സൊഹാർ
സൊഹാർ | |
---|---|
City | |
അൽ ഹുജ്‍റയിലെ കോട്ട. | |
Country | Oman |
Governorate | Al Batinah |
ഉയരം | 4 മീ(13 അടി) |
(2008) | |
• ആകെ | 1,26,800 |
സമയമേഖല | UTC+4 (Oman Standard Time) |
സൊഹാർ (അറബി: صُحار) സുൽത്താനേറ്റ് ഓഫ് ഒമാനിലെ അൽ ബത്തിനാ നോർത്ത് ഗവർണറേറ്റിൻറെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ പട്ടണവുമാണ്. രാജ്യത്തിൻറ ഈ പുരാതന തലസ്ഥാനം, ഒരിക്കൽ പ്രധാനപ്പെട്ട ഇസ്ലാമിക് തുറമുഖമായിരുന്നിട്ടുണ്ട്.[1] ഐതിഹ്യ കഥയിലെ സിൻബാദ് എന്ന നാവികൻറെ ജന്മസ്ഥലമായിട്ടാണ് ഈ പട്ടണം അറിയപ്പെടുന്നത്.[2]
2010 ലെ സെൻസസ് കണക്കുകൾ പ്രകാരം ഈ പട്ടണത്തില ജനസംഖ്യ 140,006 ആണ്. ജനസംഖ്യയനുസരിച്ച് ഒമാനിലെ അഞ്ചാമത്തെ വലിയ പട്ടണമാണ് സോഹാർ.[3] 2000 ൽ സോഹാർ വ്യാവസായിക തുറമുഖത്തിൻറ വികസനത്തിനു ശേഷം ഈ പട്ടണം ഒമാനിലെ വ്യാവസായിക നിയന്ത്രണകേന്ദ്രമായി മാറി.
ചരിത്രം
[തിരുത്തുക]റോമൻ തത്ത്വശാസ്ത്രജ്ഞനും ആഖ്യായികാകാരനുമായിരുന്ന പ്ലിനിയുടെ "നാച്ചുറൽ ഹിസ്റ്ററി" എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന ഒമാനിയ എന്ന പുരാതന നഗരം, സൊഹർ ആണെന്ന് ഒരു വാദം നിലനിൽക്കുന്നുണ്ട്. ഈ പഴയ പ്രദേശത്തിൻറ പേരിൽ നിന്നാണ് രാജ്യത്തിൻ ഒമാൻ എന്ന പേരു കിട്ടിയതെന്നാണ് പറയപ്പെടുന്നത്.[4]
ഭൂമിശാസ്ത്രം
[തിരുത്തുക]സൊഹാർ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ, 24°20′31.2″N 56°43′47.6″E ആണ്.
വിദ്യാഭ്യാസം സൌകര്യങ്ങൾ
[തിരുത്തുക]സൊഹാർ പട്ടണത്തിൽ ഉന്നത വിദ്യാഭ്യാസത്തിനുതകുന്ന നാല് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
- സൊഹാർ യൂണിവേഴ്സിറ്റി - യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ്ലാൻറുമായി ബന്ധിപ്പിച്ചിരിരക്കുന്ന ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയാണിത്. [1]
- സൊഹാർ കോളജ് ഓഫ് അപ്ലൈഡ് സയൻസസ് - ഒരു സർക്കാർ ഉടമസ്ഥതയിലുള്ള കോളജ്[2] Archived 2012-07-30 at the Wayback Machine.
- ഒമാൻ മെഡിക്കൽ കോളജ് - വെസ്റ്റ് വിർജീനിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സ്വകാര്യ യൂണിവേഴ്സിറ്റി. [3] Archived 2007-10-06 at the Wayback Machine.
- ഇൻറർനാഷണൽ മാരിടൈം കോളജ്, ഒമാൻ [4] Archived 2007-09-29 at the Wayback Machine.
സൊഹാർ പട്ടണത്തിൽ ഏതാനും ഇൻറർനാഷണൽ സ്കൂളുകളും സ്ഥിതി ചെയ്യുന്നു.
