Jump to content

സോമരസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

സോമലത എന്ന സസ്യത്തിൽ നിന്നും പ്രത്യേക ക്രിയകളിലുടെ അതിന്റെ നീരുറ്റിയെടുത്ത് നിർമ്മിക്കുന്ന പാനീയമാണ്‌ സോമം അഥവാ സോമരസം[1] (ഇംഗ്ലീഷ്: Soma, സംസ്കൃതം: सोमः, അവെസ്തൻ ഭാഷയിൽ ഹോമം അഥവാ ഹവോമ). യാഗങ്ങളിലും മറ്റും സമർപ്പിക്കപ്പെടുന്ന യാഗദ്രവ്യമാണിത്‌. ആദ്യകാല ഇന്തോ-ഇറാനിയന്മാർക്കും (ആര്യൻ), വൈദികകാല ജനങ്ങൾക്കും സൊറോസ്ട്രിയന്മാരുക്കും പിന്നീട് ഉണ്ടായ മഹത്തായ ഇറാനിയൻ ജനങ്ങൾക്കും വളരെ വിശിഷ്ടമായ ഒരു പദാർത്ഥമായിരുന്നു. സോമം. വേദങ്ങളിലും‍ അവെസ്തയിലും സോമരസത്തെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്.

ഇന്തോ ആര്യന്മാർ ഇന്ത്യയിലെത്തിയ ആദ്യകാലങ്ങളിൽത്തന്നെ, മുൻകാലങ്ങളിലുപയോഗിച്ചതിൽ നിന്നും വ്യത്യസ്തമായി മറ്റേതോ ചെടിയുപയോഗിച്ച് ഇതിന്റെ നിർമ്മാണം വ്യത്യാസപ്പെടുത്തിയിരിക്കണം. ഇറാനിലെ സൊറോസ്ട്രിയർ എഫെഡ്ര എന്ന ചെടിയാണ്‌ സോമം നിർമ്മിക്കുന്നതിനുപയോഗിക്കുന്നത്. പല ഇറാനിയൻ ഭാഷകളിലും എഫെഡ്രയെ, ഹും എന്നാണ്‌ വിളിക്കുന്നത്[1]‌. ഇന്നത്തെ തുർക്മെനിസ്താനിലെ മാർഗിയാന എന്ന പുരാവസ്തുകേന്ദ്രത്തിൽ നിന്നും എഫേഡ്രയുടെ അവശിഷ്ടങ്ങൾ അടങ്ങിയ പുരാതന മൺപാത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്[2]

വേദങ്ങളിലെ സോമത്തിന്റെ പ്രാധാന്യം

[തിരുത്തുക]

സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമർപ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്. ഈ സോമരസം നുകർന്ന് ഉന്മേഷവാനായി ഇന്ദ്രൻ, വായു [3]എന്നിവർ ഹീനന്മാർ അപഹരിച്ച തങ്ങളുടെ ഗോക്കളെ തിരിച്ചു തരണേ അഥമാ സമ്പദ് സമൃദ്ധി വരുത്തണേ എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. [4]ഋക്‌വേദ പ്രകാരം യാഗങ്ങൾ നടത്തുന്നത് അതിനാണ്. [5] സോമരസം കലർന്നാൽ വെള്ളം മധു പോലെ മത്തുളവാക്കും എന്ന് പറയുന്നു.

വേദങ്ങളിൽ പറയപ്പെടുന്ന അപൂർവ്വ സസ്യം സോമലത (Harmal) എതാണോ സംശയാസ്പദമാണ് മറ്റൊരു സാധ്യത സോമവല്ലിയാണ്. ആ സസ്യം പുഴയിലെ പാറക്കല്ലു കൊണ്ട് ഇടിച്ചു പിഴിഞ്ഞാണ് സോമരസം എടുക്കുന്നത് എന്ന് ചിലർ വിശ്വസിക്കുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്കനുസരിച്ച് ഇലകൾ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂർവ്വ സസ്യം. എന്നാൽ വിവിധയിനം ചെടികളുടേയും കൂണുകളുടേയും (Amanita muscaria) കുറ്റിച്ചെടികളുടേയും (Ephedra distachya) മറ്റും കലർപ്പാണ് ഇത് എന്ന് സിദ്ധാന്തിക്കുന്നവരുണ്ട്. സോമരസം അഗ്നിയിൽ അർപ്പിക്കാൻ താമസിച്ചാൽ കുപിതരായി ദേവന്മാർ യാഗത്തിന്റെ യജമാനനെ ഉപദ്രവിക്കും എന്നണ് വിശ്വസം. സോമരസം അർപ്പിക്കൽ സോമയാഗത്തിന്റെ നാലാം ദിവസമാണ്. യാഗശാലയിലെ രാജാവാണ് സോമലത.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 64–65. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Voglesang, Willem (2002). "5 - Archeology and the Indo Iranians". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 69. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. ഋഗ്വേദം 1:2
  4. ഉണ്ണിത്തിരി, ഡോ: എൻ.വി.പി. (1993). പ്രാചീന ഭാരതീയ ദർശനം. തിരുവനന്തപുരം: ചിന്ത പബ്ലീഷേഴ്സ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. ശങ്കരൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ. എന്റെ സ്മരണകൾ (രൺടാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
"https://ml.wikipedia.org/w/index.php?title=സോമരസം&oldid=3812276" എന്ന താളിൽനിന്ന് ശേഖരിച്ചത്