സ്ട്രുഗ കാവ്യ സായാഹ്നങ്ങൾ
Golden Wreath Awards | |
---|---|
സ്ഥലം | Struga |
രാജ്യം | Macedonia |
നൽകുന്നത് | Struga Poetry Evenings |
ആദ്യം നൽകിയത് | 1966 |
അവസാനമായി നൽകിയത് | present |
ഔദ്യോഗിക വെബ്സൈറ്റ് | www.svp.org.mk |
മാസിഡോണിയയിലെ സ്ട്രുഗയിൽ പ്രതിവർഷം നടന്ന ഒരു അന്തർദേശിയ കവിത ആഘോഷമാണ് സ്ട്രുഗ കാവ്യ സായാഹ്നങ്ങൾ .മാസിഡോണിയൻ കവികളുടെ കൂടിച്ചേരൽ എന്ന നിലയിൽ 1962ലാണ് ഇതിന്റെ ആരംഭം. സ്ട്രുഗ പട്ടണത്തിലാണ് കാവ്യോത്സവം സംഘടിപ്പിക്കുന്നത്. കാരണം ആധുനിക മാസിഡോണിയൻ കവിതയിൽ മിലാസിനോവ് സഹോദരന്മാർ എന്നറിയപ്പെടുന്ന കോൺസ്റ്റാൻന്റൺ മിലാസിനോവും സിമിറ്റാൻ മിലാസിനോവും ജനിച്ചു വളർന്നത് സ്ട്രുഗയിലാണ്.അവരുടെ ഓർമ്മയ്ക്കാണ് കാവ്യ സായാഹ്നം സമർപ്പിച്ചിരിക്കുന്നത്. കോൺസ്റ്റാൻന്റൺ മോസ്കോയിൽ പടിക്കുന്ന കാലത്ത് എഴുതിയ 'തെക്കു കിഴക്കിനെ പ്രതീക്ഷിച്ച് ' (Macedonian language: Т’га за југ, A Longing for The South) എന്ന കവിത വായിച്ചുകൊണ്ടാണ് എല്ലാ വർഷവും ആഗസ്റ്റ് 27 ന് കാവ്യോത്സവം ആരംഭിക്കുന്നത്.[1]
പ്രശസ്തി
[തിരുത്തുക]1966 മുതൽ രാജ്യാന്തര ശ്രദ്ധ നേടിയ ലോകത്തിലെ ഏറ്റവും വിപുലമായ കാവ്യോത്സവമായി സ്ട്രുഗ മാറി.1987 ൽ ഒ.എൻ.വി കുറുപ്പ് സ്ട്രുഗകാവ്യോത്സവത്തിൽ ഭാരതീയ കവിതയെ പ്രതിനിധാനം ചെയ്തു.[2] ടി.പി രാജീവനും പിൽക്കാലത്ത് പങ്കെടുത്തിട്ടുണ്ട്.