സ്നോവി ഔൾ
സ്നോവി ഔൾ Snowy owl | |
---|---|
Male | |
Female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Strigiformes |
Family: | Strigidae |
Genus: | Bubo |
Species: | B. scandiacus
|
Binomial name | |
Bubo scandiacus | |
Breeding Non Breeding | |
Synonyms | |
Strix scandiaca Linnaeus, 1758 |
സ്നോവി ഔൾ (Snowy owl) (Bubo scandiacus) സാധാരണ മൂങ്ങ കുടുംബത്തിലെ വെളുത്ത വലിയ മൂങ്ങ ആണ്. സ്നോവി ഔൾ ആർട്ടിക്, വടക്കേ അമേരിക്ക, യൂറേഷ്യ എന്നീ മേഖലയിലെ തദ്ദേശവാസിയാണ്. ആൺപക്ഷികൾക്ക് മിക്കവാറും വെളുത്ത തൂവലുകളും പെൺപക്ഷികൾക്ക് കൂടുതലും കറുത്ത തൂവലുകളും ആണ് കാണപ്പെടുന്നത്. സ്നോവി ഔൾ കുുഞ്ഞുങ്ങൾക്ക് കറുത്ത തൂവലുകളാണ് കാണപ്പെടുന്നതെങ്കിലും പിന്നീട് വെളുത്തതൂവലുകൾ ആയി മാറുന്നു. പ്രധാനമായും കരണ്ടുതീനികൾ, വാട്ടർഫൗൾ എന്നിവയെ വേട്ടയാടുന്ന ഒരു ഗ്രൗണ്ട് നെസ്റ്ററാണ് സ്നോവി ഔൾ. മിക്ക സ്നോവി ഔൾ പകൽ ഉറങ്ങുകയും രാത്രിയിൽ വേട്ടയാടുകയും ചെയ്യുന്നു. പക്ഷേ, വേനൽക്കാലത്ത് പ്രത്യേകിച്ചും പകൽ സമയത്തും വേട്ടയാടുന്നു.
ടാക്സോണമി
[തിരുത്തുക]ലിനേയസ് യഥാർത്ഥത്തിൽ വിവരിക്കുന്ന പക്ഷി വർഗ്ഗങ്ങളിൽ ആദ്യമായി വിവരിച്ചിട്ടുള്ള പല ജീവജാലങ്ങളിൽ ഒന്നാണ് സ്നോവി ഔൾ. 1758-ലെ 'സിസ്റ്റം നാച്യുറ' പത്താമത് എഡിഷനിൽ അതിന് സ്ട്രിക്സ് സ്കാൻഡിയാസിയ എന്ന ദ്വിനാമം നൽകി.[2] ജീനസ് നാമം ബുബോ എന്നത് യൂറേഷ്യൻ ഈഗിൾ-ഔളിന്റെ ലാറ്റിനും സ്കാൻഡിനേവിയയുടെ പുതിയ ലാറ്റിൻ വാക്ക് സ്കാൻഡിയാക എന്നാണ്.[3]
അടുത്തിടെ വരെ സ്നോവി ഔൾ ഒരു പ്രത്യേക ജീനസ് വിഭാഗത്തിൽപ്പെട്ട (Nyctea scandiaca) ഏക അംഗമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ mtDNA സൈറ്റോക്രോം ബി സീക്വൻസ് ഡാറ്റ (ഓൾസെൻ, 2002) എന്നിവ ബുബോ ജനുസ്സിലെ ഹോർണെഡ് ഔളുകളുമായി വളരെ അടുത്ത ബന്ധമാണ് കാണിക്കുന്നത്. എന്നിരുന്നാലും ചില അധികാരികൾ ഈ വർഗ്ഗീകരണത്തെ കുറിച്ച് തർക്കിക്കുന്നു. ഇപ്പോൾ Nyctea യ്ക്കാണ് മുൻഗണന നൽകുന്നത്.[4]
വിവരണം
[തിരുത്തുക]യെല്ലോ-ഐഡ്, ബ്ലാക്ക്-ബീക്ക്ഡ് വൈറ്റ് ബേർഡ് എന്നിവയെ വളരെവേഗത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു. ഇതിന് 52–71 സെ.മീ (1.71–2.33 അടി) നീളവും 125–150 സെ.മീ (4.10–4.92 അടി) ചിറകുവിസ്താരവും 1.6- തൊട്ട് 3 കി.ഗ്രാം (56- തൊട്ട് 106 oz) ഭാരവും കാണപ്പെടുന്നു. വന്യയിനത്തിന്റെ ശരാശരി ആയുസ്സ് പത്ത് വർഷമാണ്.[5] വടക്കേ അമേരിക്കയിലെ മൂങ്ങകളിൽ ഏറ്റവും വലുതാണ് ഇത്. ശരാശരി ഭാരമുള്ള ഏറ്റവും വലിയ സ്പീഷീസ് കൂടിയാണിത്. മുതിർന്ന ആൺപക്ഷി ശുദ്ധമായി വെളുത്തതാണ്. എന്നാൽ പെൺപക്ഷികൾക്ക് ഇരുണ്ട പാടുകൾ കാണപ്പെടുന്നു.
