സ്‌വിനോയ്, കാസ്പിയൻ കടൽ
Svinoy
Sangi Mugan | |
---|---|
Country | Azerbaijan |
Region | Absheron Region |
സ്വിനോയ് ദ്വീപ് അല്ലെങ്കിൽ സൻഗി-മുഗൻ ദ്വീപ് (Azerbaijani: Səngi Muğan അസർബൈജാന്റെ അധീനതയിലുള്ള കാസ്പിയൻ കടലിലെ ഒരു ദ്വീപ് ആണ്. മുൻ സോവിയറ്റ് റിപ്പബ്ലിക്കും ഇപ്പോഴത്തെ സ്വതന്ത്ര രാജ്യവുമായ അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിന്റെ തെക്കുഭാഗത്തു കിടക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]അസർബൈജാന്റെ തലസ്ഥാനമായ ബാക്കുവിന്റെ തെക്കുഭാഗത്തു കിടക്കുന്ന ഈ ദ്വീപ് ബാക്കു ഉപദ്വീപിനു 16 കിലോമീറ്റർ ദൂരെയാണ് കിടക്കുന്നത്. സ്‌വിനോയ് ദ്വീപ് 1 കിലോമീറ്റർ നീളവും 0.6 കിലോമീറ്റർ വീതിയുമുള്ളതാണ്. [1] ബാക്കുവിൽനിന്നും അകലെക്കിടക്കുന്നുവെങ്കിലും ബാക്കു ഉപദ്വീപിന്റെ ഭാഗമായാണിതിനെ കണക്കാക്കുന്നത്.
സ്വിനോയ് ദ്വീപിൽ ജലമലിനീകരണത്തോത് കണക്കാക്കാനുള്ള ഒരു ഓട്ടോമാറ്റിക് കേന്ദ്രം ആണു സജ്ജമാക്കിയിരിക്കുന്നത്. [2]
ചരിത്രം
[തിരുത്തുക]1669ൽ സ്റ്റെങ്ക റാസിന്റെ കൊസ്സാക്കുകൾ പേർഷ്യയിലെ സഫാവിദ് ഷാ ആയിരുന്ന സുലൈമാൻ 1 ന്റെ കപ്പൽവ്യൂഹത്തെ ഇവിടെവച്ച് തകർത്തുകളഞ്ഞു. [3]