സ്വലാത്തുകൾ
ഇസ്ലാമിൽ പ്രവാചകന്മാരുടെയും പ്രധാനപ്പെട്ട മലക്കുകളുടെയും പേര് കേൾക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥനകളെ സ്വലാത്തുകൾ എന്ന് അറിയപ്പെടുന്നു. രണ്ട് തരത്തിലുള്ള സ്വലാത്തുകളാണ് പ്രധാനമായും നിലവിലുള്ളത്.
അലൈഹിസ്സലാം
[തിരുത്തുക]മുഹമ്മദ് ഒഴികെയുള്ള പ്രവാചകന്മാരുടെയും പ്രധാനപ്പെട്ട മലക്കുകളുടെയും നാമത്തോട് കൂടെ "അലൈഹിസ്സലാം": (അറബി: :ar:عليه السلام ʿalayhi s-salām - A.S.) അഥവാ താങ്കളിൽ സമാധാനമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എഴുതുമ്പോൾ ഇതിനെ ചുരുക്കി (അ) എന്ന് മലയാളത്തിലും (A.S.) എന്ന് ഇംഗ്ലീഷിലും നാമങ്ങൾക്ക് ശേഷം ഉപയോഗിക്കുന്നു. ഉദാഹരണം ഇബ്റാഹിം നബി (അ), Jibrii(A.S) എന്നിവ.
സ്വല്ലല്ലാഹു അലൈഹി വസല്ലം
[തിരുത്തുക]മുഹമ്മദ് നബിയുടെ പേരിനോടൊപ്പം "സ്വല്ലല്ലാഹു അലൈഹി വസല്ലം": (അറബി: صلى الله عليه وسلم ṣall Allāhu ʿalay-hi wa-sallam) - അഥവാ ദൈവം താങ്കൾക്ക് പ്രതാപവും സമാധാനവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.[1] എഴുതുമ്പോൾ ഇതിനെ ചുരുക്കി (സ) എന്ന് മലയാളത്തിലും (S.A.W അല്ലെങ്കിൽ PBUH) എന്ന് ഇംഗ്ലീഷിലും നാമത്തിന് ശേഷം ഉപയോഗിക്കുന്നു.
യൂനികോഡ്
[തിരുത്തുക]ﷺ
മറ്റുള്ളവ
[തിരുത്തുക]മുകളിൽ സൂചിപ്പിച്ചവ കൂടാതെ സ്വല്ലല്ലാഹു അലൈഹി വ ആലിഹി (ദൈവം താങ്കൾക്കും കുടുംബത്തിനും പ്രതാപം നൽകട്ടെ), തുടങ്ങി നിരവധി രൂപങ്ങളിൽ ഉപയോഗിക്കപ്പെടുന്നു.
ഖുർആൻ അധ്യായം 33, സൂക്തം 56 ൽ പറയുന്നു.
തീർച്ചയായും അല്ലാഹുവും അവൻറെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങൾ അദ്ദേഹത്തിൻറെ മേൽ ( അല്ലാഹുവിൻറെ ) കാരുണ്യവും ശാന്തിയുമുണ്ടാകാൻ പ്രാർത്ഥിക്കുക.[2]
അബൂ ഹുറൈറ റിപ്പോർട്ട് ചെയ്ത ഹദീഥ്:
അല്ലാഹുവിന്റെ ദൂതൻ (മുഹമ്മദ്) പറഞ്ഞു: "ആരെങ്കിലും എന്റെ പേരിൽ സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു പത്ത് നന്മകൾ അവന് ചൊരിയും"
ചിത്രശാല
[തിരുത്തുക]-
സ്വല്ലല്ലാഹു അലൈഹി വസല്ലം എന്ന് അറബി കലിഗ്രഫിയിൽ
-
സ്വല്ലല്ലാഹു അലൈഹി വസല്ലം എന്ന് അറബി കലിഗ്രഫിയിൽ
-
മുഹമ്മദ് എന്ന് അറബി കലിഗ്രഫിയിൽ
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ ഡിക്ഷണറി ഓഫ് ഇസ്ലാം|പേജ് 101തോമസ് പാട്രിക് ഹ്യൂസ്
- ↑ സൂറ അഹ്സാബ്, സൂക്തം 56