Jump to content

സർദാന ഒയുൻസ്കായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ойунская Сардаана Платоновна

ഒരു യാക്കൂട്ട് നാടോടി ശാസ്ത്രജ്ഞയും സാഹിത്യ നിരൂപകയും ഭാഷാശാസ്ത്രജ്ഞയുമായിരുന്നു സർദാന പ്ലാറ്റോനോവ്ന ഒയുൻസ്കായ (യാകുത്: Сардана Платоновна Ойунская) (സെപ്റ്റംബർ 6, 1934 - ജൂലൈ 13, 2007) .

പ്ലാറ്റൺ ഒയുൻസ്‌കിയുടെ മകളായി [1]മോസ്കോയിലാണ് ഒയുൻസ്‌കായ ജനിച്ചത് [2]. യാകുത്സ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അവർ 1962-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചർ ആൻഡ് ഹിസ്റ്ററിയിൽ ജോലി ചെയ്യാൻ തുടങ്ങി. യാകുട്ട് നാടോടിക്കഥകൾ, ഭാഷ, സാഹിത്യം എന്നിവയെപ്പറ്റിയുള്ള നിരവധി കൃതികൾ അവർ പ്രസിദ്ധീകരിച്ചു. പിന്നീടുള്ള ജീവിതത്തിൽ അവൾ തന്റെ പിതാവിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി.[2] അദ്ദേഹത്തെക്കുറിച്ചുള്ള അവരുടെ സ്മരണകളുടെ ഒരു പുസ്തകം 1999-ൽ പ്രസിദ്ധീകരിക്കുകയും 2003-ൽ വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു.[3][4]

അവലംബം

[തിരുത്തുക]
  1. "About Platon Oyunskiy". Google Arts & Culture. Retrieved Aug 16, 2019.
  2. 2.0 2.1 "Писатели Якутии - Сардана Ойунская". pnbglaz.narod.ru. Retrieved Aug 16, 2019.
  3. "Сардана Ойунская — дочь, достойная великого отца — Сахапечать". Archived from the original on 2019-08-16. Retrieved Aug 16, 2019.
  4. "Лауреат Государственной премии Республики Саха (Якутия) имени П.А.Ойунского Ойунская Сардана Платоновна". www.sakha.gov.ru. Archived from the original on 2019-08-16. Retrieved Aug 16, 2019.
"https://ml.wikipedia.org/w/index.php?title=സർദാന_ഒയുൻസ്കായ&oldid=3793161" എന്ന താളിൽനിന്ന് ശേഖരിച്ചത്