സ്മിനു സിജോ
സ്മിനു സിജോ | |
---|---|
ജനനം | തൃക്കൊടിത്താനം, ചങ്ങനാശേരി, കോട്ടയം ജില്ല | 31 മേയ് 1979
തൊഴിൽ | മലയാള ചലച്ചിത്ര അഭിനേത്രി |
സജീവ കാലം | 2018-തുടരുന്നു |
ജീവിതപങ്കാളി(കൾ) | സിജോ |
കുട്ടികൾ | 2 |
സ്പോർട്ട്സിൽ നിന്ന് വെള്ളിത്തിരയിലെത്തിയ കോട്ടയം ജില്ലയിൽ നിന്നുള്ള മലയാള ചലച്ചിത്ര അഭിനേത്രിയാണ് സ്മിനു സിജോ.(ജനനം: 31 മെയ് 1979)[1] 2016-ൽ റിലീസായ സ്കൂൾ ബസ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ സ്മിനു നായാട്ട്, ഓപ്പറേഷൻ ജാവ, ദി പ്രീസ്റ്റ്, ജോ & ജോ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ സജീവ സാന്നിധ്യമായി.[2][3][4][5][6][7][8]
ജീവിതരേഖ
[തിരുത്തുക]കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിലെ തൃക്കൊടിത്താനത്ത് ദേവസ്യ ജോസഫിൻ്റെയും ലാലിയമ്മയുടേയും മകളായി 1979 മെയ് 31ന് ജനനം. ഷൈനു, ഷിനു, ഷാൻ എന്നിവർ സഹോദരങ്ങളാണ്. പായിപ്പാട് സെൻറ് ജോസഫ് സ്കൂളിൽ പഠിക്കുമ്പോൾ പാഠ്യേതര വിഷയങ്ങളിൽ മികവ് പ്രകടിപ്പിച്ച സ്മിനു സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ ടീമിലംഗമായിരുന്നു. ഷോട്ട്പുട്ട്, ജാവലിൻ ത്രോ എന്നീ മത്സരങ്ങളിലും പങ്കെടുത്തു. ജമ്മു & കാശ്മീർ, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വച്ച് നടന്ന അന്തർ സംസ്ഥാന കായിക മീറ്റിൽ സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചു. തുടർച്ചയായി നാല് വർഷം കായിക മത്സരങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സ്മിനു പിന്നീട് കായിക രംഗം വിട്ടു.[9]
2016-ൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്കൂൾ ബസ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷമവതരിപ്പിച്ചാണ് സിനിമയിലെത്തിയത്. 2018-ലെ ഞാൻ പ്രകാശൻ എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 2019-ൽ റിലീസായ കെട്ടിയോളാണ് എൻ്റെ മാലാഖ എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷക പ്രശംസ നേടി. നായാട്ട്, ദി പ്രീസ്റ്റ്, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ സജീവമായി.[10]
സ്വകാര്യ ജീവിതം
[തിരുത്തുക]- ഭർത്താവ് : സിജോ
- മക്കൾ :
- സാന്ദ്ര
- സെബിൻ
അഭിനയിച്ച സിനിമകൾ
[തിരുത്തുക]വർഷം | ചിത്രം | കഥാപാത്രം |
---|---|---|
2016 | സ്കൂൾ ബസ് [11][12][13][14] | |
2018 | ഞാൻ പ്രകാശൻ | ഗോപാൽജിയുടെ ഭാര്യ |
2019 | കെട്ടിയോളാണ് എൻ്റെ മാലാഖ | അന്ന |
വിശുദ്ധ പുസ്തകം | ||
2021 | യുവം | നഴ്സ് |
നായാട്ട് | മണിയൻറെ ഭാര്യ | |
ഭ്രമം | മാർത്ത | |
ഓപ്പറേഷൻ ജാവ | ആൻ്റണിയുടെ അമ്മ | |
ദി പ്രീസ്റ്റ് | ഷീല | |
Tസുനാമി | ||
2022 | ഫ്രീഡം ഫൈറ്റ് | |
ആറാട്ട് | ദാമോദരന്റെ ഭാര്യ | |
മെമ്പർ രമേശൻ ഒൻപതാം വാർഡ് | ||
സിബിഐ 5: ദ ബ്രെയിൻ | മുതുകോയയുടെ സഹോദരി | |
ജോ & ജോ | ലില്ലിക്കുട്ടി പാലത്തറ | |
ഫോർ | ||
ഹെവൻ | CPO ബിനിമോൾ | |
പ്രകാശൻ പറക്കട്ടെ | ||
പ്രിയൻ ഓട്ടത്തിലാണ് | വനിത | |
സുന്ദരി ഗാർഡൻസ് | അന്നമ്മച്ചി | |
ലൂയീസ് | ||
1744 വൈറ്റ് ആൾട്ടോ | ||
ഷെഫീക്കിൻ്റെ സന്തോഷം | ||
സൗദി വെള്ളക്കാ | ||
2023 | തേര് | |
ഖാലി പേഴ്സ് | വിജയ് യുടെ അമ്മ | |
ജാനകി ജാനെ | സത്യഭാമ | |
നീരജ | ||
വാതിൽ | ||
ശേഷം മൈക്കിൽ ഫാത്തിമ | ബീന ജോണി | |
മഹാറാണി | ||
വോയ്സ് ഓഫ് സത്യനാഥൻ | ത്രേസ്യകുട്ടി | |
റാഹേൽ മകൻ കോര | ||
2024 | വിവേകാനന്ദൻ വൈറലാണ് | CPO മേഴ്സി |
തുണ്ട് | ||
തങ്കമണി | ||
വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി | ||
ഇടിയൻ ചന്തു | ||
വാഴ | ||
ഗുമസ്തൻ | ||
ഓശാന | ||
ഒരു അന്വേഷണത്തിൻ്റെ തുടക്കം |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-12-29. Retrieved 2022-12-29.
- ↑ https://m3db.com/sminu-sijo
- ↑ https://m.vanitha.in/celluloid/movies/sminu-sijo-actress-special-interview.html
- ↑ https://www.malayalilife.com/cinema/Actress-sminu-sijo-words-about-family-life-19143.html
- ↑ https://malayalam.indiatoday.in/india-today-special/photo/actress-sminu-sijo-onam-interview-444454-2022-09-07
- ↑ https://www.manoramaonline.com/movies/movie-news/2022/09/14/actress-sminu-sijo-about-sreenivasans-health-latest-photos.html
- ↑ http://onlookersmedia.com/latest-news/actress-sminu-sijo-reveals-working-experience-with-mammootty/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-12-29. Retrieved 2022-12-29.
- ↑ https://www.eastcoastdaily.com/2023/04/22/sminu-sijo-brother-shan-passed-away.html
- ↑ https://www.manoramaonline.com/movies/interview/2023/05/16/exclusive-chat-with-sminu-sijo.amp.html
- ↑ https://m-malayalam.webdunia.com/article/celebrity-interview-in-malayalam/actress-sminu-sijo-interview-121052400024_1.html
- ↑ https://www.mathrubhumi.com/movies-music/news/actress-sminu-sijo-visited-actor-director-sreenivasan-at-his-home-1.7872219
- ↑ https://www.malayalachalachithram.com/movieslist.php?tot=14&a=14958&p=2
- ↑ https://m.imdb.com/name/nm10358445/