Jump to content

സ്റ്റിൽ ലൈഫ് വിത് സ്‌ട്രോ ഹാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റിൽ ലൈഫ് വിത് സ്‌ട്രോ ഹാറ്റ്
കലാകാരൻവിൻസന്റ് വാൻഗോഗ്
വർഷംc. late November - mid-December 1881-1885
Catalogue
തരംoil on paper mounted on canvas
അളവുകൾ36.8 cm × 53.3 cm (14.5 ഇഞ്ച് × 21.0 ഇഞ്ച്)
സ്ഥാനംKröller-Müller Museum, Otterlo, Netherlands

1881 നവംബർ അവസാനത്തോടെയൊ ഡിസംബർ മധ്യത്തിലോ[1] അല്ലെങ്കിൽ ഒരുപക്ഷേ 1885-ൽ ന്യൂനെൻ പട്ടണത്തിലായിരിക്കുമ്പോൾ [2] വിൻസെന്റ് വാൻഗോഗ് വരച്ച ചിത്രമാണ് സ്റ്റിൽ ലൈഫ് വിത് യെല്ലോ സ്‌ട്രോ ഹാറ്റ് എന്നും സ്റ്റിൽ ലൈഫ് വിത് ഹാറ്റ് ആന്റ് പൈപ്പ് എന്നും അറിയപ്പെടുന്ന സ്റ്റിൽ ലൈഫ് വിത് സ്‌ട്രോ ഹാറ്റ് (സ്റ്റിൽലെബെൻ മിറ്റ് ജെൽബെം സ്‌ട്രോഹട്ട്).

ന്യൂനനിൽ വാൻ ഗോഗ്

[തിരുത്തുക]

1884 നവംബറിൽ വാൻ ഗോഗ്, ന്യൂനനിനടുത്തുള്ള ഒരു വലിയ പട്ടണമായ ഐൻഡ്‌ഹോവനിൽ നിന്നുള്ള ചില സുഹൃത്തുക്കളെ നിർജീവ വസ്തുക്കളെ എണ്ണച്ചായത്തിൽ വരയ്ക്കാൻ പഠിപ്പിച്ചു. വാൻ ഗോഗ് തന്റെ ആവേശത്തിൽ കുപ്പികൾ, പാത്രങ്ങൾ, മൺപാത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവയുടെ നിശ്ചല ചിത്രങ്ങളുടെ ഒരു പരമ്പര സൃഷ്ടിച്ചു.[3] ഈ കാലയളവിൽ സ്‌റ്റിൽ ലൈഫ് വിത് സ്‌ട്രോ ഹാറ്റ് ന്യൂനെനിൽ വച്ച് വരച്ചു. പെയിന്റിംഗുകൾ വിൽക്കാൻ പ്രയാസമാണെന്ന് അദ്ദേഹം എഴുതി. എന്നാൽ പരിശ്രമം വിലപ്പെട്ടതായി കരുതിയ അദ്ദേഹം ശീതകാലം മുഴുവൻ നിശ്ചല രചനകൾ വരച്ചു.[2]

ചിത്രം

[തിരുത്തുക]

സ്റ്റിൽ ലൈഫ് വിത് യെല്ലോ സ്‌ട്രോ ഹാറ്റ് ഈ കാലഘട്ടത്തിലെ മറ്റൊരു ചിത്രമായ Still-life with Earthen Pot and Clogs നിരൂപകരും എഴുത്തുകാരും അവരുടെ സാങ്കേതിക വൈദഗ്ധ്യത്തിന് കണക്കാക്കുന്നു. മിനുസമാർന്നതും സൂക്ഷ്മവുമായ ബ്രഷ് വർക്കുകളും നിറങ്ങളുടെ മികച്ച ഷേഡിംഗും ഈ രണ്ടു ചിത്രത്തിന്റെയും സവിശേഷതയാണ്.[4] ന്യൂനനിലെ രണ്ട് വർഷത്തെ താമസത്തിനിടയിൽ അദ്ദേഹം നിരവധി ഡ്രോയിംഗുകളും വാട്ടർ കളറുകളും 200 ഓളം ഓയിൽ പെയിന്റിംഗുകളും പൂർത്തിയാക്കി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പാലറ്റിൽ പ്രധാനമായും ഇരുണ്ട നിറങ്ങൾ അടങ്ങിയിരുന്നു. പ്രത്യേകിച്ച് ഇരുണ്ട തവിട്ട്, കൂടാതെ അദ്ദേഹത്തിന്റെ പിൽക്കാലത്തെ ഏറ്റവും അറിയപ്പെടുന്ന സൃഷ്ടിയെ വേർതിരിക്കുന്ന ഉജ്ജ്വലമായ നിറം വികസിപ്പിച്ചെടുക്കുന്നതിന്റെ ലക്ഷണമൊന്നും അദ്ദേഹം കാണിച്ചില്ല. പാരീസിൽ തന്റെ ചിത്രങ്ങൾ വിൽക്കാൻ തിയോ വേണ്ടത്ര പരിശ്രമം നടത്തുന്നില്ലെന്ന് പരാതിപ്പെട്ടപ്പോൾ, അവ വളരെ ഇരുണ്ടതാണെന്നും ഇപ്പോഴത്തെ ശോഭയുള്ള ഇംപ്രഷനിസ്റ്റ് ചിത്രങ്ങളുടെ ശൈലിയുമായി പൊരുത്തപ്പെടുന്നില്ലെന്നും തിയോ മറുപടി നൽകി.[5]

നെതർലാൻഡ്‌സിലെ ഒട്ടർലോയിലെ ക്രോളർ-മുള്ളർ മ്യൂസിയം ശേഖരത്തിന്റെ ഭാഗമാണ് ഈ ചിത്രം[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Still Life with Straw Hat". Kröller-Müller Museum. Archived from the original on 2012-03-09. Retrieved 20 March 2011.
  2. 2.0 2.1 Barr, A (1966) [1935]. Vincent van Gogh. New York: The Museum of Modern Art. p. 58. ISBN 0-7146-2039-4.
  3. Nordenfalk, C (1953). The Life and Work of Van Gogh. New York: Philosophical Library. pp. 83–84.
  4. Hulsker, J (1980). The Complete Van Gogh. Oxford: Phaidon. pp. 196–205. ISBN 0-7148-2028-8.
  5. Tralbaut, M (1981) [1969]. Vincent van Gogh, le mal aimé. Edita, Lausanne (French) & Macmillan, London 1969 (English); reissued by Macmillan, 1974 and Alpine Fine Art Collections, 1981. pp. 123–160. ISBN 0-933516-31-2.