സൊനൗലി
ദൃശ്യരൂപം
സൊനൗലി | |
---|---|
ഇന്ത്യ-നേപ്പാൾ അതിർത്തി | |
ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ കമാനം | |
Coordinates: 27°28′25.7016″N 83°28′8.868″E / 27.473806000°N 83.46913000°E | |
Country | India |
State | Uttar Pradesh |
District | Maharajganj |
സമയമേഖല | UTC+5:30 (IST) |
PIN | 273164 |
Telephone code | +91-05522 |
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഒരു പട്ടണ പ്രദേശമാണ് സൊനൗലി. ഇന്ത്യ-നേപ്പാൾ സഞ്ചാരത്തിന് ഏറ്റവും പ്രസിദ്ധമായ സ്ഥലമാണിത്.
മഹാരാജ്ഗഞ്ച് ജില്ലാ ആസ്ഥാനത്തുനിന്നും ഇവിടേയ്ക്ക് 75 കി.മീ. ദൂരമുണ്ട്. എന്നാൽ സൊനൗലിയ്ക്ക് സമീപമുള്ള പ്രധാന നഗരം, 90 കി.മീ. അകലെയുള്ള ഗോരഖ്പൂറാണ്. നോത്തൻവാ റെയിൽവേ സ്റ്റേഷനാണ് സോനൗലിയ്ക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇത് സോനൗലിയിൽ നിന്നും 7 കി. മീ. ദൂരത്താണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. സോനൗലിയ്ക്ക് അടുത്തുള്ള ഏറ്റവും പ്രധാന റെയിൽവേസ്റ്റേഷൻ ഗോരഖ്പൂറാണ്.[1]
ചിത്രശാല
[തിരുത്തുക]-
നേപ്പാളിലേയ്ക്കുള്ള പ്രവേശന കവാടം
-
ഇന്ത്യയിലേക്കുള്ള സ്വാഗത ഫലകം