Jump to content

സൊളാരിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോളാരിസ്
സോളാരിസിലുള്ള ഗ്നോം ഷെല്ലിന്റെ സ്ക്രീൻഷോട്ട് 11.4
നിർമ്മാതാവ്Sun Microsystems (acquired by Oracle Corporation in 2010)
പ്രോഗ്രാമിങ് ചെയ്തത് C, C++
ഒ.എസ്. കുടുംബംUnix
തൽസ്ഥിതി:Current
സോഴ്സ് മാതൃകMixed
പ്രാരംഭ പൂർണ്ണരൂപംജൂൺ 1992; 32 വർഷങ്ങൾ മുമ്പ് (1992-06)
നൂതന പൂർണ്ണരൂപം11.4[1] / ഓഗസ്റ്റ് 28, 2018; 6 years ago (2018-08-28)
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Server, workstation
സപ്പോർട്ട് പ്ലാറ്റ്ഫോംCurrent: SPARC, x86-64
Former: IA-32, PowerPC
കേർണൽ തരംMonolithic with dynamically loadable modules
UserlandPOSIX
യൂസർ ഇന്റർഫേസ്'GNOME[2]
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Various
വെബ് സൈറ്റ്www.oracle.com/solaris

യുണീക്സ് കുംടുംബത്തിൽപ്പെട്ട ഒരു കുത്തക സോഫ്റ്റ്‍വെയർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഒറാക്കിൾ സോളാരിസ്(മുമ്പ് സോളാരിസ് എന്നറിയപ്പെട്ടിരുന്നു) സൺ മൈക്രോസിസ്റ്റംസാണ് ഇത് പുറത്തിറക്കിയത്. ഇത് 1993 ൽ കമ്പനിയുടെ മുമ്പത്തെ സൺഒഎസിന്(SunOS) പകരമായാണ് വന്ന്. 2010 ൽ, ഒറാക്കിൾ സൺ ഏറ്റെടുത്തതിന് ശേഷം, ഒറാക്കിൾ സോളാരിസ് എന്ന് പുനർനാമകരണം ചെയ്തു.[3][better source needed]

സോളാരിസ് അതിന്റെ സ്കേലബിളിറ്റിക്ക് പേരുകേട്ടതാണ്, പ്രത്യേകിച്ചും സ്പാർക്ക് സിസ്റ്റങ്ങളിൽ, കൂടാതെ ഡിട്രേസ്(DTrace), ഇസഡ്എഫ്എസ്, ടൈം സ്ലൈഡർ പോലുള്ള നൂതന സവിശേഷതകൾ സൃഷ്ടിക്കുന്നതിന് സാധിക്കുന്നു.[4][5]ഒറാക്കിളിൽ നിന്നും മറ്റ് വെണ്ടർമാരിൽ നിന്നുമുള്ള സ്പാർക്ക്, x86-64 വർക്ക് സ്റ്റേഷനുകൾ, സെർവറുകൾ എന്നിവ സോളാരിസ് പിന്തുണയ്ക്കുന്നു. 2019 ഏപ്രിൽ 29 വരെ യുണിക്സ് 03-യ്ക്ക് അനുസൃതമായി സോളാരിസ് രജിസ്റ്റർ ചെയ്തു.[6][7][8]

ചരിത്രപരമായി, സോളാരിസ് കുത്തക സോഫ്റ്റ്വെയറായി വികസിപ്പിച്ചെടുത്തു.[9] 2005 ജൂണിൽ സൺ മൈക്രോസിസ്റ്റംസ് സിഡിഡിഎൽ ലൈസൻസിന് കീഴിൽ മിക്ക കോഡ്ബേസും പുറത്തിറക്കുകയും ഓപ്പൺസോളാരിസ് ഓപ്പൺ സോഴ്‌സ് പ്രോജക്റ്റ് സ്ഥാപിക്കുകയും ചെയ്തു. ഓപ്പൺ‌സോളാരിസ് ഉപയോഗിച്ച്, സോഫ്റ്റ്‌വെയറിനു വേണ്ടി ഒരു ഡവലപ്പറും ഉപയോക്തൃ കമ്മ്യൂണിറ്റിയും നിർമ്മിക്കാൻ സൺ ആഗ്രഹിച്ചു. 2010 ജനുവരിയിൽ സൺ മൈക്രോസിസ്റ്റംസ് ഏറ്റെടുത്ത ശേഷം, ഓപ്പൺസോളാരിസ് വിതരണവും വികസന മാതൃകയും നിർത്താൻ ഒറാക്കിൾ തീരുമാനിച്ചു.[10][11]2010 ഓഗസ്റ്റിൽ, സോളാരിസ് കേർണലിന്റെ സോഴ്‌സ് കോഡിലേക്ക് പൊതു അപ്‌ഡേറ്റുകൾ നൽകുന്നത് ഒറാക്കിൾ നിർത്തലാക്കി, സോളാരിസ് 11 നെ സോഴ്സ് കോഡ് ലഭ്യമല്ലാത്തതും ഉടമസ്ഥാവകാശമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാക്കി മാറ്റി.[12] തുടർന്ന്, ഓപ്പൺസോളാരിസിനെ ഇല്യൂമോസായി(illumos) ഫോർക്ക് ചെയ്തു, കൂടാതെ നിരവധി ഇല്യൂമോസ് വിതരണങ്ങളിലൂടെ നിലനിൽക്കുകയും ചെയ്യുന്നു.

