സ്‌കോച്ചെ ഫ്രീകീ
ദൃശ്യരൂപം
കാലിഫോർണിയൻ കമ്പനിയായ സ്‌കോചെ ഇൻഡസ്ട്രീസ് (Scosche Industries) എന്ന കമ്പനി പുറത്തിറക്കുന്ന ഒരിനം കീബോർഡാണ് സ്‌കോച്ചെ ഫ്രീകീ. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ളതും വെള്ളം നനയാത്തതും ചുരുട്ടി കൊണ്ടു നടക്കുവാൻ സൗകര്യമുള്ളതുമായ കീബോർഡാണിത്[1]. വിൻഡോസ് മൊബൈൽ, ആൻഡ്രോയിഡ്, ഐഫോൺ തുടങ്ങിയ മൊബൈൽ ഫോണുകളിലെല്ലാം ഇവ കണക്ടുചെയ്യാവുന്നതാണ്. വയർലെസ് കണക്ടിവിറ്റിയുള്ള ഈ കീ ബോർഡ് 10 മീറ്റർ ദൂരെ വച്ചും പ്രവർത്തിപ്പിക്കുവാൻ സാധിക്കും. യു.എസ്.ബി. ഉപയോഗിച്ച് കീ ബോർഡിലെ ബാറ്ററി ചാർജ് ചെയ്യുവാനും സാധിക്കുന്നതാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-06. Retrieved 2011-05-11.