Jump to content

സ്ക്രിപ്ചർ യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ക്രിപ്ചർ യൂണിയൻ
സ്ഥാപകൻ(ർ)ജോസയാ സ്പയേർസ്
തരംCharitable
സ്ഥാപിക്കപ്പെട്ടത്1867
ആസ്ഥാനംമെൽബോൺ, ഓസ്ട്രേലിയ - അന്താരാഷ്ട്ര ഓഫീസ്
തുടക്കംയു.കെ.
പ്രവർത്തന മേഖലലോകവ്യാപകം
120 രാജ്യങ്ങളിലായി 130നുമേൽ പ്രസ്ഥാനങ്ങൾ
പ്രധാന ശ്രദ്ധക്രിസ്തുമതം, യുവാക്കൾ[1]
വെബ്‌സൈറ്റ്Scripture Union International Website

ഒരു അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയാണ് സ്ക്രിപ്ചർ യൂണിയൻ. [2] 1867-ൽ സ്ഥാപിതമായ ഈ സംഘടന സഭാവിഭാഗവ്യത്യാസമില്ലാതെ വ്യക്തികളുടെ ആത്മികവും ഭൗതികവുമായ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ലോകമെങ്ങും ക്രൈസ്തവ സഭകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘടനയുടെ സ്ഥാപകൻ ജോസയാ സ്പയേർസാണ് . കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും ബൈബിളിന്റെ വെളിച്ചത്തിൽ ദൈവപരിജ്ഞാനത്തിൽ നന്മയിലേക്ക് നയിക്കുകയാണ് സ്ക്രിപ്ചർ യൂണിയന്റെ പ്രഖ്യാപിത ലക്ഷ്യം.

തുടക്കം

[തിരുത്തുക]

വടക്കൻ വെയിൽസിലെ ലാൻഡുഡ്‌നോ ബീച്ചിൽ 1867-ലെ ഒരു അവധിക്കാല സായാഹ്നം ചെലവഴിക്കാനെത്തിയജോസയാ സ്പയേർസ്. അവിടെ കുടുംബാംഗങ്ങളോടൊപ്പം കളിച്ചു രസിക്കുന്ന നിരവധി കുട്ടികളെ അദ്ദേഹം കണ്ടു. അവരെ ഒരുമിച്ചു കൂട്ടാൻ വേണ്ടി അദ്ദേഹം കടൽത്തീരത്തെ മണലിൽ തന്റെ വോക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് 'God is Love' എന്ന് വലുതായി എഴുതി. അത്ഭുതത്തോടെ ചുറ്റും കൂടിയ കുട്ടികൾക്ക് അദ്ദേഹം ഒരു ജോലി നൽകി- കടൽത്തീരത്തെ ഉരുളൻ കല്ലുകളും കക്കകളും ശംഖുകളും ശേഖരിച്ച് ആ എഴുതിയ വാചകത്തെ അലങ്കരിക്കുക. ഉത്സാഹത്തോടെ കുട്ടികൾ അതനുസരിച്ചു. ആ കുട്ടികളെ ഒരുമിച്ചിരുത്തി അദ്ദേഹം പാട്ടുകളിലൂടെയും കഥകളിലൂടെയും തന്റെ വിശ്വാസം അവരോട് പങ്കുവച്ചു. അത് സ്ക്രിപ്ചർ യൂണിയൻ എന്ന ലോകപ്രസിദ്ധ സംഘടനയുടെ തുടക്കമായിരുന്നു. [3] ഇൻഡ്യയുൾപ്പെടെ 130-ൽ അധികം രാജ്യങ്ങളിൽ സ്ക്രിപ്ചർ യൂണിയൻ പ്രവർത്തിക്കുന്നു. ഇൻഡ്യയിൽ ചെന്നൈ ആണ് സംഘടനയുടെ ആസ്ഥാനം. കേരളത്തിൽ സ്ക്രിപ്ചർ യൂണിയൻ ആസ്ഥാനം പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ്. മലയാളത്തിലെ ആദ്യത്തെ ബാലമാസികയായ 'നമ്മുടെ മാസിക' ഒരു സ്ക്രിപ്ചർ യൂണിയൻ പ്രസിദ്ധീകരണമാണ്.[അവലംബം ആവശ്യമാണ്]

അവലംബങ്ങൾ

[തിരുത്തുക]
  1. Scripture Union International : Aims
  2. Scripture Union International : Working Principles
  3. Pollock, John Charles (1959), The Good Seed: The story of the Children's Special Service mission and the Scripture Union, London: Hodder and Stoughton

സ്രോതസ്സുകൾ

[തിരുത്തുക]
  1. മലയാളത്തിലെ ബാലമാസികകളും കുട്ടികളുടെ ബഹുമുഖ വികാസവും (Publications for Children in Malayalam and Children's Multi-faced Development) ഗവേഷണ പ്രബന്ധം- ഡോ. പി.വി. പുരുഷോത്തമൻ- കണ്ണൂർ സർവ്വകലാശാല-2013
  2. നമ്മുടെ മാസിക ശതാബ്ദി വിശേഷാൽ പതിപ്പ് - 2011 ഫെബ്രുവരി
  3. സ്ക്രിപ്ചർ യൂണിയൻ ഇൻഡ്യ- ശതാബ്ദി സ്മരണിക- 1996

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്ക്രിപ്ചർ_യൂണിയൻ&oldid=2055865" എന്ന താളിൽനിന്ന് ശേഖരിച്ചത്