2011 ൽ സോളാരിസ് 11 കേർണൽ സോഴ്‌സ് കോഡ് ബിറ്റ് ടോറന്റ് വഴി ചോർന്നു.[13][14] ഒറാക്കിൾ ടെക്നോളജി നെറ്റ്‌വർക്ക് (ഒടിഎൻ) വഴി വ്യവസായ പങ്കാളികൾക്ക് ഇൻ-ഡവലപ്മെന്റ് സോളാരിസ് സോഴ്സ് കോഡിലേക്ക് പ്രവേശനം നേടാൻ കഴിയും. ഒരു കുത്തക വികസന മാതൃകയിലാണ് സോളാരിസ് വികസിപ്പിച്ചിരിക്കുന്നത്, കൂടാതെ സോളാരിസ് 11 ന്റെ ഓപ്പൺ സോഴ്‌സ് കമ്പോണന്റുകളുടെ ഉറവിടം മാത്രമേ ഒറാക്കിളിൽ നിന്ന് ഡൗൺലോഡുചെയ്യാൻ സാധിക്കുകയുള്ളു.[15]

ചരിത്രം

[തിരുത്തുക]

അക്കാലത്ത് വിപണിയിൽ ഏറ്റവും പ്രചാരമുള്ള യുണിക്സ് വേരിയന്റുകളെ ലയിപ്പിക്കാനുള്ള ഒരു പ്രോജക്റ്റുമായി സഹകരിക്കുന്നതായി 1987 ൽ എടി ആൻഡ് ടി കോർപ്പറേഷനും സണ്ണും ചേർന്ന് പ്രഖ്യാപിച്ചു: ബെർക്ക്‌ലി സോഫ്റ്റ്വെയർ ഡിസ്ട്രിബ്യൂഷൻ, യുണിക്സ് സിസ്റ്റം വി, സെനിക്സ് മുതലായവ യുണിക്സ് സിസ്റ്റം വി റിലീസ് 4 (എസ്‌വി‌ആർ 4) ആയിത്തീർന്നു.[16]

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Oracle Solaris 11.4 Released for General Availability". August 28, 2018. Retrieved August 28, 2018.
  2. "Oracle Solaris 11 Desktop Feature Summary".
  3. "Oracle and Sun Microsystems".
  4. Michael Totty (September 11, 2006). "Innovation Awards: The Winners Are..." Wall Street Journal. Retrieved July 5, 2008. The DTrace trouble-shooting software from Sun was chosen as the Gold winner in The Wall Street Journal's 2006 Technology Innovation Awards contest
  5. "2008 Technology of the Year Awards: Storage – Best File System". InfoWorld. ജനുവരി 2008. Archived from the original on ജൂലൈ 3, 2008. Retrieved ജൂലൈ 5, 2008.
  6. "Open Brand Certificate, Unix 03, Oracle Solaris 11 FCS and later" (PDF). Archived from the original (PDF) on October 22, 2019.
  7. "The Open Brand Register of Certified Products, Wayback machine, January 11, 2020". The Open Group. Archived from the original on January 11, 2020.
  8. "The Open Brand Register of Certified Products". The Open Group.
  9. Michael Singer (January 25, 2005). "Sun Cracks Open Solaris". InternetNews.com. Retrieved April 12, 2010.
  10. Steven Stallion / Oracle (August 13, 2010). "Update on SXCE". Iconoclastic Tendencies. Archived from the original on 2020-11-09. Retrieved 2021-07-03.
  11. Alasdair Lumsden. "OpenSolaris cancelled, to be replaced with Solaris 11 Express". mailing list. Archived from the original on 2010-08-16. Retrieved 2021-07-03.
  12. Solaris still sorta open, but OpenSolaris distro is dead on Ars Technica by Ryan Paul (Aug 16, 2010)
  13. Oracle Solaris 11 Kernel Source-Code Leaked on Phoronix by Michael Larabel (on 19 December 2011)
  14. Disgruntled employee? Oracle doesn’t seem to care about Solaris 11 code leak on Ars Technica by Sean Gallagher (Dec 21, 2011)
  15. "Source Code for Open Source Software Components". Oracle Corporation website. Oracle Corporation. Retrieved March 4, 2013.
  16. Salus, Peter (1994). A Quarter Century of Unix. Addison-Wesley. pp. 199–200. ISBN 0-201-54777-5.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൊളാരിസ്&oldid=3813406" എന്ന താളിൽനിന്ന് ശേഖരിച്ചത്