സ്റ്റാക്ക് എക്സ്ചേഞ്ച്
വിഭാഗം | ചോദ്യോത്തര വെബ്സൈറ്റ് |
---|---|
ഉടമസ്ഥൻ(ർ) | സ്റ്റാക്ക് എക്സ്ചേഞ്ച് Inc.[1] |
സൃഷ്ടാവ്(ക്കൾ) | ജെഫ് അറ്റ്വുഡ്, ജോയൽ സ്‌പോൾസ്‌കി |
യുആർഎൽ | stackexchange |
അലക്സ റാങ്ക് | 144 (April 1, 2017)—ലെ കണക്കുപ്രകാരം[update] |
വാണിജ്യപരം | അതെ |
അംഗത്വം | വേണം |
ആരംഭിച്ചത് | സെപ്റ്റംബർ 2009 (relaunched in January 2011) |
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം | ക്രീയേറ്റീവ് കോമൺസ് ലൈസൻസ് 3.0[2] |
സ്റ്റാക്ക് എക്സ്ചേഞ്ച് എന്നത് വിവിധ മേഖലയിലുള്ള വിഷയങ്ങൾക്കായുള്ള ഒരുകൂട്ടം ചോദ്യോത്തര വെബ്സൈറ്റുകളുടെ ഒരു ശൃംഖലയാണ്. ഒരു വെബ്സൈറ്റ് ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഉപയോക്താവിന് ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അനുസൃതമായി അവാർഡ് ലഭിക്കുന്ന പ്രക്രിയയും ഇതിലുണ്ട്. കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ട സ്റ്റാക്ക് ഓവർഫ്ലോയാണ് പ്രധാനപ്പെട്ട സൈറ്റ്. മറ്റ് വെബ്സൈറ്റുകളും ഇതേ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വയംനിയന്ത്രണ സംവിധാനമാണ് ഇതിനുള്ളത്.[3] 2017 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം, സ്റ്റാക്ക് ഓവർഫ്ലോ, സൂപ്പർ യൂസർ, ആസ്ക് ഉബുണ്ടു എന്നീ വെബ്സൈറ്റുകളാണ് ഏറ്റവും ജനകീയം. [4] ഉപയോക്താക്കളുടെ സംഭാവനകൾക്കെല്ലാം ക്രീയേറ്റീവ് കോമൺസ് ലൈസൻസാണുള്ളത്. [2]
ചരിത്രം
[തിരുത്തുക]2008-ൽ ജെഫ് അറ്റ്വുഡ്, ജോയൽ സ്‌പോൾസ്‌കി എന്നിവർ ചേർന്ന് എക്സ്പേർട്സ്-എക്സ്ചേഞ്ച് എന്ന പ്രോഗ്രാമിങ് ചോദ്യോത്തര വെബ്‌സൈറ്റിന് ബദലായി സ്റ്റാക്ക് ഓവർഫ്ലോ സൃഷ്ടിച്ചു . 2009-ൽ സ്റ്റാക് ഓവർഫ്ലോ മാതൃകയിൽ അവർ മറ്റ് സൈറ്റുകൾ ആരംഭിച്ചു: സെർവർ പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള സെർവർ ഫോൾട്ട്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ സംബന്ധമായ പവർ യൂസർ എന്നിവയാണ് അവ.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Legal". Stack Overflow. Stack Exchange. 2010-06-08. Retrieved 2012-01-02.
- ↑ 2.0 2.1 "Attribution Required « Blog – Stack Exchange". blog.stackoverflow.com. Retrieved 2015-02-14.
- ↑ Atwood, Jeff (May 17, 2009). "A Theory of Moderation". Stack Exchange Blog. Retrieved December 16, 2012.
- ↑ "All Sites - Stack Exchange". stackexchange.com (in ഇംഗ്ലീഷ്). Retrieved 2017-04-01.