Jump to content

സോഫീ ജെർമെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഫീ ജെർമെയിൻ
മാരി-സോഫി ജെർമെയ്ൻ
ജനനം(1776-04-01)1 ഏപ്രിൽ 1776
Rue Saint-Denis, Paris, France
മരണം27 ജൂൺ 1831(1831-06-27) (പ്രായം 55)
പാരീസ്, ഫ്രാൻസ്
ദേശീയതഫ്രഞ്ച്
അറിയപ്പെടുന്നത്ഇലാസ്തികത സിദ്ധാന്തം, സംഖ്യ സിദ്ധാന്തം (e.g. Sophie Germain prime numbers)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതശാസ്ത്രജ്ഞൻ, ഭൗതികശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ
അക്കാദമിക് ഉപദേശകർകാൾ ഫ്രീഡ്രിക്ക് ഗാസ് (epistolary correspondent)
കുറിപ്പുകൾ
Other name: Auguste Antoine Le Blanc
എകോൾ പോളിടെക്നിക്കിന്റെ ചരിത്രപരമായ കെട്ടിടത്തിലേക്കുള്ള പ്രവേശനം
Carl Friedrich Gauss
Ernst Florens Friedrich Chladni
Récherches sur la théorie des surfaces élastiques, 1821
പെരെ ലാചൈസ് സെമിത്തേരിയിലെ സോഫി ജെർമെയ്‌നിന്റെ ശവക്കുഴി

ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞയും, ഭൗതികശാസ്ത്രജ്ഞയും, ഒരു തത്ത്വചിന്തകയുമായിരുന്നു സോഫീ ജെർമെയിൻ . മാതാപിതാക്കളുടെ പ്രാരംഭ എതിർപ്പും സമൂഹത്തിൽ നിന്നുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും, പിതാവിന്റെ ലൈബ്രറിയിലെ ലിയോൺഹാർഡ് യൂളർ ഉൾപ്പെടെയുള്ളവരുടെ പുസ്തകങ്ങളിൽ നിന്നും പ്രശസ്ത ഗണിതശാസ്ത്രജ്ഞരായ ലഗ്രാഞ്ച്, ലെജൻഡ്രെ, ഗൗസ് എന്നിവരുമായുള്ള കത്തിടപാടുകളിൽ നിന്നും അവർ വിദ്യാഭ്യാസം നേടി. ഇലാസ്റ്റിറ്റി സിദ്ധാന്തത്തിന്റെ തുടക്കക്കാരിലൊരാളായ സോഫീ പാരീസ് അക്കാദമി ഓഫ് സയൻസസിൽ നിന്ന് ഈ വിഷയത്തെക്കുറിച്ചുള്ള ലേഖനത്തിന് മഹത്തായ സമ്മാനം നേടി. ഫെർമാറ്റിന്റെ അവസാന സിദ്ധാന്തത്തെക്കുറിച്ചുള്ള അവരുടെ കൃതി ഗണിതശാസ്ത്രജ്ഞർക്ക് 100 വർഷത്തിനുശേഷമുള്ള ഗണിതശാസ്ത്രമുന്നേറ്റത്തിന് വഴിതെളിച്ചു. [1] സ്ത്രീയാണെന്നുള്ള മുൻവിധി കാരണം, ഗണിതശാസ്ത്രത്തിൽ നിന്ന് ഒരു തൊഴിൽ നേടാൻ അവർക്ക് കഴിഞ്ഞില്ല. പക്ഷേ ജീവിതത്തിലുടനീളം അവർ സ്വതന്ത്രമായി പ്രവർത്തിച്ചു.[2]മരണത്തിന് മുമ്പ്, അവർക്ക് ഓണററി ബിരുദം നൽകണമെന്ന് ഗൗസ് ശുപാർശ ചെയ്തിരുന്നു. പക്ഷേ അത് ഒരിക്കലും സംഭവിച്ചില്ല.[3]1831 ജൂൺ 27 ന് സ്തനാർബുദം ബാധിച്ച് അവർ മരിച്ചു. അവരുടെ ജീവിതത്തിന്റെ ശതാബ്ദിയിൽ, ഒരു തെരുവിനും, പെൺകുട്ടികൾക്കുവേണ്ടിയുള്ള ഒരു സ്കൂളിനും അവരുടെ പേർ നല്കുകയുണ്ടായി. അവരുടെ ബഹുമാനാർത്ഥം അക്കാദമി ഓഫ് സയൻസസ് സോഫി ജെർമെയ്ൻ സമ്മാനം നടപ്പിലാക്കി.

മുൻകാലജീവിതം

[തിരുത്തുക]

കുടുംബം

[തിരുത്തുക]

