സോപ് (സോഫ്റ്റ്‌വെയർ)
രൂപകൽപ്പന ചെയ്തത്: | Dave Winer, Don Box, Bob Atkinson, and Mohsen Al-Ghosein |
---|---|
വിവിധ കമ്പ്യൂട്ടറുകളിലെ വ്യത്യസ്തമായ സോഫ്റ്റ്‌വെയറുകളിൽ നിന്ന് നിന്നും ഒരാൾക്കാവശ്യമുള്ള പല വിധത്തിലുള്ള വിവരങ്ങളെല്ലാം ഒരേ സമയം നെറ്റ്വർക്കിലൂടെ സമാഹരിച്ച് ആവശ്യപ്പെടുന്ന മാതൃകയിൽ ക്രോഡീകരിച്ച് നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സങ്കേതമാണ് സോപ് (ആംഗലേയം: SOAP). സിംപിൾ ഒബ്ജെക്ട് ആക്സെസ് പ്രോട്ടോകോൾ എന്നതായിരുന്നു യഥാർത്ഥത്തിലുള്ള പൂർണ്ണനാമം.[1] പക്ഷെ, സോപ്പ് 1.2 പതിപ്പിന്റെ നിർവ്വചനപ്രകാരം സോപ്പ് ചുരുക്കെഴുത്താണെന്ന നിർവ്വചനം എടുത്തു കളഞ്ഞു. ഇത് അതിന്റെ മെസ്സേജ് ഫോർമാറ്റിനായി എക്സ്എംഎൽ(XML) ഇൻഫർമേഷൻ സെറ്റ് ഉപയോഗിക്കുന്നു, കൂടാതെ ആപ്ലിക്കേഷൻ ലെയർ പ്രോട്ടോക്കോളുകളെ ആശ്രയിക്കുന്നു, മിക്കപ്പോഴും ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫർ പ്രോട്ടോക്കോൾ (HTTP), എന്നിരുന്നാലും ചില ലെഗസി സിസ്റ്റങ്ങൾ മെസ്സേജ് നെഗോഷിയേഷനും ട്രാൻസ്മിഷനും വേണ്ടി സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോളിൽ (SMTP) ആശയവിനിമയം നടത്തുന്നു.
എക്സ്റ്റൻസിബിൾ മാർക്ക്അപ്പ് ലാംഗ്വേജ് (എക്സ്എംഎൽ) ഉപയോഗിച്ച് ആശയവിനിമയം നടത്താനും വ്യത്യസ്ത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ (വിൻഡോസ്, മാക്ഒഎസ്, ലിനക്സ് പോലുള്ളവ) പ്രവർത്തിക്കുന്ന പ്രക്രിയകൾ അഭ്യർത്ഥിക്കാൻ സോപ്(SOAP) ഡെവലപ്പർമാരെ അനുവദിക്കുന്നു. എച്ച്ടിടിപി പോലുള്ള വെബ് പ്രോട്ടോക്കോളുകൾ ഇൻസ്റ്റാൾ ചെയ്യുകയും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ, സോപ് ക്ലയന്റുകൾക്ക് വെബ് സേവനങ്ങൾ അഭ്യർത്ഥിക്കാനും പ്രോഗ്രാമിംഗ് ഭാഷയെയോ പ്ലാറ്റ്‌ഫോമുകളെയോ സ്വതന്ത്രമായി പ്രതികരണങ്ങൾ സ്വീകരിക്കാനും അനുവദിക്കുന്നു.[2]
സ്വഭാവഗുണങ്ങൾ
[തിരുത്തുക]സോപ് വെബ് സേവനങ്ങൾക്കായി ഒരു വെബ് സേവന പ്രോട്ടോക്കോൾ സ്റ്റാക്കിന്റെ മെസ്സേജ് പ്രോട്ടോക്കോൾ ലേയർ നൽകുന്നു. ഇത് മൂന്ന് ഭാഗങ്ങൾ അടങ്ങുന്ന ഒരു എക്സ്എംഎൽ അടിസ്ഥാനമാക്കിയുള്ള പ്രോട്ടോക്കോൾ ആണ്:[3]
- മെസ്സേജ് സ്ട്രക്ച്ചറും, അത് എങ്ങനെ പ്രോസസ്സ് ചെയ്യാമെന്നും നിർവചിക്കുന്ന ഒരു എൻവലപ്പ്
- ആപ്ലിക്കേഷന് വേണ്ടി നിർവചിച്ചിരിക്കുന്ന ഡാറ്റാ ടൈപ്പുകളുടെ ഇൻസ്റ്റസ് കാണിക്കുന്നതിന് വേണ്ടിയുള്ള ഒരു കൂട്ടം എൻകോഡിംഗ് നിയമങ്ങൾ
- പ്രോസീജർ കോളുകളെയും പ്രതികരണങ്ങളെയും പ്രതിനിധീകരിക്കുന്നതിനുള്ള ഒരു കൺവെൻഷൻ
ഉദാഹരണ സന്ദേശം
[തിരുത്തുക]POST /InStock HTTP/1.1
Host: www.example.org
Content-Type: application/soap+xml; charset=utf-8
Content-Length: 299
SOAPAction: "http://www.w3.org/2003/05/soap-envelope"
<?xml version="1.0"?>
<soap:Envelope xmlns:soap="http://www.w3.org/2003/05/soap-envelope">
<soap:Header>
</soap:Header>
<soap:Body>
<m:GetStockPrice xmlns:m="http://www.example.org/stock">
<m:StockName>IBM</m:StockName>
</m:GetStockPrice>
</soap:Body>
</soap:Envelope>
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഡബ്ല്യൂ3സി സോപ് താൾ
- സോപ് പതിപ്പ് 1.2 സവിശേഷതകൾ
- സോപ് പാഠശാലl Archived 2010-07-11 at the Wayback Machine
- സോപ് സന്ദേശം ജാവയിൽ Archived 2012-08-29 at the Wayback Machine