Jump to content

സ്വാൻ ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Svans
Svan: შვანარ shvanar
Georgian: სვანი svani
Distribution of the Svan language in relation to other Kartvelian (South Caucasian) languages.
Total population
c. 14,000[1]–30,000[2]
Regions with significant populations
 Georgia14,000[1]–30,000[2]
 റഷ്യ45 (2010)[3]
Languages
Svan, Georgian
Religion
Predominantly Eastern Orthodox Christianity
(Georgian Orthodox Church)

ജോർജിയൻ ജനങ്ങളിലെ ഒരു വംശീയ ഉപവിഭാഗമാണ് സ്വാൻ ജനങ്ങൾ - Svan people.[4][5][6][7][8][9][10] വടക്കുപടിഞ്ഞാറൻ ജോർജിയയിലെ സ്വനേതി മേഖലയിലാണ് ഇവർ കൂടുതലായി താമസിക്കുന്നത്. സ്വാൻ ജനത സംസാരിക്കുന്നത് സ്വാൻ ഭാഷയാണ്. ഇവരിൽ ഭൂരിഭാഗം ജനങ്ങളും ജോർജിയൻ ഭാഷയും സംസാരിക്കുന്നുണ്ട്. ഈ രണ്ടും ഭാഷയും കാർട്‌വേലിയൻ - സൗത്ത് കൊക്കേഷ്യൻ ഭാഷാ കുടുംബത്തിൽ ഉൾപ്പെട്ടതാണ്. 1930ന് മുൻപുള്ള സോവിയറ്റ് സെൻസസിൽ സ്വാൻ ജനതയെ വംശീയ വിഭാഗമായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.[11] മുഷുവൻ എന്നാണ് സ്വാൻ ജനങ്ങൾ സ്വയം വിശേഷിപ്പിക്കുന്നത്. പുരാതന എഴുത്തുക്കാരിൽ മിക്കവരും ഇങ്ങനെയാണ് പ്രതിപാദിച്ചിരുന്നത്.[12]

ചരിത്രം

[തിരുത്തുക]

ഗ്രീക്ക് ഭൂഗോളശാസ്ത്രജ്ഞനായ സ്ട്രാബോ സ്വാൻസ് ജനങ്ങളെ സന്നി എന്ന പേരിലാണ് പരാമർശിക്കുന്നത്. റഷ്യൻ സാമ്രാജ്യവും ആദ്യകാല സോവിയറ്റ് യൂനിയനും സ്വാൻ ജനങ്ങളെയും മറ്റൊരു വംശീയ വിഭാഗമായ മിൻഗ്രേലിയൻസിനേയും അവരുടെ സ്വന്തം സെൻസസ് വിഭാഗമായിട്ടായിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ 1930കൾക്ക് ശേഷം ജോർജിയൻസ് എന്ന വിശാലമായ വിഭാഗത്തിൽ ഇവരെ ഉൾപ്പെടുത്തി. ഇവർ ജോർജിയൻ ഓർതഡോക്‌സ് ക്രിസ്ത്യൻ മതവിഭാഗമാണ്. നാലാം നൂറ്റാണ്ടുമുതൽ ആറാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലാണ് ഇവർ ക്രിസ്റ്റിയൻ വൽകരിക്കപ്പെടുന്നത്. അതിനാൽ, ചിലർ ഇപ്പോഴും ക്രിസ്തു മതത്തിന് മുൻപുള്ള വിശ്വാസം വെച്ചുപുലർത്തുന്നുണ്ട്. സ്വാൻ ജനങ്ങൾ രക്ത പ്രതികാരമടക്കമുള്ള അവരുടെ പഴയ പാരമ്പര്യം വിശ്വാസം നിലനിർത്തുന്നുണ്ട്. ചെറിയ കുടുംബങ്ങളാണ് സ്വാൻ ജനങ്ങളുടേത്. ഭർത്താവായിരിക്കും കുടുംബത്തിന്റെ തലവൻ. കുടുംബത്തിലെ മുതിർന്ന സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നവരാണ് ഈ ജനത.

സാധാരണയായി രണ്ടു ഭാഷകൾ സംസാരിക്കുന്ന ജനതയാണ് സ്വാൻ. ജോർജിയൻ ഭാഷയും അവരുടെ സ്വന്തം ഭാഷയായ സ്വാൻ ഭാഷയും. സ്വാൻ എഴുതപ്പെടാത്ത ഭാഷയാണ്. എന്നാൽ, സ്വാൻ ജനങ്ങൾ വലിയ തോതിൽ ജോർജിയൻ ഭാഷയിലേക്ക് മാറിയിട്ടുണ്ട്. വിദ്യാഭ്യാസം, സംസ്‌കാരം എ്ന്നിവയിലെല്ലാം ഇവർ ജോർജിയൻ ഭാഷയാണ് ഉപയോഗിക്കുന്നത്.

അരയിൽ കഠാരയും ചുണ്ടിൽ പുകവലിക്കാനുപയോഗിക്കുന്ന നീണ്ട പൈപ്പുമായി ഇരിക്കുന്ന സ്വാൻ പുരുഷൻ,(~1888–1900)

അവലംബം

[തിരുത്തുക]
  1. 1.0 1.1 Joshuaproject. Svanetian, Mushwan
  2. 2.0 2.1 DoBeS (Dokumentation Bedrohter Sprachen, Documentation of Endangered Languages)
  3. Russian census 2010
  4. Stephen F. Jones. Svans. World Culture Encyclopedia. Retrieved on March 13, 2011: «The Svans are one of the dozen or so traditionally recognized ethnic subgroups within the Georgian (Kartvelian) nation.»
  5. The Svans Kevin Tuite Université de Montréal 1992: «The Svans are one of the dozen or so traditionally recognized ethnic subgroups within the Georgian (Kartvelian) nation.»
  6. Britannica. Caucasian peoples: «The Caucasian peoples ... The southerners, comprising the Georgians, the closely related Mingrelians and Laz, and the Svan, make up the Republic of Georgia and live in western Transcaucasia (the Laz live in Turkish territory).»
  7. R. Wixman. The Peoples of the USSR: An Ethnographic Handbook (p.181): «Svan ... The Svanetians are one of the Kartvelian peoples of the Georgian SSR»
  8. Levinson, David. Ethnic Groups Worldwide: A Ready Reference Handbook. Phoenix: Oryx Press, 1998. p 35
  9. D.N. Ushakov's Dictionary
  10. Modern Dictionary of Russian language. Efremova T.F. 2000
  11. National population census ZSFSR 1926
  12. History of Georgian Mountein Regions / R. Topchishvili. Available at The National Parliamentary Library of Georgia
"https://ml.wikipedia.org/w/index.php?title=സ്വാൻ_ജനങ്ങൾ&oldid=3069106" എന്ന താളിൽനിന്ന് ശേഖരിച്ചത്