൻഷൻ ദ്വീപ് | 441,658 | 4.75397×1012 |
സൈന്റ് ഹെലേന | 444,916 | 4.78904×1012 |
ട്രിസ്റ്റൻ ഡാ കൂഞ്ഞ ദ്വീപസമൂഹം | 754,720 | 8.1237×1012 |
മൊത്തം | 1,641,294 |
2008-ൽ യുനൈറ്റഡ് കിംഗ്ഡം ഐക്യരാഷ്ട്രസഭയുടെ കമ്മീഷനോട് 370 കിലോമീറ്ററിനു മുകളിലേയ്ക്ക് പ്രത്യേക സാമ്പത്തിക മേഖലയുടെ വിസ്തൃതി ഉയർത്താനാവശ്യപ്പെട്ടുവെങ്കിലും ആവശ്യം നിരസിക്കപ്പെട്ടു.[7]
ഭരണഘടന
[തിരുത്തുക]ബ്രിട്ടനിലെ പ്രൈവി കൗൺസിൽ പുറപ്പെടുവിച്ച സൈന്റ് ഹെലേന, അസൻഷൻ ആൻഡ് ട്രിസ്റ്റൻ ഡാ കൂഞ്ഞ ഭരണഘടനാ ഉത്തരവ് 2009 പുതിയ ഭരണഘടന കൊണ്ടുവന്നു. മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും ഈ ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്. [3]
പ്രദേശത്തിനു മുഴുവൻ ഒരു അറ്റോർണി ജനറലും ഒരു സുപ്രീം കോടതിയുമാണുള്ളത്.
യൂറോപ്യൻ യൂണിയൻ
[തിരുത്തുക]പ്രദേശം യൂറോപ്യൻ യൂണിയന്റെ സ്പെഷൽ മെംബർ സ്റ്റേറ്റ് ടെറിട്ടറി എന്ന വിഭാഗത്തിലാണ് പെടുന്നത്. യൂറോപ്യൻ യൂണിയനിൽ പെടുന്ന ഒരേയൊരു ബ്രിട്ടീഷ കോളനി ജിബ്രാൾട്ടറാണ്.
നാണയം
[തിരുത്തുക]1976-നു ശേഷം സൈന്റ് ഹെലേനയിൽ സ്വന്തം നാണയമുണ്ട്. അസൻഷൻ ദ്വീപിലും ഈ നാണയം വിനിമയത്തിലുണ്ടെങ്കിലും ട്രിസ്റ്റൻ ഡാ കൂഞ്ഞയിൽ ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗാണ് വിനിമയോപാധി. [8]
യാത്ര
[തിരുത്തുക]മൂന്നു ദ്വീപുകളിലും കപ്പലടുക്കാനുള്ള സംവിധാനമുണ്ട്. അസൻഷൻ ദ്വീപിൽ ഒരു വിമാനത്താവളവുമുണ്ട്. ഇവിടെ സ്വകാര്യവിമാനങ്ങളിറങ്ങാൻ അനുവദിക്കാറുണ്ട്. സൈന്റഹെലേനയിൽ ഒരു വിമാനത്താവളം 2015-ൽ നിർമ്മാണം പൂർത്തിയാവും എന്ന് കരുതപ്പെടുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് അപ്പോൾ വിമാനഗതാഗതം സാദ്ധ്യമാവും.[9] ട്രിസ്റ്റൻ ഡാ കൂഞ്ഞയിലെ ദ്വീപുകളിൽ കടൽ മാർഗ്ഗം മാത്രമേ എത്തിപ്പെടാനാവൂ.
