സ്കയ്പിയൊ എന്ന നീഗ്രോ
ദൃശ്യരൂപം
ഫ്രഞ്ച് ചിത്രക്കാരനായ പോൾ സെസ്സാന്റെ പ്രസിദ്ധമായ എണ്ണ ഛായചിത്രങ്ങളിൽ ഒന്നാണ് Scipio The Negro അഥവാ സ്കപിയോ എന്ന നീഗ്രോ അടിമ.
1867ലാണ് ഇത് രചിക്കപ്പെട്ടതെന്ന് എന്ന് വിശ്വസിക്കപ്പെട്ടുവരുന്നു. Museu de Arte de São Paulo എന്ന ബ്രസീലിലെ മ്യൂസിയത്തിലാണ് ഇപ്പോഴിത് ഉള്ളത്.
ദൃഡഗാത്രനും എന്നാൽ പരക്ഷീണിതനുമായ ഒരു നീഗ്രോവംശജൻ പാതിമയക്കത്തിലെന്നപോലെ വിശ്രമിക്കുന്നതാണ് ചിത്രം. ഉരുക്കുപോലെത്തെ ശരീരത്തിൽ കീഴടങ്ങാൻ വിധിക്കപ്പെട്ട മനസ്സുമായി തളർന്നിരിക്കുന്ന മനുഷ്യനെയാണ് ഈ സെസ്സാൻ ചിത്രം വരച്ചിരിക്കുന്നത്. “പച്ചയ്ക്ക് വരച്ചിരിക്കുന്നു’’( A fragment of raw power) എന്നാണ് സെസ്സാന്റെ സമകാലീകനും ഈ ചിത്രത്തിന്റെ ആദ്യ ഉടമകളിൽ ഒരാളുമായ ക്ലോദ് മോനെ ഇതിനെപ്പറ്റി പറഞ്ഞത്.