1776 ഏപ്രിൽ 1 ന് ഫ്രാൻസിലെ പാരീസിൽ റൂ സെയിന്റ് ഡെനിസിലെ ഒരു വീട്ടിൽ മാരി-സോഫി ജെർമെയ്ൻ ജനിച്ചു. മിക്ക സ്രോതസ്സുകളും അനുസരിച്ച്, അവരുടെ പിതാവ് ആംബ്രോയിസ്-ഫ്രാങ്കോയിസ് ഒരു ധനികനായ പട്ടു വ്യാപാരിയായിരുന്നു. [4][5][6] അദ്ദേഹം സ്വർണ്ണപ്പണിക്കാരനാണെന്ന് ചിലർ വിശ്വസിക്കുന്നു.[7]ഭരണഘടനാ അസംബ്ലിയിൽ മാറ്റം കണ്ട അദ്ദേഹം 1789-ൽ, എസ്റ്റേറ്റ്സ് ജനറലിന്റെ ബൂർഷ്വാസി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. അതിനാൽ, രാഷ്ട്രീയവും തത്ത്വചിന്തയും സംബന്ധിച്ച് സോഫിയും അച്ഛനും സുഹൃത്തുക്കളും തമ്മിൽ നിരവധി ചർച്ചകൾക്ക് സാക്ഷ്യം വഹിച്ചുവെന്ന് അനുമാനിക്കാം. തന്റെ രാഷ്ട്രീയ ജീവിതത്തിനുശേഷം ആംബ്രോയിസ്-ഫ്രാങ്കോയിസ് ഒരു ബാങ്കിന്റെ ഡയറക്ടറായി. ജീവിതത്തിലുടനീളം ജെർമെയ്‌നെ പിന്തുണയ്‌ക്കുന്നത് ഈ കുടുംബം നല്ലരീതിയിൽ തുടർന്നു.[7]മാരി-സോഫിക്ക് ഒരു അനുജത്തി ഉണ്ടായിരുന്നു. ആൻ‌ജെലിക്-ആംബ്രോയിസ്. കൂടാതെ ഒരു മൂത്ത സഹോദരി മാരി-മാഡ്‌ലൈൻ ആയിരുന്നു. അവരുടെ അമ്മയുടെ പേര് മാരി-മാഡ്‌ലൈൻ എന്നും ആയിരുന്നു. ജെർമെയ്‌ന്റെ അനന്തരവൻ അർമാൻഡ്-ജാക്ക് ലെർബെറ്റ്, മാരി-മാഡ്‌ലൈനിന്റെ മകൻ, ജെർമെയ്ൻ മരിച്ചതിനുശേഷം ചില കൃതികൾ പ്രസിദ്ധീകരിച്ചു.[5]

ഗണിതശാസ്ത്രത്തിന്റെ ആമുഖം

[തിരുത്തുക]

ജെർമെയ്ൻ 13 വയസ്സുള്ളപ്പോൾ, ബാസ്റ്റില്ലെയിൽ അകപ്പെടുകയും നഗരത്തിലെ വിപ്ലവകരമായ അന്തരീക്ഷം അവളെ അതിനകത്ത് തന്നെ ഒതുങ്ങാൻ നിർബന്ധിച്ചു. വിനോദത്തിനു പകരം അവർ പിതാവിന്റെ ലൈബ്രറിയിലേക്ക് എത്തുകയും ഇവിടെ ജെ. ഇ. മോണ്ടുക്ലയുടെ എൽ ഹിസ്റ്റോയർ ഡെസ് മാത്തമാറ്റിക്സ് കണ്ടെത്തുകയും ചെയ്തു. ആർക്കിമിഡീസിന്റെ മരണത്തെക്കുറിച്ചുള്ള കഥ അവളെ കൗതുകപ്പെടുത്തിയിരുന്നു.[5]

അക്കാലത്ത് ശുദ്ധമായ ഗണിതശാസ്ത്രത്തെ പരാമർശിക്കുന്ന ജ്യാമിതി രീതിക്ക് [5] ആർക്കിമിഡീസിനോട് അത്തരം ആകർഷണം നിലനിർത്താൻ കഴിയുമെങ്കിൽ, അത് പഠനത്തിന് അർഹമായ വിഷയമാണെന്ന് സോഫി ജെർമെയ്ൻ കരുതി.[8]അതിനാൽ, അവർ പിതാവിന്റെ ലൈബ്രറിയിലെ ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള എല്ലാ പുസ്തകങ്ങളും പരിശോധിച്ചു. അവർ ലാറ്റിൻ, ഗ്രീക്ക് ഭാഷ എന്നിവ സ്വയം പഠിച്ചിരുന്നതിനാൽ സർ ഐസക് ന്യൂട്ടൺ, ലിയോൺഹാർഡ് യൂലർ എന്നിവരുടെ കൃതികൾ വായിക്കാൻ കഴിഞ്ഞു. എറ്റിയേൻ ബെസൗട്ടിന്റെ ട്രെയ്റ്റ് ഡി അരിത്മാറ്റിക്, ജാക്വസ് ആന്റോയിൻ-ജോസഫ് കൗസിൻ എഴുതിയ ലെ കാൽക്കുൾ ഡിഫെറൻ‌ടിയൽ എന്നിവയും അവർ വായിച്ചു. പിന്നീട്, കൗസിൻ ജെർമെയ്ന്റെ വീട്ടിൽ സന്ദർശിക്കുകയും അവരുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[9]

  1. Del Centina 2008, p. 373.
  2. Case & Leggett 2005, p. 39.
  3. Mackinnon, Nick (1990). "Sophie Germain, or, Was Gauss a feminist?". The Mathematical Gazette 74 (470): 346–351, esp. p. 347.
  4. Del Centina 2005, sec. 1.
  5. 5.0 5.1 5.2 5.3 Gray 1978, p. 47.
  6. Moncrief 2002, p. 103.
  7. 7.0 7.1 Gray 2005, p. 68.
  8. Ogilvie 1990, p. 90.
  9. Gray 1978, p. 48.

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോഫീ_ജെർമെയിൻ&oldid=4138793" എന്ന താളിൽനിന്ന് ശേഖരിച്ചത്