ടെലികമ്യൂണിക്കേഷൻസ്
[തിരുത്തുക]കേബിൾ ആൻഡ് വയർലസ്സ് കമ്പനിയാണ് ടെലികമ്യൂണിക്കേഷൻ സൗകര്യങ്ങൾ നൽകുന്നത്. സൈന്റ് ഹെലേനയ്ക്കും ട്രിസ്റ്റൻ ഡാ കൂഞ്ഞയ്ക്കും +290 ആണ് ഫോൺ ചെയ്യാനുള്ള അന്താരാഷ്ട്ര കോഡ്. ടെലിഫോൺ നമ്പറുകൾക്ക് നാലക്കങ്ങളേ ഉള്ളൂ. 8xxx ട്രിസ്റ്റൻ ഡാ കൂഞ്ഞയുടേതും 2xxx ജെയിംസ്ടൗണിന്റേതും കോഡുകളാണ്. [10] അസൻഷൻ ദ്വീപിന്റെ അന്താരാഷ്ട്ര കോഡ് +247 ആണ്. [11]
തപാൽ
[തിരുത്തുക]അസൻഷൻ ദ്വീപ്, ട്രിസ്റ്റൻ ഡാ കൂഞ്ഞ, സൈന്റ് ഹെലേന എന്നീ ദ്വീപുകളെല്ലാം പോസ്റ്റൽ സ്റ്റാമ്പുകളിറക്കുന്നുണ്ട്. ഇതിൽ നിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ടത്രേ. മെയിൽ കോഡുകൾ ഇപ്രകാരമാണ്:
- അസൻഷൻ ദ്വീപ്: ASCN 1ZZ
- സൈന്റ് ഹെലേന: STHL 1ZZ
- ട്രിസ്റ്റൻ ഡാ കൂഞ്ഞ: TDCU 1ZZ
ഒരു തപാൽ കപ്പൽ (ആർ.എം.എസ്. സൈന്റ് ഹെലേന) ആണ് കേപ് ടൗണിൽ നിന്നും തപാലുരുപ്പടികൾ കൊണ്ടുവരുകയും കൊണ്ടുപോവുകയും ചെയ്യുന്നത്.
വാഹനഗതാഗതം
[തിരുത്തുക]സൈന്റ് ഹെലേനയിൽ 138 കിലോമീറ്റർ റോഡുകളുണ്ട്. ട്രിസ്റ്റൻ ഡാ കൂഞ്ഞയിൽ 10 ടാർ റോഡും അസൻഷൻ ദ്വീപിൽ 40 കിലോമീറ്റർ ടാർ റോഡുമുണ്ട്.[12] ദ്വീപുകൾക്ക് സ്വന്തം വാഹന രജിസ്ട്രേഷൻ പ്ലേറ്റുകളുണ്ട്. വണ്ടിയോടിക്കുന്നത് റോഡിന്റെ ഇടതുവശത്തുകൂടിയാണ്.
ഭൂപടങ്ങൾ
[തിരുത്തുക]-
സൈന്റ് ഹെലേനയുടെയും അസൻഷൻ ദ്വീപിന്റെയും സ്ഥാനം
-
സൈന്റ് ഹെലേനയുടെ ഭൂപടം
-
സൈന്റ് ഹെലേനയുടെ ഭൂപടം
-
അസൻഷൻ ദ്വീപിന്റെ ഭൂപടം
-
അസൻഷൻ ദ്വീപിന്റെ ഭൂപടം
-
ട്രിസ്റ്റൻ ഡാ കൂഞ്ഞയുടെ ഭൂപടം
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 The St Helena, Ascension and Tristan da Cunha Constitution Order 2009 "...the transfer of rule of the island to His Majesty’s Government on 22 April 1834 under the Government of India Act 1833, now called the Saint Helena Act 1833" (Schedule Preamble)
- ↑ "The St Helena, Ascension and Tristan da Cunha Constitution Order 2009, see "EXPLANATORY NOTE"".
- ↑ 3.0 3.1 The St Helena, Ascension and Tristan da Cunha Constitution Order 2009 The Constitution (in the Schedule to the Order)
- ↑ Drake and St Helena, privately published by Robin Castell in 2005
- ↑ "History: St. Helena homepage". Archived from the original on 2012-07-16. Retrieved 2012-08-09.
- ↑ "Seaaroundus.org". Archived from the original on 2006-12-29. Retrieved 2012-08-09.
- ↑ Commission on the Limits of the Continental Shelf Summary of recommendations re: Ascension Island
- ↑ "The Bank of Saint Helena". Sainthelenabank.com. Archived from the original on 2011-07-15. Retrieved 2010-04-18.
- ↑ BBC News Remote UK island colony of St Helena to get airport (3 November 2011)
- ↑ World Telephone Numbering Guide Archived 2011-01-01 at the Wayback Machine. Saint Helena and Tristan da Cunha
- ↑ World Telephone Numbering Guide Ascension Island
- ↑ CIA World Factbook Archived 2010-12-28 at the Wayback Machine. St Helena, Ascension and Tristan da Cunha