സ്ഥായി
സ്വരങ്ങളുടെ നിലയെ സ്ഥായി എന്നു പറയുന്നു. ഷഡ്ജം. ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിങ്ങനെ ഏഴുസ്വരങ്ങൾ അടങ്ങിയതാണ് ഒരു സ്ഥായി. അതായത് സ, രി, ഗ, മ, പ, ധ, നി എന്നീ ഏഴുസ്വരങ്ങളിൽ ആധാരഷഡ്ജം മുതൽ അടുത്ത നിഷാദം വരെ അനുക്രമമായുള്ള ഏഴുസ്വരങ്ങൾ ഉൾക്കൊള്ളുന്ന സ്വരശ്രംഖലയ്ക്കാണ് സ്ഥായി എന്നു പറയുന്നത്.
സാധാരണയായി 3 സ്ഥായി കളിലാണ് സംഗീതം പ്രയോഗിക്കപ്പെടുന്നത്. മന്ദ്ര സ്ഥായി ,മധ്യ സ്ഥായി, താര സ്ഥായി എന്നിവയാണ്. ഇതിൽ മന്ദ്രസ്ഥായിക്ക് കീഴ്സ്ഥായിയെന്നും, മധ്യസ്ഥായിക്ക് സമസ്ഥായിയെന്നും, താരസ്ഥായിക്ക് ഉച്ചസ്ഥായിയെന്നും മേൽസ്ഥായിയെന്നും പറയുന്നു. ഏറ്റവുമധികം ശാരീരഗുണമുള്ള ഒരാൾക്ക് പൂർണ്ണമായി 3 സ്ഥായികളിലും പാടാൻ കഴിയും. എന്നാൽ വീണ, വയലിൻ തുടങ്ങിയ വാദ്യങ്ങളിൽ മൂന്നുസ്ഥായികൾക്കുപുറമേ 'അനുമന്ത്രസ്ഥായി'കളിലും 'അതിതാരസ്ഥായി'കളിലും അനായസേന പ്രയോഗിക്കാൻ കഴിയും.[1]
എഴുതുമ്പോൾ ഒരു സ്വരത്തിനുമുകളിൽ ഒരു ബിന്ദുവുണ്ടെങ്കിൽ ആ സ്വരം താരസ്ഥായി സ്വരമാണെന്നും താഴെ ബിന്ദുവുണ്ടെങ്കിൽ ആ സ്വരം മന്ദ്ര സ്ഥായി സ്വരമാണെന്നും മുകളിലും താഴെയും ബിന്ദുവില്ലയെങ്കിൽ അത് മധ്യ സ്ഥായി സ്വരമാണെന്നും മനസ്സിലാക്കാം. ഉദാ:
- താര സ്ഥായി - സ
- മധ്യ സ്ഥായി - സ
- മന്ദ്ര സ്ഥായി - സ
രണ്ടു ബിന്ദു ഒരേ സ്വരത്തിനു മുകളിൽ വന്നാൽ അത് അതിതാര സ്ഥായി സ്വരമാണെന്നും (താര സ്ഥായിക്ക് മുകളിൽ) രണ്ടു ബിന്ദു താഴെ വന്നാൽ അനുമന്ദ്ര സ്ഥായി സ്വരമാണെന്നും (മന്ദ്ര സ്ഥായിക്ക് താഴെ) മനസ്സിലാക്കാം. ഉദാ:
- അതിതാര സ്ഥായി - സ
- അനുമന്ദ്ര സ്ഥായി - സ
മേൽപ്പറഞ്ഞ മൂന്നുസ്ഥായികളുടെയും പ്രസ്താരക്രമം:
- മന്ത്രമന്ത്രം, മന്ത്രമധ്യം, മന്ത്രതാരം
- മധ്യമന്ത്രം, മധ്യമധ്യം, മധ്യതാരം
- താരമന്ത്രം, താരമധ്യം. താരതാരം
അവലംബം
[തിരുത്തുക]- ↑ ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1