സ്നോവി ഔൾ ശബ്ദം വ്യത്യസ്തമാണ്, എന്നാൽ അലാറം പോലുള്ള ശബ്ദം കേട്ടാൽ കുരയ്ക്കുന്നതുപോലെ തോന്നും. "ക്രെക്-ക്രെക്ക്" എന്ന ശബ്ദം ആൺപക്ഷിക്കും; പൈ-പൈ അല്ലെങ്കിൽ പ്രെക്ക്-പ്രെക്ക് എന്ന മൃദുലമായ ശബ്ദം പെൺപക്ഷിക്കും കാണാം.
വിതരണം, ആവാസവ്യവസ്ഥ
[തിരുത്തുക]സാധാരണയായി സ്നോവി ഔളിനെ വടക്കൻ ധ്രുവലയത്തിൽ കാണപ്പെടുന്നു.
പെരുമാറ്റം
[തിരുത്തുക]പ്രജനനം
[തിരുത്തുക]വേട്ടയും ഭക്ഷണവും
[തിരുത്തുക]പ്രകൃതി ഭീഷണി
[തിരുത്തുക]സങ്കരയിനം
[തിരുത്തുക]സംരക്ഷണം
[തിരുത്തുക]ജനകീയ സംസ്ക്കാരത്തിൽ
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
Snowy owl carries its kill, an American black duck in Biddeford Pool, Maine, at low tide.
-
Egg, Collection Museum Wiesbaden
-
Snowy owl on the floor
-
About to land
-
The snowy owl blends in well with its snowy surroundings
അവലംബം
[തിരുത്തുക]- ↑ " Bubo scandiacus". IUCN Red List of Threatened Species. 2017. IUCN: e.T22689055A119342767. 2017. Retrieved 10 ഡിസംബർ 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ Linnaeus, Carl (1758). Systema Naturae per Regna Tria Naturae, Secundum Classes, Ordines, Genera, Species, cum Characteribus, Differentiis, Synonymis, Locis. Tomus I. Editio decima, reformata (in Latin). Holmiae: (Laurentii Salvii). p. 92.
{{cite book}}
: CS1 maint: unrecognized language (link) - ↑ Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. pp. 179, 349. ISBN 978-1-4081-2501-4.
- ↑ Potapov, Eugene; Sale, Richard (2013). The Snowy Owl. T&APoyser. ISBN 978-0713688177.
{{cite book}}
: Unknown parameter|lastauthoramp=
ignored (|name-list-style=
suggested) (help) - ↑ National Geographic Society. "Snowy Owl" Archived 2007-06-14 at the Wayback Machine..
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Free Video About Snowy Owls Archived 2008-07-24 at the Wayback Machine.
- Snowy owl increasingly casting its spell over North American skies (Jan. 2015), The Guardian
- Snowy Owl Species Account—Cornell Lab of Ornithology
- Snowy Owl – Nyctea scandiaca—USGS Patuxent Bird Identification InfoCenter
- {{{2}}} on Avibase
- Snowy Owl videos, photos, and sounds at the Internet Bird Collection
- Snowy Owl photo gallery at VIREO (Drexel University)