Jump to content

സർക്കേഡിയൻ റിഥം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉറങ്ങുന്നതും,ഉണരുന്നതും ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിക്കും വിധം നമ്മളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു ജൈവഘടികാരമാണ് സർക്കേഡിയൻ റിഥം (English: Circadian Rhythm). മനുഷ്യനടക്കം എല്ലാ ജീവികളുടെയും ജൈവികപ്രവർത്തനങ്ങളുടെ താളം, ഭൂമിയുടെ ഭ്രമണത്തിനനുസരിച്ച് ക്രമീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങളെ മുൻകൂട്ടിക്കാണാനും അതിനനുസരിച്ച് പ്രതികരിക്കാനും ജീവികൾക്ക് സാധിക്കുന്നു. ജീവികളിലുള്ള ജൈവഘടികാരമാണ് ഇത്തരം പ്രതികരണങ്ങളെ നിയന്ത്രിക്കുന്നതെന്ന് 1950കളിൽതന്നെ കണ്ടെത്തിയിരുന്നുവെങ്കിലും, ഈ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന തന്മാത്രാതലത്തിലുള്ള രാസപ്രവർത്തനങ്ങൾ എന്താണെന്നത് അക്കാലത്ത് അജ്ഞാതമായിത്തന്നെ തുടർന്നു.1970കളിൽ സെയ്മൂർ ബെൻസർ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണഫലമായി ഒരു പ്രത്യേക ജീനാണ് ജൈവതാളത്തെ നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തുകയും അതിന് പിരീഡ് ജീൻ എന്ന് പേരു നൽകുകയും ചെയ്തു. 1984ൽ ഈ വർഷത്തെ നൊബേൽ ജേതാക്കളായ ജഫ്രി ഹാൾ, മൈക്കേൽ റോസ്ബാഷ്, മൈക്കേൽ യങ് എന്നിവർ ചേർന്ന് പിരീഡ് ജീനിനെ വേർതിരിച്ചെടുക്കുന്നതിൽ വിജയിച്ചു. പഴ ഈച്ചകളിൽനിന്നാണ് ഇവർ പിരീഡ് ജീനിനെ വേർതിരിച്ച് പഠനം നടത്തിയത്. തുടർന്ന് ഹാളും റോസ്ബാഷും ചേർന്ന് പിരീഡ് ജീനിന്റെ നിർദ്ദേശംവഴി നിർമ്മിക്കപ്പെടുന്ന പെർ (PER) എന്ന പ്രോട്ടീൻ രാത്രിയിൽ ഉൽപ്പാദിപ്പിക്കപ്പെട്ട് കോശത്തിന്റെ ന്യൂക്ളിയസിൽ നിറയുന്നതായും പകൽ ക്രമേണ വിഘടിച്ച് നശിപ്പിക്കപ്പെടുന്നതായും കണ്ടെത്തി.

അവലംബം

[തിരുത്തുക]

http://www.sasthrakeralam.com/index.php/item/474-2019-02-19-08-41-24[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=സർക്കേഡിയൻ_റിഥം&oldid=3648651" എന്ന താളിൽനിന്ന് ശേഖരിച്ചത്