Jump to content

സ്റ്റെല ഇനേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റെല ഇനേവ
സ്റ്റെല ഇനേവ
Medal record
Paralympic athletics
Representing  ബൾഗേറിയ
Paralympic Games
Silver medal – second place 2008 Beijing Discus Throw - F57-58
Silver medal – second place 2012 London Discus Throw - F57-58
IPC World Championships
Silver medal – second place 2015 Doha Discus - F57
European Championships
Gold medal – first place 2012 Stadskanaal Shot put - F57/58
Gold medal – first place 2014 Swansea Shot put - T57
Gold medal – first place 2014 Swansea Discus - T57

ബൾഗേറിയൻ പാരാലിമ്പിക്‌സ് കായിക താരമാണ് സ്റ്റെല ഇനേവ (Stela Eneva (ബൾഗേറിയൻ: Стела Енева). പ്രധാനമായും എറിയലുമായി ബന്ധപ്പെട്ട കായിക മത്സര ഇനങ്ങളിലാണ് ഇവർ പങ്കെടുക്കുന്നത്.[1] 2004ൽ ഗ്രീസിലെ ഏതൻസിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ പങ്കെടുത്തു. എഫ് 42-46 വിഭാഗം ഡിസ്‌കസ് ത്രോയിലും ഷോട്ട് പുട്ട്, ജാവലിൻ ത്രോ എന്നീ ഇനങ്ങളിലും മത്സരിച്ചെങ്കിലും മെഡലുകൾ ഒന്നും നേടാനായില്ല. 2008ൽ ചൈനയിലെ ബീജിങ്ങിൽ നടന്ന സമ്മർ പാരാലിമ്പിക്‌സിൽ മത്സരിച്ചു. ഈ മത്സരത്തിൽ വനിതകളുടെ എഫ് 57-58 വിഭാഗം ഡിസ്‌കസ് ത്രോയിൽ വെള്ളി മെഡൽ നേടി. ഷോട്ട് പുട്ടിലും മത്സരിച്ചെങ്കിലും മെഡലുകൾ നേടാനായില്ല. 2012 ലണ്ടനിൽ നടന്ന പാരാലിമ്പിക്‌സിൽ എഫ് 57-58 വിഭാഗം ഡിസ്‌കസ് ത്രോയിലും വെള്ളി മെഡൽ കരസ്ഥമാക്കി.

അവലംബം

[തിരുത്തുക]
  1. "Eneva, Stela". IPC. Archived from the original on 2016-06-02. Retrieved 15 March 2015.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്റ്റെല_ഇനേവ&oldid=3896640" എന്ന താളിൽനിന്ന് ശേഖരിച്ചത്