Jump to content

സ്ക്രൂഗേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിരിയാണിമാപിനിയിലെ അളവുകോലുകൾ

വളരെ ചെറിയ ദൂരം കൂടുതൽ കൃത്യതയോടെ അളക്കാനുപയോഗിക്കുന്ന ഉപകരണം. എൻജിനീയറിങ് മേഖലയിലും ഭൗതികശാസ്ത്ര - രസതന്ത്ര മേഖലയിലെ പരീക്ഷണങ്ങൾക്കും ഒഴിച്ചുകൂട്ടാനാവാത്ത ഒരു അളവുപകരണമാണ് സ്ക്രൂഗേജ് എന്നുകൂടി അറിയപ്പെടുന്ന മൈക്രോമീറ്റർ. സൂക്ഷ്മമാപിനി(പിരിയാണി മാപിനി) എന്ന് മലയാളം. ഒരു മില്ലീമീറ്ററിന്റെ നൂറിലൊന്ന് കൃത്യതയോടെ ദൂരമളക്കാൻ കഴിയുന്നവയാണ് സാധാരണ ലഭ്യമായ പിരിയാണിമാപിനികൾ..[1]

പ്രവർത്തനം

[തിരുത്തുക]

നീളം അ‌ടയാളപ്പെടുത്തിയിരിക്കുന്ന ഒരു പിരിയാണിയാണ് ഇതിന്റെ പ്രധാനഭാഗം. ഒരു പൂർണകറക്കത്തിൽ ഒരു മില്ലീമീറ്റർ മുന്നോട്ടോ പിന്നോട്ടോ പോകുന്ന രീതിയിലാണ് പിരിയാണി സജ്ജമാക്കിയിരിക്കുന്നത്. ഒരു മില്ലീമീറ്റർ പിരിയാണി മുന്നോട്ടുപോകുമ്പോൾ ഇതിനൊപ്പമുള്ള മറ്റൊരു സ്കെയിലിൽ നൂറ് ഭാഗങ്ങൾ വ്യതിയാനപ്പെടും. ഈ രണ്ട് സ്കെയിലുകളും വച്ചാണ് അളവ് എട‌ുക്കുന്നത്. വിവിധ തരത്തിലുള്ള സൂക്ഷ്മമാപിനികൾ ഇന്ന് ലഭ്യമാണ്.

അവലംബം

[തിരുത്തുക]
  1. http://physicscatalyst.com/article/practical-screw-gauge/.
"https://ml.wikipedia.org/w/index.php?title=സ്ക്രൂഗേജ്&oldid=2172515" എന്ന താളിൽനിന്ന് ശേഖരിച്ചത്