- അൽ ബത്തിനാ ഇൻറർനാഷണൽ സ്കൂൾ (സൊഹാർ അലൂമിനിയത്തിൻറെ ഉടമസ്ഥതയിൽ)
- സൊഹാർ ഇൻറർനാഷണൽ സ്കൂൾ (S.I.S)
- ഇന്ത്യൻ സ്കൂൾ, സൊഹർ[5]
- പാകിസ്താൻ സ്കൂൾ, സൊഹർ
കാലാവസ്ഥ
[തിരുത്തുക]സൊഹാർ പട്ടണത്തിലെ കാലാവസ്ഥ ചൂടുള്ള മരുഭൂ കാലാവസ്ഥയാണ്. വേനൽക്കാലം വളരെ ചൂടുള്ളതും മൃദുവായി ശൈത്യകാലവുമാണ്. വർഷപാതം വളരെ കുറവാണിവിടെ. ഒരു വർഷം മുഴുവൻ ലഭിക്കേണ്ട പാതിയോളം മഴ ഫെബ്രുവരി മാസത്തിൽ ലഭിക്കുന്നു. വേനൽക്കാലം ഏറെ വരണ്ടതാണ്.
Sohar പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 32.6 (90.7) |
32.1 (89.8) |
37.4 (99.3) |
44.5 (112.1) |
46.9 (116.4) |
48.5 (119.3) |
50.0 (122) |
45.0 (113) |
43.2 (109.8) |
42.4 (108.3) |
37.7 (99.9) |
33.9 (93) |
50 (122) |
ശരാശരി കൂടിയ °C (°F) | 24.2 (75.6) |
25.3 (77.5) |
27.5 (81.5) |
31.9 (89.4) |
36.3 (97.3) |
36.9 (98.4) |
36.2 (97.2) |
34.7 (94.5) |
34.1 (93.4) |
33.0 (91.4) |
29.5 (85.1) |
26.1 (79) |
31.31 (88.36) |
പ്രതിദിന മാധ്യം °C (°F) | 18.9 (66) |
19.5 (67.1) |
22.4 (72.3) |
26.8 (80.2) |
31.0 (87.8) |
32.7 (90.9) |
33.0 (91.4) |
31.6 (88.9) |
30.3 (86.5) |
27.4 (81.3) |
23.7 (74.7) |
20.4 (68.7) |
26.48 (79.65) |
ശരാശരി താഴ്ന്ന °C (°F) | 12.4 (54.3) |
13.3 (55.9) |
16.1 (61) |
19.6 (67.3) |
23.7 (74.7) |
26.2 (79.2) |
28.2 (82.8) |
27.1 (80.8) |
24.7 (76.5) |
20.4 (68.7) |
16.8 (62.2) |
14.4 (57.9) |
20.24 (68.44) |
താഴ്ന്ന റെക്കോർഡ് °C (°F) | 5.7 (42.3) |
5.8 (42.4) |
6.8 (44.2) |
11.2 (52.2) |
16.0 (60.8) |
19.7 (67.5) |
22.4 (72.3) |
21.4 (70.5) |
17.4 (63.3) |
12.0 (53.6) |
8.0 (46.4) |
7.4 (45.3) |
5.7 (42.3) |
മഴ/മഞ്ഞ് mm (inches) | 4.7 (0.185) |
56.2 (2.213) |
17.0 (0.669) |
7.8 (0.307) |
2.5 (0.098) |
0.0 (0) |
0.1 (0.004) |
0.0 (0) |
0.5 (0.02) |
0.0 (0) |
3.8 (0.15) |
15.9 (0.626) |
108.5 (4.272) |
% ആർദ്രത | 72 | 74 | 72 | 65 | 63 | 70 | 77 | 80 | 79 | 73 | 72 | 74 | 72.6 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 269.4 | 228.6 | 230.8 | 276.0 | 322.4 | 310.9 | 281.5 | 275.6 | 276.3 | 284.6 | 257.5 | 259.8 | 3,273.4 |
Source #1: NOAA (all but average maximum, 1980-1990) [5] | |||||||||||||
ഉറവിടം#2: www.world-climates.com (average maximum) [6] |
അവലംബം
[തിരുത്തുക]- ↑ Agius, Dionisius A. (2008). Classic Ships of Islam: From Mesopotamia to the Indian Ocean. Brill. p. 85. ISBN 9789004158634. Retrieved 25 June 2014.
- ↑ "Tourist Information". Port of Sohar. Archived from the original on 2012-03-22. Retrieved 2011-12-02.
- ↑ "timesofoman.com". timesofoman.com. Archived from the original on 2011-07-25. Retrieved 2011-06-12.
- ↑ Encyclopedia of Islam. "Oman". E. J. Brill (Leiden), 1913.
- ↑ "Majis Climate Normals 1980-1990". National Oceanic and Atmospheric Administration. Retrieved January 15, 2013.
- ↑ "Sohar Climate". www.world-climates.com. Archived from the original on 2016-03-04. Retrieved January 15, 2013.