സർദാർ പട്ടേൽ മെഡിക്കൽ കോളേജ്, ബിക്കാനീർ
തരം | Public (Government medical college) |
---|---|
സ്ഥാപിതം | 1959 |
വൈസ്-ചാൻസലർ | R.B. Panwar |
പ്രധാനാദ്ധ്യാപക(ൻ) | Mukesh Arya |
സ്ഥലം | Bikaner, Rajasthan, India |
ക്യാമ്പസ് | Urban |
കായിക വിളിപ്പേര് | SPMC |
അഫിലിയേഷനുകൾ | Rajasthan University of Health Sciences |
ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ബിക്കാനീർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു മെഡിക്കൽ കോളേജാണ് സർദാർ പട്ടേൽ മെഡിക്കൽ കോളേജ്.[1]
ചരിത്രം[തിരുത്തുക]
1959-ൽ സ്ഥാപിതമായ ഈ കോളേജ് രാജസ്ഥാനിലെ രണ്ടാമത്തെ മെഡിക്കൽ കോളേജായിരുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആണ് ഇത് ഉദ്ഘാടനം ചെയ്തത്.[2]
തുടക്കത്തിൽ, കോളേജിന്റെ പേര് ബിക്കാനീർ മെഡിക്കൽ കോളേജ് എന്നായിരുന്നു, പിന്നീട് ആധുനിക ഇന്ത്യയുടെ ശില്പിയായ സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പേര് നൽകാൻ തീരുമാനിച്ചു.
1975-ൽ കൊറോണറി കെയർ യൂണിറ്റ് സ്ഥാപിക്കപ്പെട്ടു, രാജസ്ഥാനിലെ ആദ്യത്തെ കൊറോണറി കെയർ യൂണിറ്റായിരുന്നു ഇത്.[3]
അവലോകനം[തിരുത്തുക]
കോളേജിന് പൂർണമായും ധനസഹായം നൽകുന്നത് രാജസ്ഥാൻ സർക്കാരാണ്. കോളേജിൽ MBBS ന് 250 സീറ്റുകളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 63 സീറ്റുകളുമുണ്ട്. കൂടാതെ ഡിപ്ലോമയിൽ 18, ഡിഎം കാർഡിയോളജിയിൽ രണ്ട് സീറ്റുകൾ, എംസിഎച്ച് യൂറോളജിയിൽ രണ്ട് സീറ്റുകൾ എന്നിവയും ഉണ്ട്.
![](http://upload.wikimedia.org/wikipedia/commons/thumb/5/5e/Sardar_Patel_Medical_College%2C_Bikaner.jpg/220px-Sardar_Patel_Medical_College%2C_Bikaner.jpg)
താഴെ പറയുന്ന ആശുപത്രികൾ സർദാർ പട്ടേൽ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടിരിക്കുന്നു:
- പി.ബി.എം. പുരുഷ ആശുപത്രി
- പി.ബി.എം. സ്ത്രീ ആശുപത്രി
- ജി.ജി.ജെ. ടിബി ആശുപത്രി
- നേത്രവിഭാഗം
- ശിശുരോഗ വിഭാഗം
- ഹൽദിറാം മൂൽചന്ദ് ഗവ. സെന്റർ ഫോർ കാർഡിയോ വാസ്കുലർ ഡിസീസ്
- ആചാര്യ തുളസി റീജിയണൽ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ച് സെന്റർ
- ട്രോമ സെന്റർ
- ജെറിയാട്രിക് റിസർച്ച് സെന്റർ
- പ്രമേഹ ഗവേഷണ കേന്ദ്രം
താമസ സൗകര്യം[തിരുത്തുക]
വിദ്യാർത്ഥികൾക്കായി പ്രത്യേകം ഹോസ്റ്റലുകൾ ഉണ്ട്, ബിരുദ വിദ്യാർത്ഥികൾക്ക് നാല്, പെൺകുട്ടികൾക്ക് ഒന്ന്, ഇന്റേൺസിന് ഒന്ന്, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് രണ്ട്.
അവലംബം[തിരുത്തുക]
- ↑ "SP Medical College - Home".
- ↑ "History of spmc bikaner". Archived from the original on 2022-09-22. Retrieved 2023-01-29.
- ↑ S, Rajkumar. "SPMC Bikaner". MBBSCouncil.