Jump to content

സോലാപ്പൂർ ഭുയീകോട്ട് കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭുയീകോട്ട് കോട്ട
ഭുയീകോട്ട് കോട്ട
Map
അടിസ്ഥാന വിവരങ്ങൾ
തരംകോട്ട
സ്ഥാനംസോലാപ്പൂർ, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ സോലാപ്പൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സോലാപൂർ ഭുയീകോട്ട് കില്ല (കോട്ട). ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള ഈ കോട്ട സോലാപ്പൂർ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം[തിരുത്തുക]

മധ്യകാലഘട്ടത്തിൽ, 14-ആം നൂറ്റാണ്ടിൽ ബാഹ്മനി രാജവംശത്തിന്റെ ഭരണകാലത്താണ് ഇത് നിർമ്മിച്ചത്. ഈ കോട്ടയിൽ തന്നെ ഔറംഗസേബ് കുറേക്കാലം ചിലവഴിച്ചിരുന്നതായി ചരിത്രം പറയുന്നു.[1] പിൽക്കാലത്ത് മറാഠകളുടെ അധീനതയിൽ ആയിരുന്ന കാലത്ത് പേഷ്വാ ബാജിറാവു രണ്ടാമൻ ഇവിടെ കുറേ നാൾ തങ്ങിയിരുന്നു.[2]

ഘടന[തിരുത്തുക]

സിദ്ധേശ്വർ തടാകത്തിന്റെ അരികിലാണ് ഈ കോട്ടയുടെ സ്ഥാനം. കരിങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ കോട്ടയുടെ മൂന്നു വശവും 30 അടി വീതിയുള്ള കിടങ്ങുണ്ട്. കോട്ടക്കുള്ളിൽ 32 തൂണുകളാൽ നിർമ്മിച്ച ഒരു കൽമണ്ഡപം, ശ്രീ കപിലസിദ്ധ മല്ലികാർജ്ജുന ക്ഷേത്രം തുടങ്ങിയ ഭാഗികമായി തകർന്ന നിരവധി നിർമ്മിതികൾ കാണാം.

അവലംബം[തിരുത്തുക]

ചിത്രശാല[തിരുത്തുക]