സോളാങ് താഴ്വര
സോളാങ് താഴ്വര | |
---|---|
ഹിമാചൽ പ്രദേശിലെ സോളാങ് താഴ്വര | |
Coordinates: 32°18′58″N 77°09′25″E / 32.316°N 77.157°E | |
State | ഹിമാചൽ പ്രദേശ് |
ജില്ല | കുളു ജില്ല |
സോളാങ് താഴ്വര ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഒരു താഴ്വരയാണ്. സോളാങ് (സമീപസ്ഥ ഗ്രാമം), നല്ലാ (ജലപ്രവാഹം) എന്നീ രണ്ട് പദങ്ങളുടെ സംയോജനത്തിൽ നിന്നാണ് സോളാങ് താഴ്വര എന്ന പേര് ഉരുത്തിരിഞ്ഞത്. ഹിമാചൽ പ്രദേശിലെ കുളു താഴ്‌വരയുടെ മുകളിലെ ഒരു പാർശ്വ താഴ്‌വരയായ ഇത് റിസോർട്ട് പട്ടണമായ മണാലിയിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി, റോഹ്താങ് പാസിലേക്കുള്ള വഴിയിൽ, വേനൽക്കാല, ശൈത്യകാല കായിക സാഹചര്യങ്ങൾക്ക് പേരുകേട്ട പ്രദേശമാണ്. പാരച്യൂട്ടിംഗ്, പാരാഗ്ലൈഡിംഗ്, സ്കേറ്റിംഗ്, സോർബിംഗ് എന്നിവയാണ് ഇവിടെ ഏറ്റവും സാധാരണയായി വാഗ്ദാനം ചെയ്യപ്പെടുന്ന കായിക വിനോദങ്ങൾ.
വിശാലമായ പച്ചപുതച്ച ചരിവുകൾക്ക് പേരുകേട്ട സോളാംഗ് താഴ്‌വര ഒരു ജനപ്രിയ സ്കീ റിസോർട്ട് എന്ന നിലയിൽ സേവനം നടത്തുന്നു. താഴ്‌വരയിലെ സമൃദ്ധമായ പുൽത്തകിടി സ്കീയിംഗ് പ്രേമികളുടെ ഒരു പ്രശസ്തമായ സ്ഥലമെന്ന ഖ്യാതി ഇതിന് നേടിക്കൊടുത്തു. മെയ് മാസത്തിൽ ആരംഭിക്കുന്ന വേനൽക്കാലത്ത് ഈ താഴ്വരയിൽ മഞ്ഞുരുകുന്നതിനേത്തുടർന്ന്, സ്കീയിംഗിന് പകരം സോർബിംഗ് (200 മീറ്റർ ഉയരത്തിലുള്ള കുന്നിൻമുകളിൽ നിന്ന് ഉരുട്ടുന്ന 2 പേർക്ക് ഇടമുള്ള ഒരു ഭീമൻ പന്ത്), പാരാഗ്ലൈഡിംഗ്, പാരച്യൂട്ടിംഗ്, കുതിരസവാരി എന്നിവ ആരംഭിക്കുന്നു.[1]
ചിത്രശാല
[തിരുത്തുക]-
സോളാങ് വാലി പവർ ഹൗസ്
-
സോളാങ് വാലി പാരാഗ്ലൈഡിംഗ് ഗ്രൗണ്ട്/റോപ്പ് വേ (28-02-2019).
അവലംബം
[തിരുത്തുക]- ↑ "Himachal US". Himachal US (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2022-03-26. Retrieved 2022-03-25.