Jump to content

സ്നായുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അസ്ഥികളെ അസ്ഥികളോട് ബന്ധിപ്പിക്കുന്ന തന്തുരൂപ (ഫൈബ്രസ്) സയോജകകലയാണ് സ്നായു' അഥവാ ലിഗമെന്റ്. ആർട്ടിക്കുലാർ ലിഗമെന്റ്, ആർട്ടിക്കുലാർ ലാറുവ, ഫൈബ്രസ് ലിഗമെന്റ്, ട്രൂ ലിഗമെന്റ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. സ്നായുക്കളെക്കുറിച്ചുള്ള പഠനമാണ് ഡെസ്മോളജി.‌ ഇവയ്ക്ക് മർദ്ദവിധേയമായി സ്വയം ചുരുങ്ങുന്നതിനും നിവരുന്നതിനുമുള്ള കഴിവുണ്ട്.
പേശികളെ അസ്ഥികളുമായി യോജിപിക്കുന്നവയെ ടെൻഡൻസ് എന്നും പേസിയെ പേശിയോട് ബന്ധിപ്പിക്കുന്നവയെ ഫസിയെ എന്നും പറയുന്നു.

സ്നായുക്കളിൽ പ്രധാനമായും കൊളാജൻ മാംസ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്. കൊളോജനും വലിയുന്ന സ്വഭാവമുള്ള ഇലാസ്റ്റിനും കൊണ്ടാണ് സ്നായുക്കൽ ഉണ്ടായിരിക്കുന്നത്.[1]

അധികം സ്നായുക്കളും ഉരുണ്ട്, കയറുപോലെ നാരുകളുടെ കൂട്ടമാണ്. എന്നാൽ വയറിന്മേൽ ഉള്ളവ പരന്നവയാണ്. അവയെ എപൊന്യൂറൊസസ് എന്നു പറയുന്നു.

തരങ്ങൾ

[തിരുത്തുക]

പൊതുവിൽ സ്നായു എന്ന പേര് വിവക്ഷിക്കുന്ന രണ്ടുതരം ഭാഗങ്ങളുണ്ട്.

  • പെരിട്ടോണിയൽ സ്നായു: പെരിട്ടോണിയത്തിന്റെ ഒരു ഉൾമടക്ക്.
  • ഭ്രൂണാവശിഷ്ടസ്നായു(Fetal remnant ligament):ഭ്രൂണാവസ്ഥയിൽ അവശേഷിക്കുന്നത്.

സിനോവിയൽ സന്ധികളെ ബന്ധിപ്പിക്കുന്ന സ്നായുക്കളാണ് ക്യാപ്സുലാർ സ്നായുക്കൾ.

സ്നായുക്കൾ വലിയുകയോ പൊട്ടുകയോ ചെയ്യുമ്പോളാണ് ഉളുക്ക് എന്ന അവസ്ഥയുണ്ടാകുന്നത്. വലിയ പൊട്ടലുണ്ടായാൽ ശസ്ത്രക്രിയ ആവശ്യമായിവരും.

അവലംബം

[തിരുത്തുക]
  1. പേജ്102, All About Human Body - Addone Publishing group
"https://ml.wikipedia.org/w/index.php?title=സ്നായുക്കൾ&oldid=1799760" എന്ന താളിൽനിന്ന് ശേഖരിച്ചത്